പ്രപഞ്ചത്തെയും ചരിത്രത്തെയും നയിക്കുന്നത് ദൈവമാണ്. ഈ സത്യമാണ് ഏശയ്യാ 48 :1 -11 അവതരിപ്പിക്കുക. ഒന്നാം അദ്ധ്യായം മുതൽ പ്രവാചകൻ പ്രവചിച്ചതും പ്രഖ്യാപിച്ചതും പഠിപ്പിച്ചതും ഇവിടെ അവൻ ഹ്രസ്വമായി വീണ്ടും അവതരിപ്പിക്കുന്നു. തെറ്റും മിഥ്യയുമായി വിഗ്രഹാരാധന, ബാബിലോൺ, സൈറസ് ചരിത്രത്തിന്റെ നാഥനും കർത്താവുമായി ദൈവം, സൃഷ്ടി, രക്ഷ, പുതിയ പുറപ്പാട് തുടങ്ങിയവ വിഷയങ്ങളാണ് അവ.
ഒരുവിധത്തിൽ ഇസ്രായേലിന്റെ ചരിത്രം മുഴുവൻ ദൈവത്തെ ധിക്കരിച്ചതിന്റെ കഥയാണ്. എല്ലായിപ്പോഴും എല്ലാറ്റിലും നിന്നും അവരെ രക്ഷിച്ചത് ദൈവമാണ്. യാക്കോബ്,ഇസ്രായേൽ, യൂദ, ഈ മൂന്നു പേരുകളും പ്രവാചകനൊരുമിച്ചു ഉപയോഗിക്കുന്നത് നിന്നും നാം മനസ്സിലാക്കേണ്ടത് പ്രവാചകനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ജനത്തെ, ദൈവത്തിൽ,ഒന്നായി കാണുന്നു എന്നതാണ്. ജെറുസലേമിനെ വിശുദ്ധ നഗരം എന്നാണ് വിശേഷിപ്പിക്കുന്നത്( വാക്യം 2 ). നാലാമത്തെ വാക്യത്തിൽ ‘ദുശഢ്യക്കാരനും വഴക്കമില്ലാത്തവനും’ എന്നാണ് പ്രവാചകൻ ഇസ്രായേലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ആറാം വാക്യത്തിൽ ‘പുതിയ കാര്യങ്ങൾ’ സൈറസ് വഴി ദൈവം നടത്താൻ പോകുന്ന മോചനമാണ് ദൈവം ഉദ്ദേശിക്കുന്നത്. എന്തുകൊണ്ടാണ് ദൈവം വിപ്രവാസം അനുവദിച്ചത് എന്ന് വാക്യം 10ൽ വിശദമായിരിക്കുന്നു.ഞാന്‍ നിന്നെ ശുദ്‌ധീകരിച്ചു, എന്നാല്‍, വെള്ളിപോലെയല്ല. കഷ്‌ട തയുടെ ചൂളയില്‍ നിന്നെ ഞാന്‍ ശോധനചെയ്‌തു.
ഏശയ്യാ 48 : 10.
അതു നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് വിശുദ്ധികരിക്കാൻ വേണ്ടിയാണ്, കഷ്ടതയുടെ ചൂള സാധാരണമായി ഈജിപ്തിലെ അടിമത്തത്തെയാണ് സൂചിപ്പിക്കുക.
48 :12 -16 ദൈവത്തിന്റെ കയ്യിലെ ഉപകരണമാണ്. ദൈവമാണ് വിജാതീയനായ അവനെ വിളിച്ചു വരുത്തുന്നത്.വാ.14. അവനെ ‘കർത്താവ് സ്നേഹിക്കുന്നവൻ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ ഒന്നിച്ചുകൂടി ശ്രവിക്കുവിന്‍. അവരില്‍ ആരാണ് ഇവയെല്ലാം പ്രസ്‌താവിച്ചത്? കര്‍ത്താവ് സ്‌നേഹിക്കുന്ന അവന്‍ ബാബിലോണിനെക്കുറിച്ചുള്ള അവിടുത്തെ തീരുമാനം നടപ്പിലാക്കും; അവന്റെ കരങ്ങള്‍ കല്‍ദായര്‍ക്ക് എതിരേ ഉയരും.
ഏശയ്യാ 48 : 14. സാധാരണമായി അബ്രഹാത്തിനും സോളമനും വേണ്ടി ഉപയോഗിക്കുന്ന വിശേഷണമാണിത് . ഒരു ധീരയോദ്ധാവിന്റെ അംഗീകാരമാണ് സൈറസിന് നൽകപ്പെട്ടിട്ടുള്ളത്. (ഏശ.41:2,3,25;44:28-45;46:11). എന്നാൽ ഇവിടെ ദൈവിക ശക്തിയെ പറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്.
അബ്രാഹത്തെയും മോശയെയും വിശേഷിപ്പിച്ചിരിക്കുന്ന അതേപദം കൊണ്ട് ‘കർത്താവ് സ്നേഹിക്കുന്നവൻ’ എന്ന് സൈറസിനെ വിശേഷിപ്പിച്ചിരിക്കുന്നു. ദൈവത്തിന് മുഖം നോട്ടം ഇല്ല എന്ന് സാരം.