തെറ്റായ ലിഖിത നിയമങ്ങളെ തിരുത്താൻ ഈശോ തെല്ലും ഭയപ്പെട്ടില്ല. സ്നേഹം, കരുണ, ക്ഷമ ഇവയുടെ ശ്രേഷ്ഠത ഊന്നിപ്പറയുന്നതിൽ ഒരിക്കലും അവിടുത്തേക്ക് മടുപ്പ് തോന്നിയിരുന്നുമില്ല. ദൈവിക ധീരതയോടെ ആണ് പല ലിഖിത നിയമങ്ങളെയും അവിടുന്ന് തിരുത്തിക്കുറിച്ചത്. ” പൂർവികരോട് പറയപ്പെട്ട തായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു ” എന്ന് ആവർത്തിച്ചു കൽപ്പിച്ചുകൊണ്ട് പഴയനിയമത്തിൽ തിരുത്തപ്പെടേണ്ടി യിരുന്നവരെ എല്ലാം ഈശോ ആധികാരികമായി തിരുത്തി. ഇപ്രകാരം അവിടുന്ന് ഉറപ്പിച്ചു സ്ഥാപിച്ചത് തന്റെ ദൈവാധികാരമാണ്.
” ഞാൻ പറയുന്നു “എന്ന വാക്കുകൾ ” “ആകുന്നവൻ ഞാൻ ആകുന്നു” എന്നു ദൈവം മോശയോട് പറഞ്ഞ വാക്കുകളെ ആണ് അനുസ്മരിക്കുക. 10 പ്രമാണങ്ങളെയും അംഗീകരിച്ചു കൊണ്ട് അവയുടെ തെറ്റായ വ്യാഖ്യാനങ്ങൾ മാത്രം അവിടുന്ന് തിരുത്തി ഉള്ളൂ. പൂർത്തീകരിക്കേണ്ടവയെ പൂർത്തീകരിക്കുകയും ചെയ്തു .
നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
മത്തായി 5: 17.
കർത്താവ് അരുൾ ചെയ്യുന്നു ” എന്ന് ഏറ്റു പറഞ്ഞാണ് പ്രവാചകന്മാർ എപ്പോഴും പഠിപ്പിച്ചിരുന്നത്. ഈശോ പഠിപ്പിച്ചത് “ഞാൻ നിങ്ങളോട് പറയുന്നു” എന്ന പ്രഖ്യാപനത്തോടെയാണ്. തന്റെ ദൈവത്വം തജ്ജന്യമായ ദൈവാധി കാരവുമാണ് ഇവിടെയൊക്കെ ഈശോയെ സ്ഥാപിച്ചു ഉറപ്പിക്കുന്നത്. ഇസ്രായേൽ കർത്താവായ ദൈവമാണ് താനെന്ന് അവിടുന്ന്, അങ്ങനെ, ലോകത്തിനു മുഴുവൻ വെളിപ്പെടുത്തുന്നു.
കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന് വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു.
വാതില്ക്കല്പോലും നില്ക്കാന് സ്ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന് അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു.
അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു.
ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, അവന് ഇരുന്ന സ്ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി.
അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
നിയമജ്ഞരില്‍ ചിലര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. അവര്‍ ചിന്തിച്ചു:
എന്തുകൊണ്ടാണ് ഇവന് ഇപ്രകാരം സംസാരിക്കുന്നത്? ഇവന് ദൈവദൂഷണം പറയുന്നു. ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്ഷമിക്കാന്‍ സാധിക്കുക?
അവര്‍ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത്?
ഏതാണ് എളുപ്പം? തളര്‍വാതരോഗിയോട് നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ?
എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് – അവന് തളര്‍വാതരോഗിയോടു പറഞ്ഞു:
ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത്, വീട്ടിലേക്കു പോവുക.
തത്ക്ഷണം അവന് എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.
മര്‍ക്കോസ് 2 : 1-12
സാബത്താചരണത്തെ ആധികാരികമായി ഈശോ പുനർ വ്യാഖ്യാനിച്ചു. അവിടുന്ന് അവരോട് പറഞ്ഞു : സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തു വേണ്ടിയല്ല ( മാർക്കോ 2 :27 ), ഈ മഹാ പ്രഖ്യാപനം വഴി മനുഷ്യ മഹത്വത്തെ അവിടുന്ന് ഉയർത്തിപ്പിടിച്ചു.
” മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ് ( മാർക്കോ 2 :28 ) എന്ന് പ്രഖ്യാപിച്ചു പിതാവും പരിശുദ്ധാത്മാവും ആയുള്ള തന്റെ സമാനത,തന്റെ ദൈവത്വം തന്മൂലം തനിക്കുള്ള ദൈവ ആധികാരികത ഈശോ വെളിപ്പെടുത്തി.