സ്വർഗ്ഗത്തിന്റെ ദൈവം നമുക്ക് വിജയം നൽകും

Fr Joseph Vattakalam
3 Min Read

ക്രിസ്‌ത്യാനി എന്ന നിലയിലാണ്‌ ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്‌ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്‌ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട്‌ അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.

1 പത്രോസ് 4 : 16

മണിപ്പൂരിലെ സഹോദരങ്ങൾ അനുഭവിക്കുന്ന സമാനതകളില്ലാത്ത സഹന മരണങ്ങൾ ഈശോമിശിഹായുടെ സഹനത്തിനുള്ള പങ്കാളിത്തമായി തീക്ഷ്ണമായ പ്രാർത്ഥിക്കുകയും നമ്മുടെ സഹനങ്ങളും വേദനകളും പരിത്യാഗപ്രവർത്തികളും നമുക്ക് നല്ല ദൈവത്തിന് കാഴ്ചവയ്ക്കുകയും ചെയ്യാം. വിശ്വാസത്തെപ്രതി സഹിക്കുകയും മരിക്കുകയും ചെയ്യുന്നവർ രക്തസാക്ഷികളാണ്. ഈ ബോധ്യം അവരിൽ ആഴപ്പെടാനും നമുക്ക് കണ്ണീരോടെ പ്രാർത്ഥിക്കാം.

ബാബിലോൺ പ്രവാസത്തിനുശേഷം യഹൂദരുടെ പുനരുദ്ധാരണത്തെ സംബന്ധിക്കുന്ന സുപ്രധാന രേഖകളാണ് എസ്രാ- നെഹമ്യാ ഗ്രന്ഥങ്ങൾ. പേർഷ്യൻ രാജാവായ അർത്തക്സർസസിന്‍റെ കൊട്ടാരത്തിൽ യഹൂദരുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിന് നിയമനായിരുന്നു നിയമനായിരുന്നു എസ്ര ; നെഹമ്യാ രാജാവിന്റെ പാനപാത്ര വാഹകനും. അയാൾ രാജാവിന്റെ അംഗീകാരത്തോടെ ജെറുസലേമിലെത്തി അതിന്റെ മതിലുകളുടെ പണിപൂർത്തിയാക്കി. ഇതിനുള്ള പ്രചോദനം തനിക്ക് എങ്ങനെ ലഭിച്ചു എന്ന് നെഹമിയ വിവരിക്കുന്നുണ്ട്.എന്റെ സഹോദരരില്‍ ഒരുവനായ ഹനാനി ഏതാനും ആളുകളോടുകൂടെ യൂദായില്‍നിന്നു വന്നു. പ്രവാസത്തെ അതിജീവി ച്ചയഹൂദരെയും ജറുസലെമിനെയും കുറിച്ചു ഞാന്‍ അവരോട്‌ ആരാഞ്ഞു.

അവര്‍ പറഞ്ഞു: പ്രവാസത്തെ അതിജീവിച്ച്‌ ദേശത്തു കഴിയുന്നവര്‍ കഷ്‌ടതയിലും അപമാനത്തിലുമാണ്‌. ജറുസലെം മതിലുകള്‍ തകര്‍ന്ന്‌ കവാടം അഗ്‌നിക്കിരയായി, അതേപടി കിടക്കുന്നു.

ഇതുകേട്ടു ഞാന്‍ നിലത്തിരുന്നു കരഞ്ഞു; ദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയും ചെയ്‌തു. സ്വര്‍ഗസ്‌ഥനായ ദൈവത്തിന്റെ സന്നിധിയില്‍ ഞാന്‍ പ്രാര്‍ഥിച്ചു:

നെഹമിയാ 1 : 2-4.

നെഹമ്യായുടെ ദുഃഖം മനസ്സിലാക്കിയ രാജാവ് അവനെ സ്വദേശത്തേക്ക് പോകാനുള്ള അനുവാദവും ശുപാർശ കത്തുകളും നൽകി അയച്ചു. അവൻ ഏറ്റു പറയുന്നു:” കർത്താവിന്റെ കരുണ എന്റെമേൽ ഉണ്ടായിരുന്നു”(നെഹെ 1:8). അവൻ ജറുസലെമിലെത്തി പുരോഹിതന്മാർ, പ്രഭുക്കന്മാർ,സേവകന്മാർ, എന്നിവരെ വിളിച്ചുവരുത്തി അവരോട് പറഞ്ഞു :ഞാന്‍ അവരോടു പറഞ്ഞു: നമ്മുടെ ദുഃസ്‌ഥിതി നിങ്ങള്‍ കാണുന്നില്ലേ? ജറുസലെം വാതിലുകള്‍ കത്തിനശിച്ചു കിടക്കുന്നു. വരുവിന്‍, നമുക്കു ജറുസലെമിന്റെ മതില്‍ പണിയാം. മേലില്‍ ഈ അവമതി നമുക്ക്‌ ഉണ്ടാകരുത്‌.

എന്റെ ദൈവത്തിന്റെ കരം എനിക്കു സഹായത്തിനുണ്ടായിരുന്നെന്നും രാജാവ്‌ എന്നോട്‌ എന്തു പറഞ്ഞെന്നും ഞാന്‍ അവരെ അറിയിച്ചു. നമുക്കു പണിതുടങ്ങാം എന്നു പറഞ്ഞുകൊണ്ട്‌ അവര്‍ ജോലിക്കു തയ്യാറായി.

