അവതീർണ്ണവചനമായ മിശിഹായിലൂടെ, പരിശുദ്ധാത്മാവിൽ മനുഷ്യർക്കു പിതാവിങ്കലേക്കു പ്രവേശനം ലഭിക്കണമെന്നും അങ്ങനെ അവർ ദൈവികസ്വഭാവത്തിൽ ഭാഗഭാക്കുകളാകണമെന്നുമായിരുന്നു ദൈവത്തിന്റെ തിരുമനസ്സ്”(ഉ.ഢ. 2; എഫേ. 1:9; 2:18; 1 പത്രോ. 1:4) വെളിപാടിന്റെ ദൈവികപദ്ധതി സാക്ഷാത്ക്കരിക്കപ്പെടുന്നത്, ഒരേ സമയം ‘പരസ്പരം ഗാഢമായി ബന്ധമുള്ളവയും”(തിമോ. 6:16; എഫേ. 1: 4, 5) അന്യോന്യം പ്രകാശിപ്പിക്കുന്നവയുമായ ‘വാക്കുകളും പ്രവൃത്തികളും” (ഉ.ഢ.2,). വഴിയാണ്. ഇതു ദൈവത്തിന്റെ ഒരു പ്രത്യേക അധ്യാപനരീതിയാണ്. പടിപടിയായാണ് അവിടുന്നു മനുഷ്യനു സ്വയം വെളിപ്പെടുത്തുക. മനുഷ്യവതാരം ചെയ്ത വചനമായ ഈശോമിശിഹാ എന്ന വ്യക്തിയിലും അവിടുത്തെ ദൗത്യത്തിലും പരിപൂർണ്ണമാകുന്ന പ്രകൃത്യതീതവെളിപാടു സ്വീകരിക്കാൻ ദൈവം മനുഷ്യനെ ഒരുക്കിക്കൊണ്ടിരുന്നു.
ദൈവികവെളിപാടിന്റെ ഘട്ടങ്ങൾ
ആരംഭം മുതൽ മുതൽ ദൈവം സ്വയം അറിയിക്കുന്നു
തന്റെ വചനത്തിലൂടെ സർവ്വവും സൃഷ്ടിച്ചുപരിപാലിക്കുന്ന ദൈവം, തന്നെപ്പറ്റിയുള്ള സ്ഥായിയായ സാക്ഷ്യം സൃഷ്ടവസ്തുക്കളിലൂടെ മനുഷ്യനു നല്കുന്നു. അതിലുപരിയായി, നിത്യരക്ഷയ്ക്കുള്ള മാർഗ്ഗം തുറന്നു കൊടുക്കാൻ ആഗ്രഹിച്ച്, ആരംഭംമുതലേ, ആദിമമാതാപിതാക്കൾക്ക്, അവിടുന്നു സ്വയം വെളിപ്പെടുത്തി (ഉ.ഢ.3; രളൃ. യോഹ. 13; റോമാ 1:19-20). തന്നോടു ഗാഢബന്ധം പുലർത്തി ജീവിക്കാൻ അവിടുന്ന് അവരെ ക്ഷണിച്ചു. തേജസ്സുറ്റ കൃപാവരവും നീതിയുംകൊണ്ട് അവിടുന്ന് അവരെ അലങ്കരിക്കുകയും ചെയ്തു.
ആദിമമാതാപിതാക്കളുടെ പാപം ഈ വെളിപ്പെടുത്തലിനു വിരാമമിട്ടില്ല. അവരുടെ പതനത്തിനുശേഷം ദൈവം അവർക്കു രക്ഷ വാഗ്ദാനം ചെയ്തുകൊണ്ട് അവരിൽ പ്രത്യാശയുണർത്തി. അവിരാമം അവിടുന്നു മനുഷ്യവർഗ്ഗത്തോടു താത്പര്യം പ്രദർശിപ്പിക്കുന്നു. ക്ഷമയോടെ, അനുതാപത്തോടെ, മാനസാന്തരത്തോടെ, സത്പ്രവൃത്തികൾ ചെയ്ത്, രക്ഷ അന്വേഷിക്കുന്നവർക്കെല്ലാം നിത്യജീവൻ നല്കാൻ നിഖിലേശൻ തീവ്രമായി അനുഗ്രഹിക്കുന്നു (ഉ.്. 3; ഉൽപ. 3:15, 21; റോമാ 2:6-7 രരര 55).
