സ്വസഹോദരങ്ങളുടെ അസൂയയാൽ അടിമയായി വിൽക്കപ്പെട്ട ജോസഫിനെ അടിമത്തത്തിൽനിന്നും തടവറയിലേക്കും, അവസാനം രാഷ്ട്രീയ അധികാരത്തിന്റെ ഉന്നത സോപാനത്തിലേക്കും എത്തിക്കുന്ന ദൈവം, വിരചിക്കുന്ന സ്നേഹലാളനത്തിന്റെ അത്യുദാത്ത കഥയാണ് പൂർവ്വ യൗസേഫ്, ഉല്പത്തി പുസ്തകം 37 – 50 അധ്യായങ്ങൾ അനുവാചകർക്കായി അവതരിപ്പിക്കുക.
തന്റെ വാർദ്ധക്യത്തിലെ മകനായ ജോസഫിനോട് യാക്കോബിനെ കൂടുതൽ സ്നേഹമായിരുന്നു. തന്മൂലമാണ് സഹോദരന്മാർ അവനെ വെറുത്തത്. അവനുണ്ടായ ചില സ്വപ്നങ്ങളും അവരുടെ വെറുപ്പിന് ആക്കം കൂട്ടി ഇതിനിടെ ഷെയ്ക്കമിൽ ആടുമേയ്ക്കാൻ പോയിരുന്ന സഹോദരങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ അപ്പൻ അവനെ അങ്ങോട്ടയച്ചു. വളരെയേറെ വിഷമിച്ചതിനുശേഷമാണ് ആ പതിനേഴുകാരൻ അവരെ കണ്ടുമുട്ടുന്നത്. ദൂരെ വെച്ചുതന്നെ സഹോദരങ്ങൾ അവനെ തിരിച്ചറിഞ്ഞു. ഉടനെ അവനെ വധിക്കാൻ അവർ ഗൂഢാലോചന നടത്തുകയായിരുന്നു. ഇത് മനസ്സിലാക്കിയ റൂബൻ ഇടപെട്ട് അവനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. അതുകൊണ്ട് റൂബനെ അനുസരിച്ചുകൊണ്ട് ജോസഫിനെ കൊല്ലാതെ മറ്റുള്ളവർ അവന്റെ ഒരു പൊട്ടക്കിണറ്റിൽ തള്ളിയിട്ടു.
റൂബൻ അറിയാതെ അവർ, ആ വഴി വന്ന ഒരു സംഘം ഇസ്മാല്യേർക്ക് 20 വെള്ളിക്കാശിന് അവനെ അവർക്ക് വിൽക്കുകയും ചെയ്തു.. അവർ അവനെ ഈജിപ്തിലേക്ക് കൊണ്ടുപോയി. അവർ അവനെ ഈജിപ്തിലെ ഫറവോ യുടെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന പൊത്തിഫേറിന്‍ അവനെ വീണ്ടും വിറ്റു. (cfr. അ.37)
ഉല്പത്തി 39:2-23 കര്‍ത്താവ് ജോസഫിന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവന് ശ്രേയസ്സുണ്ടായി. ഈജിപ്തുകാരനായയജമാനന്റെ വീട്ടിലായിരുന്നു അവന് .
കര്‍ത്താവ് അവന്റെ കൂടെ ഉണ്ടെന്നും അവന് ചെയ്യുന്നതൊക്കെ അവിടുന്നു മംഗളകരമാക്കുന്നെന്നും അവന്റെ യജമാനനു മനസ്സിലായി.
അവന് യജമാനന്റെ പ്രീതിക്കു പാത്രമായി. അവന് പൊത്തിഫറിനെ ശുശ്രൂഷിച്ചു. തന്റെ വീടിന്റെ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്റേ യും ചുമതലയും അവന് ജോസഫിനെ ഏല്പിച്ചു.
ആ ഈജിപ്തുകാരന് വീടിന്റെ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്റെയും ചുമതലയും ജോസഫിനെ ഏല്പി ച്ചനാള്‍ മുതല്‍ ജോസഫിനെ ഓര്‍ത്തു കര്‍ത്താവ് അവന്റെ വീടിനെ അനുഗ്രഹിച്ചു. അവന്റെ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്റെയുംമേല്‍ കര്‍ത്താവിന്റെ അനുഗ്രഹമുണ്ടായി.
