കുരിശാരോഹണം

Fr Joseph Vattakalam
2 Min Read

പുതിയ നിയമത്തിലെ ഇസഹാക്കായ നമ്മുടെ ദിവ്യ രക്ഷകൻ തന്റെ ബലിവേദിയായ മലയിലെത്തി. അബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കാനായി കൊണ്ടുവന്ന അതേ സ്ഥലം തന്നെയായിരുന്നു അത്.(ഉൽപ.22:9). നിഷ്കളങ്കനായ ദിവ്യകുഞ്ഞാടിന്റെ മേൽ ഏറ്റം ഭികരമായ വിധി നടപ്പാക്കാൻ പോകുന്നു. ഇസഹാക്കിന്റ മേലുള്ള ഈ വിധി ദൈവം തടഞ്ഞു. അപമാനത്തിന്റെയും ശിക്ഷയുടെയും സ്ഥലമായിട്ടാണ് കാൽവരി മലയെ എല്ലാവരും കണ്ടിരുന്നത്. മരണശിക്ഷയ്ക്കു വിധി പ്പെട്ടിരുന്ന കുറ്റവാളികൾ അവിടെയാണ് കൊല്ലപ്പെട്ടിരു ന്നത്. മാത്രവുമല്ല, വധിക്കപ്പെട്ടവരുടെ ശവശരീരങ്ങൾ അവിടെ കിടന്ന് അഴുകി ദുർഗന്ധം വമിക്കുമായിരുന്നു. അതിനാൽത്തന്നെ അവിടെ ഭീകരസ്ഥലമായി കരുതി യിരുന്നു. സ്നേഹസാഗരമായ ഈശോ സകലശക്തി യും ക്ഷയിച്ച് ഊർജ്ജം ചോർന്ന് വിരൂപനായി ദുഃഖവും വേദനയും നിറഞ്ഞ് അർദ്ധപ്രാണനിൽ കാൽവരിയി എത്തിച്ചേർന്നു.

രക്ഷാകര ദൗത്യമെന്ന മഹാരഹസ്യത്തിന്റെ അവസാ നവിനാഴികയിലേക്ക് തന്റെ മകൻ പ്രവേശിച്ചു എന്ന് അമ്മയറിഞ്ഞു. കൊലയാളികൾ അവന്റെ ഉടുവസ്ത്രങ്ങൾ ഉരിഞ്ഞെടുക്കാൻ പോകുന്ന വേളയിൽ അവൾ തന്റെ ആത്മാവിനെ ദൈവത്തി ലേക്കുയർത്തി ഇപ്രകാരം “നിത്യനായ ദൈവമെ അങ്ങാണ് എന്റെ പുത്രന്റെ പിതാവ്. നിത്യതയിൽ നിന്നു പുറപ്പെട്ടവനായ അവൻ ദൈവത്തിൽ നിന്നുള്ള ദൈവമാകുന്നു. അവൻ നീ തന്നെയാകുന്നു. എന്റെ ഉദരത്തിൽ മനുഷ്യാവതാരം പുണ്ട് അവൻ ആ രൂപത്തിലിതാ സഹനങ്ങൾ ഏറ്റെ ടുത്തിരിക്കുന്നു. അവനെ ഞാനെന്റെ മാറിൽ ചേർത്ത് വളർത്തി. അവൻ എന്റെ മാതൃസ്നേഹത്തിന്റെ പൂർണ്ണത നുകർന്നു. അവന്റെ അമ്മയാകാൻ അവന്റെ മാനുഷിക ശരീരത്തിന്റെ മേൽ എനിക്കവകാശമുണ്ട്. നിന്റെ സൃഷ്ടികൾക്കു കല്പിച്ചു നല്കിയിട്ടുള്ള അനുഗ്രഹത്തെ നീ ഒരിക്കലും നിഷേധിക്കുകയില്ല. അതറിഞ്ഞുകൊണ്ടു തന്നെ ഞാൻ എന്റെയും നിന്റെയും പുത്രനെ മനുഷ്യ വർഗ്ഗത്തിന്റെ നിത്യപരിത്രാണത്തിനായി ഇതാ നിന്റെ കൈകളിൽ അർപ്പിക്കുന്നു. പിതാവേ, എന്റെ ഏറ്റവും പ്രീതികരമായ ഈ സമർപ്പണം സ്വീകരിച്ചാലും. എന്നെത്തന്നെ ഇതിനായി സമർപ്പിക്കുന്നതിനെക്കാൾ എത്രയോ മഹത്തായ ഒന്നാണ് ബലിവസ്തുവും സഹനദാസനുമായി ഇവൻ സമർപ്പിക്കപ്പെടുന്നത്. ഇത് ഇത്ര മഹത്തരമായി രിക്കുന്നത് അവൻ അങ്ങയുടെ ഏകജാതനായിരിക്കുന്ന തുകൊണ്ടു മാത്രമല്ല, പ്രത്യുത ഈ ബലി എനിക്കേറ്റം ദുഃഖവും വേദനയും ഉളവാക്കുന്നതുകൊണ്ടു കൂടിയാണ്. അവന്റെ സ്ഥാനത്ത് സഹനമരണങ്ങളേറ്റെടുക്കാൻ എന്നെ തിരഞ്ഞെടുത്തിരുന്നെങ്കിൽ അത് എനിക്കേറ്റം ആശ്വാസദായകമാകുമായിരുന്നു. ഈ ത്യാഗം അതിനെക്കാൾ എത്രയോ മഹത്തരം!

Share This Article
error: Content is protected !!