നോഹയുമായുള്ള ഉടമ്പടി
ഭാഗംഭാഗമായി മനുഷ്യവർഗ്ഗത്തെ രക്ഷിക്കാനാണു ദൈവം തിരുമനസ്സായത്. ജലപ്രളയത്തിനുശേഷം നോഹയുമായി ദൈവം സ്ഥിരീകരിച്ച ഉടമ്പടി എല്ലാ ജനപദങ്ങളുടെയും നേർക്കുള്ള വല്ലഭന്റെ രക്ഷാകരപദ്ധതിയെ പ്രസ്പഷ്ടമാക്കുന്നു (ഉൽപ.10:5; 9:9-10, 16; 10:20-31). നോഹയുമായുള്ള ഉടമ്പടി സുവിശേഷത്തിന്റെ സാർവ്വത്രികപ്രഘോഷണഘട്ടംവരെ പ്രാബല്യമുള്ളതായിരുന്നു. ഈ ഉടമ്പടിയനുസരിച്ചു ജീവിക്കുന്നവർക്ക്, മിശിഹായുടെ ആഗമനം പ്രതീക്ഷിച്ചു കഴിയുന്നവർക്കുപോലും, വിശുദ്ധിയുടെ ഔന്നത്യം പ്രാപിക്കാനാവും.
യോഹന്നാൻ ശ്ലീഹാ നിർന്നമേഷനായി പറയുന്നു: ”കണ്ടാലും! എത്രവലിയ സ്നേഹമാണ് പിതാവ് നമ്മോടു കാണിക്കുക. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും…. നാം ഇപ്പോൾ ദൈവത്തിന്റെ മക്കളാണ്. അവിടുന്നു പ്രത്യക്ഷപ്പെടുമ്പോൾ നാം അവിടുത്തെപ്പോലെ ആകും…. ഈ പ്രത്യാശയുള്ളവൻ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ, തന്നെത്തന്നെ, വിശുദ്ധനാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു (1 യോഹ. 3:1-3) ദൈവം സ്നേഹമാണ് (1 യോഹ. 4:8).
”കർത്താവിന്റെ സ്നേഹം (കർത്താവിനു നമ്മോടുള്ള സ്നഹം) ഒരിക്കലും അസ്തമിക്കുന്നില്ല. അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്. കർത്താവാണ് എന്റെ ഓഹരി. അവിടുന്നാണ് എന്റെ പ്രത്യാശ എന്നു ഞാൻ പറയുന്നു” (വിലാ. 3:22-24). ‘മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണകാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ, നിന്നെ ഞാൻ എന്റെ ഉള്ളംകയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു’ (ഏശ. 49:15-16).
നിന്നോടു കരുണയുള്ള കർത്താവ് അരുളിച്ചെയ്യുന്നു: ‘മലകൾ അകന്നുപോയേക്കാം. കുന്നുകൾ മാറ്റപ്പെട്ടേക്കാം. എന്നാൽ എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല. എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല’ (ഏശ. 54:10).
എനിക്കു നിന്നോടുള്ള സ്നേഹം അനന്തമാണ്. നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും (ജെറ. 31:3). ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. സംഭമിക്കേണ്ടാ ഞാനാണു നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാൻ നിന്നെ താങ്ങിനിർത്തും. നിന്നെ അന്വേഷിക്കുന്നവർ, ലജ്ജിച്ചു തലതാഴ്ത്തും (ഏശ. 41:10-11). ‘യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കർത്താവ് അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്. സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും. നദികൾ കടക്കുമ്പോൾ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്ക്കുകയില്ല. ഞാൻ നിന്റെ ദൈവമായ കർത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്…. നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമായതുകൊണ്ട്…’ (ഏശ.43:1-4).
