സുവിശേഷങ്ങളിൽ മിശിഹായുടെ ആദ്യ വാക്യമായി രേഖപ്പെടുത്തിയിരിക്കുന്നത് “പിതാവേ” എന്ന് ദൈവത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ്.” ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ? “.(ലൂക്ക 2:49).ഈശോയുടെ അവസാന വാക്കുകളായി ലൂക്ക 23: 48ൽ രേഖപ്പെടുത്തുന്നത് ‘പിതാവേ അങ്ങേ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്നാണ്. അതെ ഈശോമിശിഹായെ നിറഞ്ഞു നിന്നിരുന്നത് തന്റെ “ആബാ” അവബോധമാണ്.
പഴയ നിയമകർത്താക്കളാരും ദൈവത്തെ “പിതാവ് “എന്ന് അഭി സംബോധന ചെയ്യുന്നതായി കാണുന്നില്ല. ഈശോയാവട്ടെ എപ്പോഴും ഇസ്രായേലിന്റെ ദൈവമായ കർത്താവിനെ “പിതാവേ” എന്നാണ് വിളിക്കുക. തന്റെ ശിഷ്യന്മാരുടെ അഭ്യർത്ഥനപ്രകാരം ഈശാ ലോകത്തെ പഠിപ്പിച്ച വിശിഷ്ടമായ പ്രാർത്ഥന ആരംഭിക്കുന്നത് തന്നെ” സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന സ്നേഹപൂർവ്വം ഏറെ വൈയക്തികവുമായ വിളിയോടെ ആണല്ലോ. (ലൂക്ക.11:1-4)
അവന് ഒരിടത്തു പ്രാര്‍ഥിച്ചുകൊണ്ടി രിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന് വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന് തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക.
അവന് അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്ഥിക്കു വിന്. പിതാവേ, അങ്ങയുടെ നാമം പൂജിത മാകണമേ. അങ്ങയുടെ രാജ്യം വരണമേ;
അന്നന്നു വേണ്ട ആഹാരം ഓരോ ദിവസ വും ഞങ്ങള്‍ക്കു നല്കണമേ.
ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.
ലൂക്കാ 11 : 1-4
” എന്റെ പിതാവ് ” എന്നു ഈശോ ദൈവത്തെ വിശേഷിപ്പിക്കുന്ന നിരവധി വചനങ്ങൾ സുവിശേഷങ്ങളിൽ ഇനിയുമുണ്ട്.
യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം നല്കുന്നു.യോഹന്നാൻ 10:25
അവയെ എനിക്കു നല്കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.
യോഹന്നാന് 10 : 29
അപ്പോള്‍ അവര്‍ ചോദിച്ചു: നിന്റെ പിതാവ് എവിടെയാണ്? യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു.
യോഹന്നാന് 8 : 19
എന്റെ പിതാവിന്റെ സന്നിധിയില്‍ കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
യോഹന്നാന് 8 : 38
യേശു പറഞ്ഞു: ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വത്തിനു വിലയില്ല.
എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. എന്നാല്‍, ഞാന്‍ അവിടുത്തെ അറിയുകയും അവിടുത്തെ വചനം പാലിക്കുകയും ചെയ്യുന്നു.
യോഹന്നാന് 8 : 54-55
ഗത്സമിനിയിലായിരിക്കുമ്പോൾ പോലും ഈശോമിശിഹാ നിന്ന് ഉയർന്ന പ്രാർത്ഥന ഇങ്ങനെയാണല്ലോ:
“അവന് അല്പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു പ്രാര്‍ഥിച്ചു: എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ.
മത്തായി 26 : 39.
പീഡാസഹന മരണോത്ഥാനങ്ങളാൽ നമ്മെ ദത്തുപുത്രസ്ഥാനത്തേക്കുയർത്തിയ ക്രിസ്തു മഗ്ദലന മറിയത്തോട് അരുൾ ചെയ്യുന്നത് ശ്രദ്ധിക്കുക.
യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.
മഗ്ദലേനമറിയം ചെന്ന് ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന് ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരെ അറിയിച്ചു.
യോഹന്നാന് 20 : 17-18