കാരുണ്യവാനും കൃപാലുവുമായ ദൈവം മനുഷ്യമക്കളെ ആശ്വസിപ്പിക്കുന്നു. നിങ്ങളെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ ( പിതാവിൽ )വിശ്വസിക്കുവിൻ. നമ്മുടെ ഹൃദയം ഈശോയുടെ തിരുഹൃദയം പോലെ ആയാൽ, അപ്പോൾ ജീവജലം നമ്മിലേക്ക് അനർഗളം ഒഴുകി വരും. ” ഈശോയുടെ തിരുഹൃദയമേ, എന്റെ ഹൃദയം അങ്ങയുടെ ഹൃദയം പോലെ ആക്കണമേ!” എന്നു നാം പലപ്പോഴും പ്രാർത്ഥിക്കാറുണ്ടല്ലോ. ആ ഹൃദയത്തിൽ എല്ലാവർക്കും ഇടമുണ്ട്. അത് സകലർക്കുമായി മലർക്കെ തുറക്കപ്പെട്ടിരിക്കുന്നു.ഈശോയുടെ പെസഹാ രഹസ്യത്തിന്റെ പരമകാഷ്ഠയാണ് ഈ ഹൃദയം മുറിക്കലും തുറക്കലും.ഈ പ്രവേശനം ലഭിക്കുന്നതിനുള്ള വ്യവസ്ഥ നമുക്ക് നിർമ്മലമായ ഒരു ഹൃദയവും നേരായ ഒരു നൽമാനസവും ഉണ്ടായിരിക്കണമെന്ന് മാത്രം. (സങ്കീ.51).
പരിശുദ്ധാത്മാവിന്റെ ഫലദാനവരങ്ങളാൽ നാം പൂരിതരാവുമ്പോൾ മേൽപ്പറഞ്ഞ പരസ്പരാവാസം -ഈശോ എന്റെ ഹൃദയത്തിൽ,ഞാൻ ഈശോയുടെ ഹൃദയത്തിൽ- യാഥാർത്ഥ്യമാവും. സത്യത്തിൽ ഇത് സ്വർഗത്തിന്റെ മുന്നാസ്വാദനമാണ്. ഈ ഭൂമിയിൽ നാം പരദേശികളാണ്. നമ്മെ സൃഷ്ടിച്ച് ഈ ഭൂമിയിലേക്ക് ദൈവം അയച്ചത്, അവിടുത്തെ അറിഞ്ഞു സ്നേഹിച്ച് അവിടുത്തെ പ്രമാണങ്ങൾ അനുസരിച്ച് ജീവിച്ച് സ്വർഗ്ഗത്തിന് അവകാശികൾ ആകാനാണ്. ഇവിടെ നാം പരാജയപ്പെട്ടാൽ നിത്യനരകാഗ്നിയിലേക്ക് നാം വിധിക്കപ്പെടും. അവിടുന്ന് ഒരുകാലത്ത് നമുക്ക് മോചനം ഉണ്ടാവില്ല. നന്മ ചെയ്യുന്നതിൽ വിജയിക്കുന്നവർക്ക് നിരന്തരം ദൈവപരിപാലനയുടെ അനുഭവമുണ്ടാകും.
ഇക്കാര്യങ്ങളെ കുറിച്ച് ഈശോ പറയുന്നത് ഓർമ്മിക്കാം.നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.
ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന് ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.
എന്നില്‍ വസിക്കാത്തവന്‍മുറി ച്ചശാഖപോലെ പുറത്തെ റിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു.
നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.
നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു.
പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങള്‍ എന്റെ സ്നേഹത്തില്‍ നിലനില്ക്കുവിന്.
ഞാന്‍ എന്റെ പിതാവിന്റെ കല്പനകള് പാലിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്ക്കുന്നതുപോലെ, നിങ്ങള്‍ എന്റെ കല്പന കള്‍ പാലിച്ചാല്‍ എന്റെ സ്നേഹത്തില്‍ നിലനില്ക്കും.
ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്ണമാകാനും വേണ്ടിയാണ്.
ഇതാണ് എന്റെ കല്പന: ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.
സ്നേഹിതര്‍ക്കുവേണ്ടി ജീവന് അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ല.
ഞാന്‍ നിങ്ങളോടു കല്പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്നേഹിതരാണ്.
ഇനി ഞാന്‍ നിങ്ങളെ ദാസന്മാര് എന്നു വിളിക്കുകയില്ല. കാരണം, യജമാനന് ചെയ്യുന്നതെന്തെന്ന് ദാസന് അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു.
നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.
യോഹന്നാന് 15 : 4-16.