ദൈവസ്നേഹത്തിന്റെ സവിശേഷതകൾ
1. സ്വയം ദാനം 2. സ്വയം ശൂന്യമാക്കൽ 3. കരുതൽ 4. കാവൽ 5. സൗഖ്യദായകം 6. ശക്തിദായകം 7. ജീവദായകം 8. മുക്തിദായകം 9. ശിക്ഷണയുക്തം 10. ആവശ്യമുള്ളപ്പോൾ ലഭിക്കുന്നത് 11. രക്ഷിക്കുന്ന 12. പരിശീലനം നല്കുന്ന 13. നിത്യം പരിപാലിക്കുന്ന 14. വ്യവസ്ഥയില്ലാതെ ക്ഷമിക്കുന്ന 15. വളർത്തുന്ന 16. അനുധാവനം ചെയ്യുന്ന 17. സ്വതന്ത്രമാക്കുന്ന 18. സ്വാതന്ത്ര്യത്തെ ആദരിച്ച് അംഗീകരിക്കുന്ന 19. രൂപപ്പെടുത്തുന്ന 20. രൂപാന്തരപ്പെടുത്തുന്ന 21. പാപികളെ അന്വേഷിച്ചുപോകുന്ന 22. തോളിലേറ്റുന്ന 23. മാറോടണയ്ക്കുന്ന 24. പാവങ്ങളുടെ പക്ഷംചേരുന്ന 25. കലഹപ്രിയരെയും അഹങ്കാരികളെയും ചിതറിക്കുന്ന 26. ആയിരം തലമുറവരെ കരുണകാണിക്കുന്ന 27. നീതിജന്യമായ 28. സഹാനുഭൂതിയുള്ള 29. കാത്തിരിക്കുന്ന 30. വീണ്ടും വീണ്ടും അവസരം നല്കുന്ന 31. സാഹചര്യങ്ങൾ കണക്കിലെടുക്കുന്ന 32. മനസ്സിലാക്കുന്ന 33. വിളിച്ചാൽ വിളികേട്ട് ഓടിയെത്തുന്ന 34. താലോലിക്കുന്ന 35. മനുഷ്യനുവേണ്ടി, മനുഷ്യനോടൊപ്പം യുദ്ധംചെയ്യുന്ന 36. മറക്കുന്ന 37. കണക്കുകൂട്ടാത്ത 38. എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന 39. മുഖംനോട്ടം ഇല്ലാത്ത 40. തിടുക്കമുള്ള 41. സൃഷ്ടിജാലം മുഴുവനെയും ഉൾക്കൊള്ളുന്ന 42. നന്മമാത്രം നല്കുന്ന 43. നേർവഴി നടത്തുന്ന 44. ദുഃഖിതരെ ആശ്വസിപ്പിക്കുന്ന 45. ബന്ധിതരെ മോചിപ്പിക്കുന്ന 46. കരയുന്നവരോടുകൂടെ കരയുന്ന കണ്ണീരൊപ്പുന്ന കണ്ണീർക്കണങ്ങൾ കുപ്പിയിൽ ശേഖരിക്കുന്ന 47. ചിരിക്കുന്നവരോടുകൂടെ ചിരിക്കുന്ന 48. യഥാർത്ഥ സമ്പത്തു നല്കുന്ന 49. ഉറങ്ങാതെ, മയങ്ങാതെ കാത്തുപരിപാലിക്കുന്ന 50. വിശ്വസിക്കുന്നവർക്കു തന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന 51. വ്യക്തിഗതം പേരുചൊല്ലി വിളിക്കുന്ന.
എങ്ങനെയാണു നാം സ്നേഹിക്കേണ്ടത്?
1. ദൈവം നമ്മെ സ്നേഹിക്കുന്നതുപോലെ. എന്തെന്നാൽ അവനിൽ (ഈശോയിൽ) വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ, നിത്യജീവൻ പ്രാപിക്കേണ്ടതിനായി തന്റെ ഏകജാതനെ നല്കുവാൻ തക്കവിധം ദൈവം ലോകത്തെ (നമ്മെ ഓരോരുത്തരെയും) അത്രമാത്രം സ്നേഹിച്ചു (യോഹ. 3:16).
ഇതാണ് എന്റെ കല്പന: ‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ, നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹം ഇല്ല’ (യോഹ. 15:12-13). നമുക്കുവേണ്ടി കുരിശിൽ മരിച്ചും നമുക്കു തിരുശ്ശരീരരക്തങ്ങൾ ദാനംചെയ്തും ഈശോ നമ്മെ സ്നേഹിക്കുന്നു.
2. ഓരോ വ്യക്തിയിലും ദൈവത്തിന്റെ മുഖം, ഈശോയുടെ തിരുമുഖം കണ്ടുകൊണ്ട്, അവരെ സ്നേഹിക്കുക.
‘സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ ഏറ്റവും എളിയ ഈ സഹോദന്മാരിൽ ഒരുവനു നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ, എനിക്കുതന്നെയാണു ചെയ്തുതന്നത്’ (മത്താ. 25:4). ‘സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരിൽ ഒരുവനു നിങ്ങൾ ചെയ്യാതിരുന്നപ്പോൾ, എനിക്കുതന്നെയാണു ചെയ്യാതിരുന്നത്’ (മത്താ. 25:45).
മനുഷ്യന്റെ സൃഷ്ടികർമ്മവുമായി ബന്ധപ്പെടുത്തി പാരമ്പര്യത്തിൽ ഇങ്ങനെ കാണുന്നു: ആദത്തെ സൃഷ്ടിക്കാൻ ഒരു മോഡലിനുവേണ്ടി പിതാവായ ദൈവം പരതി. തൃപ്തികരമായത് ഒന്നും അവിടുന്നു കണ്ടില്ല. എന്നാൽ അവസാനം അവിടുന്നു തന്റെ പുത്രന്റെ മുഖത്തേക്കു നോക്കി ആ പുത്രനാണ് ആ പുത്രൻ മാത്രമാണ് സ്വീകാര്യമായ മാതൃക എന്ന് അവിടുന്നു തിരിച്ചറിഞ്ഞു. തന്റെ പുത്രന്റെ മോഡലിൽ അങ്ങനെ, മഹോന്നതൻ മനുഷ്യനെ സൃഷ്ടിച്ചു- അതായത് മനുഷ്യന്റെ മുഖം ഈശോയുടെ മുഖംപോലെ തന്നെയാണെന്ന് നിങ്ങളുടെ മുഖത്ത് എനിക്ക് ഈശോയെ വ്യക്തമായി കാണാം. ദൈവത്തിന്റെ മക്കൾ എത്ര ഭാഗ്യവാന്മാരും ഭാഗ്യവതികളും!
