“ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധാരം സംസാരിക്കുന്നതു. നല്ല മനുഷ്യൻ നന്മയുടെ ഭണ്ഡാരത്തിൽ നിന്ന് നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ട്ടനാകട്ടെ തിന്മയുടെ ഭണ്ഡാരത്തിൽ നിന്ന് തിന്മ പുറപ്പെടുവിക്കുന്നു. ഞാൻ നിങ്ങളോടു പറയുന്നു: ‘മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥ വാക്കിനും വിധിദിവസത്തിൽ കണക്കു കൊടുക്കേണ്ടിവരും. നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും” (മത്താ. 12:24-27).
യാക്കോബ് ശ്ലീഹ നാവിന്റെ ദുരുപയോഗത്തെക്കുറിച്ചു പറയുന്നത് ശ്രദ്ധിക്കുക: “സംസാരത്തിൽ തെറ്റുവരുത്താത്ത ഏവനും പൂർണനാണ്. തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവനു കഴിയും. നമ്മെ അനുസരിക്കുന്നതിനു വേണ്ടി കുതിരയുടെ വായിൽ കടിഞ്ഞാണിടുമ്പോൾ അതിന്റെ ശരീരം മുഴുവനെയും നാം നിയത്രിക്കുകയാണ് ചെയ്യുന്നത്. വളരെ വലുതും ശക്തമായ കാറ്റിനാൽ പായിക്കപ്പെടുന്നതുമായ കപ്പലുകളെ നോക്കുവിൻ, വളരെ ചെറിയ ചുക്കാനുപയോഗിച്ചു ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്ക് കപ്പിത്താൻ അതിനെ നിയന്ത്രിക്കുന്നു. അതുപോലെ നാവു വളരെ ചെറിയ അവയവമാണു. എങ്കിലും അത് വമ്പു പറയുന്നു. ചെറിയ ഒരു തീപ്പൊരി എത്ര വലിയ വനത്തെയാണ് ചാമ്പലാക്കുക. നാവു തീയാണ്; അത് ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയവങ്ങളിൽ ഒന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു. 3:(2-6)