സഹിക്കുന്ന ഒരാന്മാവിൽ നിന്ന് ഒഴുകുന്ന സ്തുതി ഗീതങ്ങൾ ആനന്ദ സംദായകമാണ്. ഇപ്രകാരമുള്ള ഒരു ആത്മാവിൽ സ്വർഗം മുഴുവൻ ആനന്ദിക്കുന്നു. ദൈവം അതിനെ സഹിക്കാൻ അനുവദിക്കുമ്പോൾ, ദൈവത്തിനു വേണ്ടിയുള്ള ദാഹത്താൽ അത് വിലപിക്കുമ്പോൾ,സഹനം ദൈവത്തിൽ നിന്ന് വരുന്നതായത് കൊണ്ട്, അത് സുമോഹനം ആവുന്നു. അങ്ങനെയുള്ള ആത്മാവ് ദൈവ സ്നേഹത്താൽ വ്രണിതയായി, ജീവിതമാകുന്ന വനാന്തരത്തിലൂടെ ഒരു കാല് മാത്രം നിലത്തുറപ്പിച്ച്, സന്തുഷ്ടയായി, നടക്കുന്നു. (ഉദാ. വി കൊച്ചു ത്രേസ്യ,വി അൽഫാൻസാമ്മ )
ഇങ്ങനെയുള്ള പരീക്ഷണങ്ങൾ അത് അതിജീവിക്കുമ്പോൾ, അത് അങ്ങേയറ്റം വിനീതമാവുന്നു. അപ്പോൾ അതിന്റെ നൈർമല്യം വളരെ വലുതാണ്. പ്രത്യേക സന്ദർഭങ്ങളെ എന്ത് സ്വീകരിക്കണമെന്നും എന്ത് ഉപേക്ഷിക്കണമെന്നും, ചിന്തിക്കുന്നത് തന്നെ വേഗത്തിൽ ആത്മാവ് മനസ്സിലാക്കുന്നു. ‘കൃപയുടെ’ മൃദുസ്പർശം പോലും അത് തിരിച്ചറിയുന്നു. ദൈവത്തോട് സമ്പൂർണ്ണ വിശ്വസ്തത പുലർത്തുകയും ചെയ്യുന്നു. അകലെ നിന്നു തന്നെ അത് ദൈവഹിതം തിരിച്ചറിയും.അനവരതം അവിടുന്നിൽ ആനന്ദിക്കുകയും ചെയ്യുന്നു.പ്രസ്തുത ആത്മാവ് എല്ലാറ്റിലും എല്ലാവരിലും ദൈവത്തെ കാണുന്നു. അപ്പോൾ അതിനെ ദൈവം,സവിശേഷമാംവിധം, പവിത്രീകരിക്കുന്നു. തികച്ചും ആത്മീയ ജീവിതത്തിലേക്ക് ആത്മാവവാം ദൈവം അതിനെ പ്രവേശിപ്പിക്കുന്നു.
വി. ഫൗസ്റ്റീന