ശിഷ്യമുഖ്യൻ ലിഖിത രൂപത്തിൽ
നൽകിയിട്ടുള്ള വചനങ്ങളിൽ പ്രമുഖവും പ്രധാനവുമാണ് 1പത്രോ.2: 9. “നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവും ആണ് “.
വിലക്കപ്പെട്ട കനി ഭക്ഷിക്കുക വഴി ആദിമ മാതാപിതാക്കൾ മാനവരാശിയെ മുഴുവൻ സാത്താന്റെ അടിമത്വത്തിലാക്കി. കരുണാർദ്ര സ്നേഹമായ ദൈവം കനിഞ്ഞ് ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു. ശിക്ഷയും രക്ഷയും സമ്മേളിക്കുന്നു ഈ വാഗ്ദാനത്തിൽ.” നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതികാലിൽ പരിക്കേൽപ്പിക്കും” (ഉല്പത്തി 3:15 ).
ഈ വാഗ്ദാനം രക്ഷാകര ചരിത്രത്തിന്റെ പ്രാരംഭം കുറിക്കുന്നു. കൃത്യമായ തുടക്കം അബ്രഹാമിന്റെ (ജനതകളുടെ പിതാവായ അബ്രാഹം) വിളിയിലാണ്. “കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക.
ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും.
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും.
കര്‍ത്താവു കല്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു. ലോത്തും അവന്റെ കൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു വിടപറഞ്ഞപ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു.
അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന് ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനില്‍ തങ്ങള്‍ നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ ദേശത്തേക്കു പുറപ്പെട്ട്, അവിടെ എത്തിച്ചേര്‍ന്നു”(ഉല്പത്തി 12 : 1-5). അബ്രഹാത്തിന്റെ 42ആം തലമുറയിലാണ് ഈശോമിശിഹാ ജനിച്ചത്. തന്റെ കുരിശു മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും സാത്താൻ തലതകർത്തു മാനവരാശി അവിടുന്ന് രക്ഷിച്ചു.
രക്ഷ പ്രാപിച്ചവരുടെയും, രക്ഷ പ്രാപിക്കുന്നവരുടെയും, സമൂഹമാണ് കൂട്ടായ്മയാണ് സഭ (Koinonia). വിശ്വസിച്ചു മാമോദിസ സ്വീകരിക്കുന്ന ഓരോ വ്യക്തിക്കും മിശിഹായുടെ പൗരോഹിത്യം, രാജ്വതം,പ്രവാചകത്വം, ഇവ അവകാശമാകുന്നു. ഈ പശ്ചാത്തലത്തിൽ വേണം വിശ്വാസികൾ പത്രോസ് 2 :9 മനസ്സിലാക്കാൻ. അവർ “തെരഞ്ഞെടുക്കപ്പെട്ട വംശമാണ്. അവരെ വിളിച്ചു വേർതിരിച്ചു തിരഞ്ഞെടുത്തതു ദൈവം തമ്പുരാൻ ആണ് “.
കൂദാശയുടെ സ്വീകരണത്തിലൂടെ, വിശിഷ്യാ മാമോദിസയിലൂടെ,മനോ ഗുണ(കാരുണ്യ) പ്രവർത്തികളിലൂടെയുമാണ് ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം ദൈവത്തിന്റെ സ്വന്തജനമാവുന്നത്. (A royal priest leed a holy nation)ആചാര്യ പൗരോഹിത്യം പോലും പടുത്തുയർത്തപ്പെടുന്നത് രാജകീയ പൗരോഹിത്യത്തിന്മേലാണ്. എല്ലാ കൂദാശയോടെ അടിസ്ഥാനമാണ് മാമോദിസ. Baptism is a cleansing and anointing bath in the most precious and healing blood of Jesus Christ . നമ്മുടെ കർത്താവീശോ അമൂല്യമായ തിരുരക്തത്തിലുള്ള ഒരു മുങ്ങിക്കിളിയാണ് മാമോദിസയും വിശുദ്ധ കുമ്പസാരവും.
തന്റെ തിരുസുതനെ നമുക്ക് രക്ഷകനായി തരികയും തിരുസുതൻ തന്റെ കുരിശു മരണത്തിലൂടെ സാത്താന്റെ തല തകർക്കുകയും രക്ഷണീയ കർമ്മം ഇന്നും തുടർന്നു കൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിനും ആയിരമായിരം നന്ദിയുടെ നറുമലരുകൾ അർപ്പിക്കാം. ആത്മാവിനെതിരായി പോരാടിക്കൊണ്ടിരിക്കുന്ന ശാരീരിക പ്രവണതകളിൽ നിന്ന് (ജഡത്തിന്റെ വ്യാപാരങ്ങളിൽ നിന്ന്) ഒഴിഞ്ഞു നിൽക്കാം.നമ്മുടെ പെരുമാറ്റങ്ങൾ, സംസാരങ്ങൾ, ബന്ധങ്ങൾ എല്ലാം എല്ലാവർക്കും മാതൃകയായിരിക്കട്ടെ. നിങ്ങൾ ദുഷിച്ചവരാണെന്ന് ആരോപിക്കുന്നവർ പ്രത്യാഗമനത്തിൽ നിങ്ങളുടെ നല്ല പ്രവർത്തികൾ കണ്ട് ദൈവത്തെ മഹത്വപ്പെടുത്തട്ടെ.