അവന് തന്റെ വസ്തുക്കളെല്ലാം ജോസഫിനെ ഭരമേല്പിച്ചതിനാല് ഭക്ഷണത്തിലല്ലാതെ മറ്റൊന്നിലും അവനു ശ്രദ്ധിക്കേണ്ടിയിരുന്നില്ല.
ജോസഫ് വടിവൊത്ത ശരീരമുള്ളവനും സുമുഖനുമായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന്റെ യജമാനന്റെ ഭാര്യയ്ക്ക് അവനില്‍ അഭിലാഷം തോന്നി. എന്റെ കൂടെ ശയിക്കുക. അവള് അവനോട് ആവശ്യപ്പെട്ടു.
പക്ഷേ, അവന് വഴങ്ങിയില്ല. അവന് അവളോടു പറഞ്ഞു: ഞാന്‍ ഉള്ളതുകൊണ്ട്യജമാനന്‍ വീട്ടിലുള്ള ഒന്നിനെക്കുറിച്ചും ശ്രദ്ധിക്കാറില്ല.
എല്ലാം അവന് എന്റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു. എന്നെക്കാള്‍ വലിയവനായി ആരും ഈ ഭവനത്തിലില്ല. എന്റെ മേല്‍നോട്ടത്തില്‍നിന്നു നിങ്ങളെയല്ലാതെ മറ്റൊന്നും അവന് മാറ്റി നിര്‍ത്തിയിട്ടില്ല. അതു നിങ്ങള്‍ അവന്റെ ഭാര്യയായതുകൊണ്ടാണ്. ഞാന്‍ എങ്ങനെയാണ് ഇത്രനീചമായി പ്രവര്‍ത്തിച്ചു ദൈവത്തിനെതിരേ പാപം ചെയ്യുക?
അനുദിനം അവള് പറഞ്ഞിട്ടും അവളുടെകൂടെ ശയിക്കാനോ അവളുടെയടുത്തിരിക്കാനോ അവന് കൂട്ടാക്കിയില്ല.
ഒരു ദിവസം ജോസഫ് ജോലിചെയ്യാനായി വീട്ടിനുളളില്‍ പ്രവേശിച്ചു.
വേലക്കാര്‍ ആരും അകത്തില്ലായിരുന്നു. അപ്പോള്‍ അവള് അവന്റെ മേലങ്കിയില്‍ കടന്നുപിടിച്ചുകൊണ്ടു പറഞ്ഞു: എന്റെ കൂടെ ശയിക്കുക.
മേലങ്കി അവളുടെ കൈയില്‍ വിട്ടിട്ട് അവന് ഓടി വീട്ടില്‍നിന്നും പുറത്തുവന്നു. കുപ്പായം തന്റെ കൈയില്‍ വിട്ടിട്ട് അവന് വീട്ടിനു പുറത്തേക്ക് ഓടിയെന്നു കണ്ടപ്പോള്‍ അവള് വീട്ടിലുള്ളവരെ വിളിച്ചു പറഞ്ഞു:
നമുക്ക് അപമാനംവരുത്താന്‍ അവന് ഇതാ ഒരു ഹെബ്രായനെ കൊണ്ടുവന്നിരിക്കുന്നു. എന്നോടൊത്തു ശയിക്കാന്‍ അവന് എന്നെ സമീപിച്ചു.
എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്റെ നിലവിളി കേട്ടപ്പോള്‍ അവന് പുറങ്കുപ്പായം എന്റെ അരികില്‍ ഇട്ടിട്ട് ഓടി വീട്ടില്‍നിന്ന് പുറത്തുകടന്നു.
അവന്റെ യജമാനന് തിരിച്ചുവരുവോളം അവള് ആ കുപ്പായം സൂക്ഷിച്ചു.
അവള് അവനോട് ഇപ്രകാരം പറഞ്ഞു: അങ്ങുകൊണ്ടുവന്ന ഹെബ്രായവേലക്കാരന്‍ അപമാനിക്കാനായി എന്നെ സമീപിച്ചു.
എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ അവന് പുറങ്കുപ്പായം ഉപേക്ഷിച്ചിട്ട് വീട്ടില്‍നിന്ന് ഓടി പുറത്തുകടന്നു.
ഇതാണ് അങ്ങയുടെവേലക്കാരന്‍ എന്നോടു ചെയ്തത്. തന്റെ ഭാര്യ പറഞ്ഞതുകേട്ടപ്പോള്‍ അവന്റെ യജ മാനന് രോഷാകുലനായി.
അവന് ജോസഫിനെ രാജാവിന്റെ തടവുകാരെ ഇട്ടിരുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ അവന് കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടി.
കര്‍ത്താവ് ജോസഫിന്റെ കൂടെയുണ്ടായിരുന്നു. അവിടുന്ന് അവനോടു കാരുണ്യം കാണിച്ചു. അവനു കാരാഗൃഹസൂക്ഷിപ്പുകാരന്റെ പ്രീതി ലഭിക്കുവാന്‍ ഇടയാക്കുകയുംചെയ്തു.
കാരാഗൃഹസൂക്ഷിപ്പുകാരന്‍ തടവുകാരുടെയെല്ലാം മേല്‍നോട്ടം ജോസഫിനെ ഏല്പിച്ചു.
അവിടെ എല്ലാം ജോസഫിന്റെ മേല്‍നോട്ടത്തിലാണു നടന്നത്. ജോസഫിനെ ഭരമേല്പി ച്ചഒരു കാര്യത്തിലും കാരാഗൃഹസൂക്ഷിപ്പുകാരന്‍ ഇടപെ ട്ടില്ല. കാരണം, കര്‍ത്താവ് അവന്റെ കൂടെ ഉണ്ടായിരുന്നു. അവന് ചെയ്തതൊക്കെ കര്‍ത്താവു ശുഭമാക്കുകയും ചെയ്തു.
ജോസഫിന്റെ കുടുംബ പശ്ചാത്തലത്തിൽ നിന്നു വിവരണം ഇപ്പോൾ രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് വഴിമാറുന്നു. 40,41 അധ്യായങ്ങളിൽ വിവരിക്കുന്ന സംഭവങ്ങൾ അവന്റെ സഹോദരങ്ങളുമായി രമ്യതയിയെത്തി തകർന്ന കുടുംബ ബന്ധങ്ങൾ വിളക്കി ചേർക്കാനും പരാജയത്തിന്റെയും സഹനത്തിന്റെയും പാതയിൽനിന്നും പടുകുഴിയിൽ നിന്നും മഹത്വത്തിന്റെ ഉച്ചകോടിലേക്ക് കയറാനും അവനു സാഹചര്യം ഒരുക്കുന്നു.
ഫറവോയുടെ ദാസരുടെ സ്വപ്നവും അതിന് ജോസഫ് നൽകുന്ന വ്യാഖ്യാനം വിവരിക്കുന്ന 40 ആം അധ്യായം 41 ആം അധ്യായത്തിൽ വിവരിക്കുന്ന സംഭവത്തിന് വഴിയൊരുക്കുന്നുണ്ട്.
പാനപാത്രവാഹകന്റെ പുനർനിയമനത്തിന് ശേഷം രണ്ട് വർഷം കഴിഞ്ഞ് ഈജിപ്തിലെ ഫറവോ ഒരു സ്വപ്നം കണ്ടു അവൻ നൈൽ നദിതീരത്തു നിൽക്കുകയായിരുന്നു (ഉല്പത്തി 41: 2- 45). കൊഴുത്ത് അഴകുള്ള ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. അവ പുല്‍ത്തകിടിയില്‍ മേഞ്ഞുകൊണ്ടുനിന്നു.
അതിനുശേഷംമെലിഞ്ഞു വിരൂപമായ വേറെഏഴു പശുക്കള്‍ നൈലില്‍നിന്നു കയറി, നദീതീരത്തു നിന്നിരുന്ന മറ്റു പശുക്കളുടെ അരികില്‍ വന്നുനിന്നു.
മെലിഞ്ഞു വിരൂപമായ പശുക്കള്‍ കൊഴുത്ത് അഴകുള്ള പശുക്കളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫറവോ ഉറക്കമുണര്‍ന്നു.
