നാം ഇപ്പോൾ പരിശുദ്ധാത്മാവിന്റെ യുഗത്തിലാണ്. ഈശോയുടെ രണ്ടാം വരവ് വരെ ഇത് തുടരും. ഇന്ന് സഭയും സഭാതനയരായ നാം ഓരോരുത്തരും പ്രതിസന്ധികളെ തരണം ചെയ്യാൻ പരിശുദ്ധാത്മാവിൽ ആശ്രയിച്ചേ മതിയാവൂ.ഉത്ഥിതനായ ഈശോ “അവരോടൊപ്പം ഭക്ഷണത്തിന് ഇരിക്കുമ്പോൾ കൽപ്പിച്ചു :
നിങ്ങള്‍ ജറുസലെം വിട്ടു പോകരുത്. എന്നില്‍നിന്നു നിങ്ങള്‍ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിന്‍.
എന്തെന്നാല്‍, യോഹന്നാന് വെള്ളം കൊണ്ടു സ്നാനം നല്കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാല്സ്നാനം ഏല്ക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 4-5 .
ഈശോയുടെ വാഗ്ദാനം നിറവേറുന്നു.പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.
കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു.
അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്ക്കുന്നതായി അവര്‍ കണ്ടു.
അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.
ആകാശത്തിന്‍കീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദര്‍ ജറുസലെമില്‍ ഉണ്ടായിരുന്നു.
ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്തോലന്മാര് സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയുംചെയ്തു.
അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ?
നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ?
പാര്‍ത്തിയാക്കാരുംമേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയന്‍ നിവാസികളുംയൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും
ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായില്‍നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും
ക്രത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ.
ഇതിന്റെ യെല്ലാം അര്‍ഥമെന്ത് എന്ന് പരസ്പരംചോദിച്ചുകൊണ്ട് എല്ലാവരും വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു.
എന്നാല്‍, മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു: പുതുവീഞ്ഞു കുടിച്ച് അവര്‍ക്കു ലഹരിപിടിച്ചിരിക്കുകയാണ്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 1-13
പരിശുദ്ധാത്മാവിനാൽ പൂരിതരായ അപ്പോസ്തോലന്മാർ പറഞ്ഞവ, അവിടെ ഓടിക്കൂടി താന്താങ്ങളുടെ ഭാഷയിൽ കേട്ട് അത്ഭുതപ്പെട്ടു. എന്നാൽ ചുരുക്കം ചിലർ അവരെ പരിഹസിച്ചു പറഞ്ഞു,പുതു വീഞ്ഞ് കുടിച്ച് അവർക്ക് ലഹരി പിടിച്ചിരിക്കുകയാണ്(നട 2.13)എന്ന്.
” അപ്പോൾ പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തില്‍ അവരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലെമില്‍ വസിക്കുന്നവരേ, ഇതു മനസ്സിലാക്കുവിന്‍; എന്റെ വാക്കുകള്‍ശ്രദ്ധിക്കുവിന്‍.
നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ ലഹരി പിടിച്ചവരല്ല. കാരണം, ഇപ്പോള്‍ ദിവസത്തിന്റെ മൂന്നാംമണിക്കൂറല്ലേ ആയിട്ടുള്ളൂ?
മറിച്ച്, ജോയേല്‍ പ്രവാചകന് പറഞ്ഞതാണിത് :
ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെയുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെവൃദ്ധന്മാര് സ്വപ്നങ്ങള്‍ കാണും.
എന്റെ ദാസന്മാരുടെയും ദാസികളുടെയുംമേല്‍ ഞാന്‍ എന്റെ ആത്മാവിനെ വര്‍ഷിക്കും; അവര്‍ പ്രവചിക്കുകയും ചെയ്യും.
ആകാശത്തില്‍ അദ്ഭുതങ്ങളും ഭൂമിയില്‍ അടയാളങ്ങളും ഞാന്‍ കാണിക്കും- രക്തവും അ ഗ്നിയും ധൂമപടലവും.
കര്‍ത്താവിന്റെ മഹനീയവും പ്രകാശപൂര്‍ണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യന് അന്ധകാരമായും ചന്ദ്രന് രക്തമായും മാറും.
കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 14-21
തുടർന്ന് പന്തക്കുസ്തായിൽ എന്താണ് സംഭവിച്ചതെന്ന് പത്രോസ് തന്റെ പ്രഥമ പ്രസംഗത്തിൽ വ്യക്തമായി പറയുന്നത് ശ്രദ്ധിക്കുക. “അവിടുന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല. അങ്ങയുടെ പരിശുദ്ധൻ ജീർണിക്കാൻ അനുവദിക്കുകയില്ല “(സങ്കീ 16:10) എന്ന ഈശോയുടെ ഉത്ഥാനത്തെ കുറിച്ചുള്ള പ്രവചനം ഉദ്ധരിച്ചുകൊണ്ട് ശിഷ്യൻ മുഖ്യൻ വ്യക്തമാക്കുന്നു: “ഈശോയെ ദൈവം ഉയർപ്പിച്ചു ;നിങ്ങൾ എല്ലാവരും അതിനെ സാക്ഷികളാണ്”ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തപ്പെടുകയും പിതാവില്‍നിന്നു പരിശുദ്ധാത്മാവിന്റെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്ത അവന് ഈ ആത്മാവിനെ വര്‍ഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്.
ദാവീദ് സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തില്ല. എങ്കിലും അവന് പറയുന്നു:
കര്‍ത്താവ് എന്റെ കര്‍ത്താവിനോടു പറഞ്ഞു, ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക.
അതിനാല്‍, നിങ്ങള്‍ കുരിശില്‍ തറ ച്ചയേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 33-36
സഭയും സഭാ തനയരായ നാം ഓരോരുത്തരും നേരിടുന്ന പ്രതിസന്ധികൾക്കെല്ലാം പരിഹാരം പരിശുദ്ധാത്മാവിന് വേണ്ടിയും അവിടുത്തെ അഭിഷേയത്തിനു വേണ്ടി പ്രാർത്ഥിക്കുകയും അവിടുത്തെ ആമന്ത്രണങ്ങൾക്കനുസൃതം ജീവിക്കയുമാണ്.
പ്രാർത്ഥിക്കുക,
” ദൈവത്തിൻ ചൈതന്യമേ
ഞങ്ങളിൽ വന്നു നിറഞ്ഞിടണേ!
ദിവ്യമാം ദാനങ്ങളാൽ ഞങ്ങളെ
നവ്യരായി മാറ്റേണമേ “