ഈശോയുടെ ദൈവത്വം സുവിശേഷങ്ങളിൽ

Fr Joseph Vattakalam
2 Min Read

ഈശോയെ ദൈവപുത്രനായി സ്വീകരിച്ചു ഏറ്റുപറയുന്ന ഒട്ടനവധി സാക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഓരോ സുവിശേഷവും. മത്താ.2:2 ജ്ഞാനികളുടെ ആഗമനോദ്ദ്യേശം അവരുടെ വാക്കുകളിൽ തന്നെ വ്യക്തമാക്കുന്നു. ” ഞങ്ങൾ കിഴക്ക് അവിടുത്തെ നക്ഷത്രം കണ്ട് അവിടുത്തെ ആരാധിക്കാൻ വന്നിരിക്കുകയാണ്”.

ജ്ഞാനികൾ ഔചാരികമായി പ്രഖ്യാപിക്കുന്നു. ഞങ്ങൾ കിഴക്ക് അവിടുത്തെ നക്ഷത്രം കണ്ട് അവിടുത്തെ ആരാധകൻ ആഗതരായവരാണ്. മത്താ.2:11ൽ കിഴക്കു നിന്നുവന്ന ജ്ഞാനികൾ ഈശോയെ കുമ്പിട്ട് ആരാധിച്ച വിവരം രേഖപ്പെടുത്തിയിരിക്കുന്നു.അവര്‍ ഭവനത്തില്‍ പ്രവേശിച്ച്‌ ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട്‌ ആരാധിക്കുകയും ചെയ്‌തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന്‌ പൊന്നും കുന്തുരുക്കവും മീറയും കാഴ്‌ചയര്‍പ്പിച്ചു.

മത്തായി 2 : 11. ” അങ്ങ് ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു” എന്ന് ശിഷ്യപ്രധാനൻ കേസറിയ ഫിലിപ്പിയിൽ വെച്ച് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ടല്ലോ(മത്താ.16:16) ആ പ്രഖ്യാപനത്തെ അംഗീകരിച്ച്ചു,മുദ്ര വച്ചുകൊണ്ട് ഈശോ പറയുന്നു:” ജഡരക്തങ്ങളല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ് ഇത് നിനക്ക് വെളിപ്പെടുത്തിത്തന്നത്. “

യോഹ.1:29 സുവിദിതമാണ്.

” അടുത്തദിവസം ഈശോ തന്റെ അടുത്തേക്ക് വരുന്നത് കണ്ട് അവൻ (സ്നാപകൻ) പറഞ്ഞു:” ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്”

i. e. ദൈവത്തിന്റെ പുത്രൻ.

ഈ സത്യം സ്നാപകൻ കൂടുതൽ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക.അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട്‌ അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്‌. യോഹന്നാന്‍ 1 : 29.

പീലിപ്പോസ് ഈശോയുടെ അടുത്തേക്ക് ആകർഷിച്ചു കൊണ്ടുവന്ന നഥാനിയേലിന്റെ വെളിപ്പെടുത്തലും വിഖ്യാതമാണ്. പീലിപ്പോസിനെ ഈശോ നേരിട്ട് വിളിച്ചതാണ്.പിറ്റേദിവസം അവന്‍ ഗലീലിയിലേക്കു പോകാനൊരുങ്ങി. പീലിപ്പോസിനെക്കണ്ടപ്പോള്‍ യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക.

പീലിപ്പോസ്‌ അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത്‌സയ്‌ദായില്‍ നിന്നുള്ളവനായിരുന്നു.

പീലിപ്പോസ്‌ നഥാനയേലിനെക്കണ്ട്‌ അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്‌ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ – ജോസഫിന്റെ മകന്‍ , നസറത്തില്‍നിന്നുള്ള യേശുവിനെ – ഞങ്ങള്‍ കണ്ടു.

നഥാനയേല്‍ ചോദിച്ചു: നസ്രത്തില്‍നിന്ന്‌ എന്തെങ്കിലും നന്‍മ ഉണ്ടാകുമോ? പീലിപ്പോസ്‌ പറഞ്ഞു: വന്നു കാണുക!

നഥാനയേല്‍ തന്റെ അടുത്തേക്കു വരുന്നതു കണ്ട്‌ യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍!

അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ്‌ നിന്നെ വിളിക്കുന്നതിനുമുമ്പ്‌, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു.

നഥാനയേല്‍ പറഞ്ഞു: റബ്‌ബീ, അങ്ങു ദൈവപുത്രനാണ്‌; ഇസ്രായേലിന്റെ രാജാവാണ്‌.യോഹന്നാന്‍ 1 : 43-49.

മത്താ.14:23 കടലിന് മീതെ നടന്നു ശിഷ്യന്മാരുടെ വഞ്ചിയിൽ കയറിയ ഈശോയെ അവതരിപ്പിക്കുന്നു. വഞ്ചിയിൽ ഉണ്ടായ ശിഷ്യൻ “സത്യമായും അങ്ങ് ദൈവപുത്രനാണ്” (മത്തായി 14 :13 )എന്നു പറഞ്ഞ് ഈശോയെ ആരാധിച്ചു. ദിവ്യ നാഥന്റെ കുരിശു മരണം നേരിൽ ദർശിച്ച ശതാധിപൻ നിർന്നിമേഷനായി ഏറ്റു പറയുന്നു:” സത്യമായും ഇവൻ ദൈവപുത്രനായിരുന്നു. യോഹ.20:28ൽ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനവും ആരാധനയും സ്തുതിപ്പും എല്ലാം” എന്റെ കർത്താവേ, എന്റെ ദൈവമേ ” എന്ന ഉദീരണത്തിൽ സുവ്യക്തം.

സുവിശേഷത്തിൽ മിശിഹായുടെ ദൈവത്വം വെളിപ്പെടുത്തുന്ന മൂന്നു അതി സ്വാഭാവികങ്ങളാണ് അവിടുത്തെ ജ്ഞാന സ്നാനം,രൂപാന്തീകരണം, ഉത്ഥാനം ഇവ (മത്താ.3:14-17;17:1-8;28:1-10).

Share This Article
error: Content is protected !!