പ്രതികൂലമായ പ്രത്യുത്തരം സ്വജനത്തിൽ നിന്നുതന്നെ ഉണ്ടായപ്പോഴും, ഈശോ വെളിപ്പെടുത്തിയ സത്യ ദൈവത്തെ ഹൃദയപൂർവ്വം സ്വീകരിച്ച ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു. മൂന്ന് വിധത്തിലാണ് അനുകൂലമായ പ്രതികരണം സുവിശേഷകൻ അവതരിപ്പിക്കുക. ” ഈശോയെ സ്വീകരിച്ചവരും ഈശോയുടെ നാമത്തിൽ വിശ്വസിച്ചവരും “
(യോഹ.1:12) എന്ന വിശേഷണത്തോടെയാണ് അനുകൂല പ്രത്യുത്തരം നൽകിയവരെ ശ്ലീഹാ വരച്ചുകാട്ടുന്നത്. സ്വന്തം ജീവിതത്തിലേക്ക്, ഹൃദയത്തിലേക്ക്, ഈശോയെ അവർ സ്വാഗതം ചെയ്തു.
രണ്ടാമതായി, ശ്ലീഹന്മാരും ആദിമ മസഭയും നൽകിയ അനുകൂലമായ പ്രത്യുത്തരം എടുത്തു പറയുന്നു :
” അവിടുത്തെ മഹത്വം നമ്മൾ ദർശിച്ചു” (1: 14 ). ” അവിടുത്തെ പൂർണ്ണതയിൽ നിന്ന് നാം എല്ലാവരും കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു(1:16) എന്നു പറഞ്ഞു കൊണ്ട് മൂന്നാമത്തെ അനുകൂലമായ പ്രത്യുത്തരം സുവിശേഷത വ്യക്തമാക്കുന്നു.
ഈശോയുടെ തിരുനാമത്തിൽ ഈശോയിൽ വിശ്വസിക്കുക എന്നത് മർമ്മപ്രധാനമാണ്.
അവയിൽ (1) “ഈശോമിശിഹായിൽ വിശ്വസിക്കുക “.
”യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവന് അവരെയെല്ലാം അറിഞ്ഞിരുന്നു.(യോഹ. 2 : 24).
വീണ്ടും ചലനാത്മക വിശ്വാസമാണ് ഇവിടെ വിവക്ഷിക്കുക. ഈശോയുമായി സജിവൈക്യം സ്ഥാപിക്കുന്ന അവസ്ഥയാണ് ഇത്. വൈയക്തികമായ പ്രതിബദ്ധതയും സമർപ്പണവും ഇത് ആവശ്യപ്പെടുന്നു.
ഈശോയിൽ വിശ്വസിക്കുന്ന ഒരു വ്യക്തി അവിടത്തോട് അനുരൂപപ്പെടുകയും അവിടുത്തെ സ്വന്തമായി തീരുകയും ചെയ്യുന്നു ;ചെയ്യണം.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു.അവിടുത്തെ മഹത്വം നമ്മൾ ദർശിച്ചു”.” ദൈവം നമ്മുടെ ഇടയിൽ വസിച്ചു”.എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ‘ദൈവം മനുഷ്യനോട് കൂടെ തന്റെ കൂടാരമടിച്ചു’ എന്നതാണ്. ഇസ്രായേൽക്കാരുടെ ഇടയിൽ ദൈവിക കൂടാരത്തെക്കുറിച്ച് പരാമർശം ഇതിൽ കാണാം. ഇന്ന് നമുക്ക് ദൈവിക സാന്നിധ്യം അനുഭവവേദ്യമാക്കുന്ന ഒരു കൂടാരമാണ് ഈശോ(ദിവ്യകാരുണ്യം). അതെ, ദൈവം തന്റെ ജനങ്ങളുടെ ഇടയിൽ കൂടാരമടിച്ച
യാഥാർത്ഥ്യമാണ് മനുഷ്യാവതാരം (ക്രിസ്തുമസ് ). രാജാധിരാജൻ, കർത്താദികർത്തൻ,സർവ്വശക്തനായ ദൈവം, മനുഷ്യനായി ജനിച്ച ഇടത്തിന്റെ അനുസ്മരണമാണ് പുൽക്കൂട് ആവിഷ്കരിക്കുക.
ഈശോയുടെ ജനന മരണോത്ഥാനങ്ങളിലൂടെ മനുഷ്യവംശത്തിന് പുതുജീവൻ കൈവന്നു. അവിടുന്ന് തന്നെയാണ് മാനവരാശിക്ക് കൈവന്ന കൃപയുടെ ഉറവിടവും. ദൈവപുത്രത്വത്തിൽ പങ്കുകരാക്കിക്കൊണ്ട് ഈ കൃപയുടെ പങ്ക്, തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും അവിടുന്ന് പകർന്നു നൽകിയിരിക്കുന്നു; നൽകിക്കൊണ്ടേയിരിക്കും.
ദൈവപുത്രത്വത്തിലുള്ള പങ്കുചേരലാണ് ഈശോയ്ക്ക് അനുകൂലമായ പ്രത്യുത്തരം നൽകുന്നതിന്റെ ഫലം. ഈശോയിൽ വിശ്വസിച്ചവർക്ക്, അവിടുത്തെ സ്വീകരിച്ചവർക്ക്, ദൈവമക്കളാവാനുള്ള അവകാശം അവിടുന്ന് നൽകി. ” തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ; ദൈവമക്കൾ ആകുവാൻ അവിടുന്ന് കഴിവ് നൽകി (യോഹ.1:12)
“കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല”
(1 യോഹ. 3 : 1).