അവന് വീണ്ടും ഉറങ്ങിയപ്പോള്‍ വേറൊരു സ്വപ്നം ഉണ്ടായി: ഒരു തണ്ടില്‍ പുഷ്ടിയും അഴകുമുള്ള ഏഴു ധാന്യക്കതിരുകള്‍ വളര്‍ന്നുപൊങ്ങി.
തുടര്‍ന്ന് ഏഴു കതിരുകള്‍കൂടി ഉയര്‍ന്നുവന്നു. അവ ശുഷ്കിച്ചവയും കിഴക്കന്‍കാറ്റില്‍ ഉണങ്ങിക്കരിഞ്ഞവയുമായിരുന്നു.
ശോഷി ച്ചഏഴു കതിരുകള്‍ പുഷ്ടിയും അഴകുമുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഉറക്കമുണര്‍ന്നപ്പോള്‍ അതൊരു സ്വപ്നമായിരുന്നെന്ന് ഫറവോയ്ക്കു മനസ്സിലായി. നേരം പുലര്‍ന്നപ്പോള്‍ അവന് അസ്വസ്ഥനായി.
ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച് തന്റെ സ്വപ്നം അവരോടു പറഞ്ഞു: അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
അപ്പോള്‍ പാനപാത്രവാഹകന്‍ ഫറവോയോടു പറഞ്ഞു: എന്റെ തെറ്റ് ഇന്നു ഞാന്‍ മനസ്സിലാക്കുന്നു.
ഫറവോ തന്റെ ദാസന്മാരോടു കോപിച്ചപ്പോള്‍ എന്നെയും പാചകപ്രമാണിയെയും സേനാനായകന്റെ വീട്ടില്‍ തടവിലിട്ടു.
ഒരു രാത്രി ഞങ്ങള്‍ ഇരുവരും സ്വപ്നം കണ്ടു – വ്യത്യസ്തമായ അര്‍ഥ മുള്ള സ്വപ്നങ്ങള്‍.
ഞങ്ങളുടെകൂടെ ഒരു ഹെബ്രായയുവാവുണ്ടായിരുന്നു. സേനാനായകന്റെ വേലക്കാരനായിരുന്നു അവന് . ഞങ്ങളുടെ സ്വപ്നം അവനോടു പറഞ്ഞപ്പോള്‍, അവന് അതു ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചുതന്നു. ഇരുവര്‍ക്കും അവനവന്റെ സ്വപ്നത്തിനൊത്ത വ്യാഖ്യാനമാണു തന്നത്.
അവന് ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചു തന്നതുപോലെതന്നെ സംഭവിച്ചു. എന്നെ അവിടുന്ന് ഉദ്യോഗത്തില്‍ പുനഃസ്ഥാപിച്ചു. പാചകപ്രമാണിയെ തൂക്കിലിടുകയും ചെയ്തു.
അപ്പോള്‍ ഫറവോ ജോസഫിനെ ആള യച്ചു വരുത്തി. അവര്‍ അവനെ തിടുക്കത്തില്‍ ഇരുട്ടറയില്‍ നിന്നു പുറത്തുകൊണ്ടുവന്നു. അവന് ക്ഷൗരം ചെയ്ത് ഉടുപ്പു മാറി ഫറവോയുടെ മുന്പില് ഹാജരായി.
ഫറവോ ജോസഫിനോടു പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടു. അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. നിനക്കു സ്വപ്നം വ്യാഖ്യാനിക്കാന്‍ കഴിയുമെന്നു ഞാനറിഞ്ഞു.
ജോസഫ് ഫറവോയോടു പറഞ്ഞു: അത് എന്റെ കഴിവല്ല. എന്നാല്‍ ദൈവം ഫറവോയ്ക്കു തൃപ്തികരമായ ഉത്തരം നല്‍കും.
ഫറവോ ജോസഫിനോടു പറഞ്ഞു: സ്വപ്നം ഇതാണ്: ഞാന്‍ നൈലിന്റെ തീരത്തു നില്‍ക്കുകയായിരുന്നു.
കൊഴുത്ത് അഴകുള്ള ഏഴു പശുക്കള്‍ നൈലില്‍നിന്നു കയറിവന്നു പുല്‍ത്തകിടിയില്‍ മേയാന്‍ തുടങ്ങി.
