മത്താ. 5:21-26
ക്രൈസ്തവികതയുടെ അന്തസത്ത അനായാസം വെളിപ്പെടുത്തുന്നതാണ് അഞ്ചാം അധ്യായം ഇരുപത്തിമൂന്നാം തിരുവാക്യം “നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു അവിടെവച്ചു ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക. പിന്നെ വന്നു കാഴ്ച അർപ്പിക്കുക. (23-24). സഹോദരനുമായി സമ്പൂർണമായി സാകല്യമായി രമ്യതപ്പെടേണ്ടതിന്റെ ആവശ്യകതയാണ് വചനം വെളിപ്പെടുത്തുക.
സ്നേഹം സർവോൽകൃഷ്ടം (1 കോറി. 13).