ഈശോയിൽ വിശ്വസിക്കുന്നവർ ആവശ്യം അനുഷ്ഠിക്കേണ്ട ഒരു ബലിയാണ് സ്വന്തം ശരീരത്തിന്റെ വിശദീകരണം എന്നാണ് പൗലോസ് 12:1ൽ വ്യക്തമാക്കുക. ഇതിന്റെ പരമ പ്രാധാന്യമാണ് 12 ഒന്നിൽ എഴുതാൻ ശ്ലീ ഹായെ പ്രേരിപ്പിക്കുന്നത്.. അതുകൊണ്ടുതന്ന യാണ് ഓരോ ക്രിസ്തു വിശ്വാസിയോടും വിനീതനായി അദ്ദേഹം അപേക്ഷിക്കുന്നത്ആകയാല് സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്. ഇതായിരിക്കണം നിങ്ങളുടെയഥാര്ഥമായ ആരാധന.
റോമാ 12 : 1. സ്വന്തം ശരീരം ബലിയർപ്പിച്ചു വിശുദ്ധീകരണം പ്രാപിക്കുക എന്ന ചിന്തയ്ക്ക്, ഈശോയുടെ കാൽവരിയിലെ ബലിയെ മാതൃകയാക്കുക എന്ന അർത്ഥമാണുള്ളത്. ഈ ചിന്തയ്ക്ക് എപ്പോഴും മായാത്ത,മറയാത്ത, നൂതനത്വമുണ്ട്. സങ്കീർത്തനം 141:2 ൽ സമാനമായ കാഴ്ചപ്പാടിന്റെ സൂചനകളുണ്ട്.എന്റെ പ്രാര്‍ഥന അങ്ങയുടെസന്നിധിയിലെ ധൂപാര്ച്ചനയായുംഞാന് കൈകള്‍ ഉയര്‍ത്തുന്നതുസായാഹ്നബലിയായും സ്വീകരിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 141 : 2
ഇവിടെ ‘ശരീരം’ എന്നതിലൂടെ വ്യക്തിയെ മുഴുവനായും ആണ് സൂചിപ്പിക്കുന്നത്. യോഹ.4:23ലെ ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയുമായി ഇതിനെ ബന്ധപ്പെടുത്തി മനസ്സിലാക്കാവുന്നതാണ്. സമറിയക്കാരി ആരാധനയെ കുറിച്ച് ആരാഞ്ഞപ്പോൾ ഈശോ അവർക്ക് വെളിപ്പെടുത്തി കൊടുക്കുന്നത് ആരാധനയുടെ സ്ഥലമല്ല, യഥാർത്ഥ ആരാധനയുടെ സ്വഭാവമാണ് അവിടുന്ന് നൽകുന്ന ജീവജലം- വചനവും ആത്മാവും പാനം ചെയ്ത് ആത്മാവിൽ വിശ്വാസജീവിതം നയിക്കുന്നവരുടെ ആരാധനയാണ് യഥാർത്ഥ ആരാധന. ” ആത്മാവിലും സത്യത്തിനും പിതാവിനെ ആരാധിക്കുന്നതാണ് യഥാർത്ഥ ആരാധന (യോഹ.4:24). ഇവിടെ ആത്മാവ് പരിശുദ്ധാത്മാവും സത്യം ഈശോയുമാണ്. (യോഹ 14:6 ) ഈശോ സത്യമാകുന്നത് ദൈവത്തിന്റെ വചനം ആയതുകൊണ്ടാണ്. ആത്മാവിലൂടെയാണ് ദൈവം മനുഷ്യബന്ധം സ്ഥാപിതമാവുക. ഈ ആത്മാവ് പുത്ര സ്വീകാര്യത്തിന്റെ ആത്മാവാണ്. ” നിങ്ങളെ വീണ്ടും ഭയത്തിലേക്ക് നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെ അല്ല, മറിച്ച് പുത്ര സ്വീകാര്യത്തിന്റെ ആത്മാവാണ്നിങ്ങൾ കൈകൊണ്ടിരിക്കുന്നത്.
ഈ ആത്മാവ് മൂലമാണ് നാം “ആബാ- പിതാവേ “എന്ന് വിളിക്കുക. (റോമാ.8:15). പരിശുദ്ധാത്മാവിൽ,പുത്രനിലൂടെ, പിതാവിനെ ആരാധിക്കുക, എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് ത്രിത്വാരാധനയെയാണ്. ത്രിത്വ ആരാധന കുറിച്ചുള്ള ആദിവാക്യവും ഇതുതന്നെയാണ്.അന്തിമമായ വിശകലനത്തിൽ മനസ്സിലാവുന്നത് പിതാവാണ് ആരാധനയുടെ വിഷയം എന്നതാണ്. അതേ ത്രിത്വാത്മക കൂട്ടായ്മയിലാണ് നാം ആരാധിക്കേണ്ടത്. പരിശുദ്ധാത്മാവിൽ, സത്യമായ ഈശോയിലൂടെ, പിതാവിനെ ആരാധിക്കുക!