ദൈവം എന്ന നിലയിൽ തന്റെ പൂർവാസ്തിത്വത്തെക്കുറിച്ചും ഭാവി അസ്തിത്വത്തെക്കുറിച്ചും തികഞ്ഞ അവബോധം ഉണ്ടായിരുന്നു യേശുക്രിസ്തുവിന്. യോഹന്നാൻ പതിനേഴാം അധ്യായം അറിയപ്പെടുന്നത് അവിടുത്തെ പൗരോഹിത്യ പ്രാർത്ഥന എന്നാണ്. അതിൽ അഞ്ചാം വാക്യം ഇങ്ങനെയാണ്. ” പിതാവേ ലോക സൃഷ്ടിക്ക് മുമ്പ് എനിക്ക് അവിടത്തോടുകൂടിയുണ്ടായിരുന്ന സ്നേഹത്താൽ ഇപ്പോൾ അങ്ങയുടെ സന്നിധിയിൽ എന്നെ മഹത്വപ്പെടുത്തണമേ!”.ചരിത്രത്തിൽ ജീവിച്ച ഈശോ ലോകസൃഷ്ടിക്ക് മുമ്പ്, അനാദിയിലെ ഉള്ളവനാണെന്ന്, അവിടുത്തെ ഈ വാക്ക് വ്യക്തമാക്കുന്നു. അതായത് അവിടുത്തേക്ക് അസ്തിത്വത്തിൽ (ഈ അസ്തിത്വത്തിന് ആരംഭമില്ല, അവസാനവുമില്ല.
യോഹ.13:3ൽ ശ്ലീഹാ രേഖപ്പെടുത്തുന്നു :” പിതാവും സകലതും തന്റെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു എന്നും, താൻ ദൈവത്തിൽനിന്ന് വരികയും ദൈവത്തിലേക്ക് പോകുന്നുവെന്നും ഈശോ അറിഞ്ഞു. വീണ്ടും യോഹ. 14 :2 -3ൽ ഈശോ അർത്ഥ ശങ്കയ്ക്കിടമില്ലാത്തവിധം പറയുന്നു :’ ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കി കഴിയുമ്പോൾ, ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ട തിന്,ഞാൻ വീണ്ടും വന്നു നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും “.
അതെ, മിശിഹാ തന്റെ മനുഷ്യാവതാരാത്തിനു മുമ്പ് താൻ പിതാവുമായുള്ള അസ്ഥിത്വവാത്മക ബന്ധത്തെക്കുറിച്ചും, ഈ ലോക ജീവിതത്തിനു ശേഷം, ഉത്ഥാന മഹത്വത്തിൽ, പിതാവിനോടൊപ്പം അയിരിക്കുന്ന അവസ്ഥയെക്കുറിച്ചും പൂർണ്ണ അവബോധം, ആത്മബോധം, ഉളവാനായിരുന്നു. തന്റെ ദൈവത്വത്തെക്കുറിച്ച് നിറവാർന്ന, മിഴിവാർന്ന,അവബോധം അവിടുന്ന് കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നുവെന്ന് വചനം വ്യക്തമാക്കുന്നു.
ഈശോയുടെ പൂർവാസ്തിത്വത്തെ കുറിച്ചുള്ള സൂചന നൽകുന്നതാണ് മത്തായി, ലൂക്കാ,സുവിശേഷകർ അവതരിപ്പിക്കുന്ന അവിടുത്തെ കന്യക ജനന വിവരണം. യോഹന്നാൻ അവതരിപ്പിക്കുന്ന വചന ഗീതവും അപ്രകാരംതന്നെ. ഈശോയുടെ ഭാവി അസ്തിത്വത്തെ കുറിച്ച് ഉറപ്പിക്കുന്ന വിവരണമാണ് ലൂക്ക 24 :50-52.
അവന്‍ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു.
അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവന്‍ അവരില്‍നിന്നു മറയുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്‌തു.
അവര്‍ അവനെ ആരാധിച്ചു; അത്യന്തം ആനന്‌ദത്തോടെ ജറുസലെമിലേക്കു മടങ്ങി.
ലൂക്കാ 24 : 50-52
നട.6 :1 -11 മറ്റൊരു ദൃഷ്ടാന്തമാണ്. ഇവിടെ അവിടുത്തെ സ്വർഗ്ഗാരോഹണവും വിധിയാളനായി വീണ്ടും വരുമെന്ന് അറിയിപ്പും നമുക്ക് കൂടുതൽ വിശദീകരണങ്ങൾ നൽകുന്നു.
ഈശോ പിതാവിൽ നിന്ന് വന്നുവെന്നും പിതാവിലേക്ക് മടങ്ങിപ്പോകുമെന്നും സൂചിപ്പിക്കുന്ന പ്രസ്താവനകളുടെയും പ്രവചനങ്ങളുടെയും തെളിവുകൾ ധാരാളമായി തിരുവചനത്തിലുണ്ട്.
പിതാവിൽ നിന്ന് മനുഷ്യരക്ഷാർത്ഥം അമല മനോഹരി മറിയത്തിൽ നിന്നും കന്യാജനനം കൈകൊണ്ട്, മഹിയിൽ അവതരിച്ച്, തന്റെ സഹന മരണോത്ഥാ നങ്ങളിലൂടെ സാത്താന്റെ തലതകർത്ത്, മാനവരാശിക്ക് മുഴുവൻ രക്ഷനേടി കൊടുത്ത്,തന്റെ പിതാവിന്റെ മടിത്തട്ടിലേക്ക് മടങ്ങിപ്പോയ മഹോന്നത ദൈവമാണ് മിശിഹാ.