എന്നാല്‍, ഹൊറോണ്യനായ സന്‍ബല്ലാത്തും അമ്മോന്യനായ തോബിയാ എന്ന ദാസനും അറേബ്യനായ ഗഷെമും ഇതുകേട്ടു ഞങ്ങളെ പരിഹസിച്ചു പറഞ്ഞു: നിങ്ങള്‍ എന്താണിച്ചെയ്യുന്നത്‌? രാജാവിനോടാണോ മത്‌സരം?

ഞാന്‍ മറുപടി നല്‍കി: സ്വര്‍ഗത്തിന്റെ ദൈവം ഞങ്ങള്‍ക്കു വിജയം നല്‍കും. അവിടുത്തെ ദാസന്‍മാരായ ഞങ്ങള്‍ പണിയും. എന്നാല്‍, നിങ്ങള്‍ക്കു ജറുസലെമില്‍ ഓഹരിയോ അവകാശമോ സ്‌മാരകമോ ഉണ്ടായിരിക്കുകയില്ല.

നെഹമിയാ 2 : 17-20

മണിപ്പൂരിൽ അവശേഷിക്കുന്ന ജനതയ്ക്ക് സ്വർഗ്ഗത്തിന്റെ ദൈവം വിജയം നൽകും (വാ. 20 ). മക്കബായരുടെ രണ്ടാം പുസ്തകത്തിൽ യഹൂദ ജനം യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തിൽ ശത്രുവായ നിക്കാനോറിനെ പരാജയപ്പെടുത്തിയ ചരിത്രം വിവരിക്കുന്നു.(2മക്ക. അ.. ഭയന്നോടിയ ഭീരുക്കളെ തള്ളി അവശേഷിച്ചു 8000 പേരടങ്ങിയ സൈന്യത്തെ യൂദാസ് ഉപദേശിച്ചു ശക്തിപ്പെടുത്തി.അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ.

ദൈവം തങ്ങളുടെ പൂര്‍വികരെ തുണ ച്ചസന്‌ദര്‍ഭങ്ങളെയും യൂദാസ്‌ പരാമര്‍ശിച്ചു; സെന്നാക്കെരിബിന്റെ കാലത്ത്‌ ശത്രുക്കളില്‍ ഒരു ലക്‌ഷത്തിയെണ്‍പത്തയ്യായിരം പേര്‍ കൊല്ലപ്പെട്ടു.

ബാബിലോണില്‍ വച്ച്‌ ഗലാത്യരുമായുണ്ടായയുദ്‌ധത്തില്‍ മക്കദോനിയരുടെ നാലായിരം പേരുള്‍പ്പെടെ എണ്ണായിരം പേരടങ്ങുന്ന യഹൂദസൈന്യം അണിനിരന്നു. മക്കദോനിയര്‍ക്കെതിരേ ആക്രമണം ശക്‌തമായപ്പോള്‍ ഉന്നതത്തില്‍നിന്നു ലഭി ച്ചസഹായത്താല്‍ അവര്‍ ഒരു ലക്‌ഷത്തിയിരുപതിനായിരം പേരെ വധിച്ചു, ധാരാളം കൊള്ളമുതല്‍ കരസ്‌ഥമാക്കി.

യൂദാസിന്റെ വാക്കുകള്‍ സൈന്യത്തിനു ധൈര്യം പകര്‍ന്നു; തങ്ങളുടെ നിയമത്തിനും രാജ്യത്തിനും വേണ്ടി മരിക്കാന്‍ അവര്‍ സന്നദ്‌ധരായി. അവന്‍ സൈന്യത്തെനാലു ഗണമായി തിരിച്ചു.

ആയിരത്തിയഞ്ഞൂറു പേര്‍ അടങ്ങുന്ന ഓരോ ഗണത്തിന്റെ ചുമതല തന്റെ സഹോദരന്‍മാരായ ശിമയോന്‍, ജോസഫ്‌, ജോനാഥാന്‍, എന്നിവരെ ഏല്‍പിച്ചു.

വിശുദ്‌ധഗ്രന്‌ഥം ഉച്ചത്തില്‍ വായിക്കാന്‍ എലെയാസറിനെയും നിയമിച്ചു; സഹായം ദൈവത്തില്‍ നിന്ന്‌ എന്ന അടയാളവാക്കും നല്‍കി. അതിനുശേഷം അവന്‍ തന്നെ ആദ്യഗണത്തെനയിച്ചുകൊണ്ടു നിക്കാനോറിനോടു പൊരുതി.

സര്‍വശക്‌തന്റെ സഹായത്തോടെ അവര്‍ ശത്രുക്കളില്‍ ഒന്‍പതിനായിരത്തിലധികം പേരെ കൊന്നൊടുക്കി; നിക്കാനോറിന്റെ പടയാളികളില്‍ ഒട്ടേറെപേരെ മുറിവേല്‍പിക്കുകയും അംഗഭംഗപ്പെടുത്തുകയും ചെയ്‌തു. അങ്ങനെ അവന്‍ ശത്രുക്കളെ തുരത്തി.

2 മക്കബായര്‍ 8 : 18-24.

യൂദാസ് മക്കബേയുസ് നടത്തിയ യുദ്ധത്തിന്റെ വിവരണം മുഴുവൻ ആരാധനയുടെ പരിപ്രേക്ഷ്യത്തിലാണ്. അനുതാപ ശുശ്രൂഷയിൽ ആരംഭിച്ച യുദ്ധം (1 മക്ക 3:47)അവസാനിക്കുന്നത് കൃതജ്ഞതപ്രകാശനത്തിലാണ്(4:25).

വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം

ആരാധിച്ചാൽ ദൈവത്തിന്റെ വിടുതൽ കാണാം

ആശ്രയിച്ചാൽ ദൈവത്തിന്റെ കരുതൽ കാണാം

Share This Article
error: Content is protected !!