അവയ്ക്കു പുറകേ മെലിഞ്ഞു വിരൂപമായ ഏഴു പശുക്കളും കയറിവന്നു. അത്തരം പശുക്കളെ ഈജിപ്തിലെങ്ങുംഞാന്‍ കണ്ടിട്ടില്ല.
ശോഷിച്ചു വിരൂപമായ ആ പശുക്കള്‍ ആദ്യത്തെ ഏഴു കൊഴുത്ത പശുക്കളെ വിഴുങ്ങിക്കളഞ്ഞു,
എന്നാല്‍ മെലിഞ്ഞപശുക്കള്‍ അവയെ വിഴുങ്ങിയെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, മുന്‍പെന്നപോലെ തന്നെ ശോഷിച്ചാണ് അവ കാണപ്പെട്ടത്. അപ്പോള്‍ ഞാന്‍ കണ്ണുതുറന്നു.
വീണ്ടും, സ്വപ്നത്തില്‍ പുഷ്ടിയും അഴകുമുള്ള ഏഴു കതിരുകള്‍ ഒരു തണ്ടില്‍ വളര്ന്നുനില്ക്കുന്നതു ഞാന്‍ കണ്ടു.
തുടര്‍ന്ന് ശുഷ്കിച്ചതും കിഴക്കന്‍കാറ്റില്‍ വാടിക്കരിഞ്ഞതുമായ ഏഴു കതിരുകള്‍ പൊങ്ങിവന്നു.
ശുഷ്കി ച്ചകതിരുകള്‍ നല്ല കതിരുകളെ വിഴുങ്ങിക്കള ഞ്ഞു. ഞാനിതു മന്ത്രവാദികളോടു പറഞ്ഞു. എന്നാല്‍, അതു വ്യാഖ്യാനിച്ചുതരുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
അപ്പോള്‍ ജോസഫ് ഫറവോയോടു പറഞ്ഞു: ഫറവോയുടെ സ്വപ്നങ്ങളുടെ അര്‍ഥം ഒന്നു തന്നെ! താന്‍ ഉടനെ ചെയ്യാന്‍ പോകുന്നത് എന്തെന്നു ദൈവം ഫറവോയ്ക്കു വെളിപ്പെടുത്തിയിരിക്കുന്നു.
ഏഴു നല്ല പശുക്കള്‍ ഏഴു വര്‍ഷമാണ്; ഏഴു നല്ല കതിരുകളും ഏഴു വര്‍ഷംതന്നെ; സ്വപ്നങ്ങളുടെ അര്‍ഥം ഒന്നുതന്നെ.
അവയ്ക്കു പുറകേവന്ന മെലിഞ്ഞതും വിരൂപവുമായ ഏഴു പശുക്കളും ഏഴു വര്‍ഷമാണ്. കിഴക്കന്‍ കാറ്റില്‍ ഉണങ്ങിവരണ്ട പതിരു നിറഞ്ഞഏഴു കതിരുകള്‍ ക്ഷാമത്തിന്റെ ഏഴു വര്‍ഷമാണ്.
ഞാന്‍ അങ്ങയോടു പറഞ്ഞതുപോലെ, ദൈവം ചെയ്യാന്‍ പോകുന്നത് എന്തെന്ന് അവിടുന്നു ഫറവോയ്ക്കു കാണിച്ചുതന്നിരിക്കുന്നു.
ഈജിപ്തു മുഴുവനും സുഭിക്ഷത്തിന്റെ ഏഴു വര്‍ഷങ്ങള്‍ വരാന്‍പോകുന്നു.
അതേത്തുടര്‍ന്ന് ക്ഷാമത്തിന്റെ ഏഴു വര്‍ഷങ്ങളുണ്ടാകും. സമൃദ്ധിയുടെ കാലം ഈജിപ്തുരാജ്യം മറന്നുപോകും. ക്ഷാമം നാടിനെ കാര്‍ന്നുതിന്നും.
പിന്നാലെ വരുന്ന ക്ഷാമംമൂലം സമൃദ്ധി ഈജിപ്തിന്റെ ഓര്‍മയില്‍പോലും നില്‍ക്കില്ല. കാരണം, ക്ഷാമം അത്രയ്ക്കു രൂക്ഷമായിരിക്കും.
