കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ?
അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍.
എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന് പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.
മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല് ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്ഥാപിതമായിരുന്നു.
എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും.
മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല് ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു.
യേശു ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവന് പഠിപ്പിച്ചത്.
മത്തായി 7 : 21-28
നമ്മുടെ വാക്കും പ്രവർത്തിയും തമ്മിൽ ശരിയായ പൊരുത്തം വേണംഎന്നാണ് ഈശോ നിർബന്ധമായി ആവശ്യപ്പെടുന്നത്. എന്താണ് വാക്കിനെയും പ്രവർത്തിയെയും പൊരുത്തപ്പെടുത്തുന്നത്. സംശയത്തിനിടയില്ലാത്ത വിധം ഈശോ ഇത് വ്യക്തമാക്കുന്നുണ്ട്. ” സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഹിതം നിറവേറ്റുന്നതിനുള്ള ആത്മാർത്ഥവും സത്യസന്ധവുമായ ശ്രമമാണത്(7:21). ദൈവരാജ്യ പ്രവേശനത്തിന് പരിശ്രമിക്കുന്നവരോടാണ് ഈശോ ഇക്കാര്യം പറയുന്നത്.” അനീതി പ്രവർത്തിക്കുന്നവരെ എന്നിൽ നിന്ന് അകന്നു പോകുവിൻ” എന്ന ആജ്ഞ യുഗാന്തത്തിലേതാണ്. (7:23).
ആരാധനാ സമൂഹത്തിൽ ആയിരിക്കുമ്പോൾ ദൈവത്തെ കർത്താവേ, കർത്താവേ എന്ന് പാടി സ്തുതിക്കുകയും എന്നാൽ അതിനപ്പുറം ദൈവ പിതാവിന്റെ ഹിതം നിറവേറ്റാൻ ചെറുവിരൽ പോലും അനക്കാതിരിക്കുകയും ചെയ്യുന്നവർക്ക്ദൈവം തമ്പുരാൻ നൽകുന്ന ശക്തമായ മുന്നറിയിപ്പാണിത്.ദൈവരാജ്യ പ്രവേശനം ആണ് ഇവിടെ വിഷയം.ഇവരിൽ ചിലർ അവകാശം ഉന്നയിക്കുകയാണ് തങ്ങൾ ഈശോയുടെ തിരുനാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും മറ്റ് അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തുവെന്ന്. അവരെ താൻ അറിയുകയില്ലെന്ന് അസന്നിഗ്ദമായി ഈശോ പ്രസ്താവിക്കുന്നു.അവരെ ‘അനീതി പ്രവർത്തിക്കുന്നവരെ’എന്ന് അവിടുന്ന് വിശേഷിപ്പിക്കുകയും തന്നിൽ നിന്ന് അകന്നു പോകാൻ കൽപ്പിക്കുകയും ചെയ്യുന്നു
ഈശോയോട് ചേർന്ന് നിന്നവർ എന്ന് സ്വയം അഭിമാനിക്കുന്നവരെ തന്നെയാണ് ഈശോ ഇവിടെ വിവക്ഷിക്കുക. എല്ലാം യുഗാന്ത്യത്തിലെ വഴിതെറ്റിക്കുന്ന വ്യാജ പ്രവാചകന്മാരെ കുറിച്ചും 7:15ൽ പരാമർശിച്ചിരിക്കുന്നു. ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ വേണം നാം മനസ്സിലാക്കാൻ. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി എരിതീയിൽ എറിയപ്പെടും. (7:22).
ഇവിടെ മറ്റുള്ളവരെ വഴിതെറ്റിക്കുന്നവരെ കുറിച്ച് അല്ല,സ്വയം വഞ്ചിതരാകുന്നവരെ കുറിച്ചാണ് ഈശോ പറയുക. അവർ ചെയ്തെന്ന് പറയുന്ന വലിയ കാര്യങ്ങൾ( 7: 22) ഒരു ജീവിതമാർഗം ആയോ അഥവാ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനോ വേണ്ടിയോ ചെയ്തതാണ്. ഒരുപക്ഷേ ഈശോ അപ്പോസ്തലന്മാർക്ക് നൽകിയ രോഗശാന്തി വരം പിശാച് ബാധ ഒഴിക്കുന്നതിനുള്ള ശക്തി, പ്രവചന വരം, എന്നിവ ദുരൂപയോഗിപിച്ചവരാകാം അവർ.
ഏതായാലും പശ്ചാത്തലം അന്ത്യവിധിയാണ്. ” എന്നിൽ നിന്ന് അകന്നു പോകുവിൻ “(ലൂക്ക 7:23). ലൂക്കായുടെ സുവിശേഷം നിന്ന് ഇവർക്ക് എവിടെയാണ് തെറ്റ് പറ്റിയെന്ന് എളുപ്പം മനസ്സിലാക്കാം. അതുകൊണ്ടാണ് ഈശോ അവരെ തള്ളിപ്പറയുന്നത്( മത്തായി 7 :2). നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല എന്നാണ് അവിടുന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നത്.