3. അ ളൃശലിറ ശി ിലലറ ശ െമ ളൃശലിറ ശിറലലറ! സ്നേഹം ഏറ്റവുമധികം ആവശ്യമുള്ളവരെ സവിശേഷമായ വിധത്തിൽ സ്നേഹിക്കുക.
നല്ല സമറായന്റെ ഉപമ, ലൂക്കാ 10:25-37
4. പ്രതിസ്നേഹം, പ്രതിഫലം, പ്രതീക്ഷിക്കാതെ സ്നേഹിക്കുക. എല്ലാം ചെയ്തുകഴിയുമ്പോൾ പ്രതിഫലമില്ലാത്ത സേവകരാണെന്നു കരുതിക്കൊള്ളുക.
5. താദാത്മ്യം പ്രാപിച്ചുകൊണ്ടു സ്നേഹിക്കുക.
നല്ല സമറായന്റെ ഉപമയിലെ കഥാനായകനെപ്പോലെ, സ്നേഹിക്കപ്പെടുന്നവരുടെ മനസ്സറിഞ്ഞ്, വികാരവിചാരങ്ങൾ ആവുന്നത്ര ഉൾക്കൊണ്ടുകൊണ്ടു, സ്നേഹിക്കുക.
6. സ്നേഹിക്കുന്നതിൽ ഓരോരുത്തരും ഒന്നാമതായിരിക്കണം. മറ്റുള്ളവർ നമ്മെ സ്നേഹിക്കാൻ കാത്തുനിൽക്കാതെ, നാം അങ്ങോട്ട് അവരെ സ്നേഹിക്കണം.
7. പ്രത്യേകിച്ച് ശത്രുവിനെ സ്നേഹിക്കുക, ഇക്കാര്യത്തിന് അത്യന്താപേക്ഷിതമാണ്. ശത്രുവിനെ എങ്ങനെ സ്നേഹിക്കണം?
1. പ്രാർത്ഥന വഴി 2. വ്യവസ്ഥയില്ലാതെ ക്ഷമിച്ച് 3. മനസ്സിലാക്കിക്കൊണ്ട്- ഇവർ ചെയ്യുന്നതെന്തെന്ന് അറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ! (ലൂക്കാ 23:34) 4. ബന്ധപ്പെടുത്തി നീതീകരിച്ചുകൊണ്ട്- അറിയായ്കയാൽ, ഏതെങ്കിലും തരത്തിലുള്ള അറിവു കുറവുകൊണ്ടാണ് മറ്റുള്ളവർ നമ്മെ, നാം മറ്റുള്ളവരെ വേദനിപ്പിക്കുന്നത് 5. സ്വാതന്ത്ര്യത്തോടെ, രൂപാന്തരപ്പെടുത്തിക്കൊണ്ടു സ്നേഹിക്കണം. ദൈവദാസി റാണി മരിയയുടെ, അമ്മയും സഹോദരങ്ങളും ഘാതകൻ ക്ഷമ കൊടുത്തതുകൊണ്ട്, അവർ അവനെ ആത്മാർത്ഥമായി സ്നേഹിച്ചതിന്റെ ഫലമായി, ഇന്ന് അയാൾ ഒരു കത്താലിക്കാ വിശ്വാസിയാണ്!
8. ഇതര പരിഗണനകളൊന്നുമില്ലാതെ സ്നേഹിക്കാൻവേണ്ടി സ്നേഹിക്കുക.
സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു. ”ചൂളപോലെ കത്തുന്ന ദിനം ഇതാ വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടന്മാരും വയ്ക്കോൽപോലെയാകും. ആ ദിനം അവരെ വേരും ശാഖയും അവശേഷിക്കാത്തവിധം ദഹിപ്പിച്ചുകളയും. എന്നാൽ എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി പരിഗണനകളും പരാതികളുമില്ലാതെ സ്നേഹിക്കുന്നവർക്കുവേണ്ടി, നീതിസൂര്യൻ ഉദിക്കും. അതിന്റെ ചിറകുകളിൽ സൗഖ്യമുണ്ട്. തൊഴുത്തിൽനിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങളും തുള്ളിച്ചാടും (മലാക്കി 4:1-2).