സ്വപ്നം ആവര്‍ത്തിച്ചതിന്റെ അര്‍ഥം ദൈവം ഇക്കാര്യം തീരുമാനിച്ചുറച്ചെന്നും ഉടനെ അതു നടപ്പിലാക്കുമെന്നുമാണ്.
അതുകൊണ്ട്, ഫറവോ വിവേകിയും ബുദ്ധിമാനുമായ ഒരാളെ കണ്ടുപിടിച്ച് ഈജിപ്തിന്റെ മുഴുവന്‍ അധിപനായി നിയമിക്കണം.
ഫറവോ നാട്ടിലെങ്ങും മേല്‍നോട്ടക്കാരെ നിയമിച്ചു സമൃദ്ധിയുടെ ഏഴു വര്‍ഷങ്ങളിലും വിളവിന്റെ അഞ്ചിലൊന്നുശേഖരിക്കണം.
വരാന്‍പോകുന്ന സമൃദ്ധിയുടെ വര്‍ഷങ്ങളില്‍ അവര്‍ ധാന്യം മുഴുവന്‍ ശേഖരിച്ച്, അത് ഫറവോയുടെ അധികാരത്തിന്‍കീഴ്നഗരങ്ങളില്‍ ഭക്ഷണത്തിനായി സൂക്ഷിച്ചുവയ്ക്കണം.
ഈജിപ്തില്‍ഏഴുവര്‍ഷം നീണ്ടുനില്ക്കാന് പോകുന്ന ക്ഷാമത്തെ നേരിടാനുള്ള കരുതല്‍ ധാന്യമായിരിക്കും അത്. അങ്ങനെ നാട് പട്ടിണികൊണ്ടു നശിക്കാതിരിക്കും.
ഈ നിര്‍ദേശം കൊള്ളാമെന്ന് ഫറവോയ്ക്കും അവന്റെ സേവകന്‍മാര്‍ക്കുംതോന്നി.
ഫറവോ സേവകന്മാരോടു പറഞ്ഞു: ദൈവത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യ നെ കണ്ടെണ്ടത്താന്‍ നമുക്കു കഴിയുമോ? ഫറവോ ജോസഫിനോടു പറഞ്ഞു:
ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതു കൊണ്ട്, നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ ഒരാള്‍ വേറെയില്ല.
നീ എന്റെ വീടിനു മേലാളായിരിക്കും. എന്റെ ജനം മുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍ മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും.
ഫറവോ തുടര്‍ന്നു: ഇതാ ഈജിപ്തുരാജ്യത്തിനു മുഴുവന്‍ അധിപനായി നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു.
ഫറവോ തന്റെ കൈയില്‍നിന്ന് മുദ്രമോതിരം ഊരിയെടുത്ത് ജോസഫിനെ അണിയിച്ചു. അവനെ പട്ടുവസ്ത്രങ്ങള്‍ ധരിപ്പിച്ചു. കഴുത്തില്‍ ഒരു സ്വര്‍ണമാലയിടുകയും ചെയ്തു.
അവന് തന്റെ രണ്ടാം രഥത്തില്‍ ജോസഫിനെ എഴുന്നള്ളിച്ചു. മുട്ടുമടക്കുവിന്‍ എന്ന് അവര്‍ അവനു മുന്‍പേ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഫറവോ അവനെ ഈജിപ്തിനു മുഴുവന്‍ അധിപനാക്കി.
ഫറവോ ജോസഫിനോടു പറഞ്ഞു: ഞാന്‍ ഫറവോ ആണ്. നിന്റെ സമ്മതം കൂടാതെ ഈജിപ്തുദേശത്തിലെങ്ങും ആരും കൈയോ കാലോ ഉയര്‍ത്തുകയില്ല.
അവന് ജോസഫിന് സാഫ്നത്ത്ഫാനെയ എന്ന്പേരിട്ടു. ഓനിലെ പുരോഹിതനായപൊത്തിഫെറായുടെ മകള്‍ അസ്നത്തിനെ അവന് ഭാര്യയായി കൊടുക്കുകയും ചെയ്തു. ജോസഫ് ഈജിപ്തു മുഴുവന്‍ സഞ്ചരിച്ചു.