ക്രിസ്തുമസ് നൽകുന്ന സന്ദേശങ്ങൾ ഒട്ടേറെയുണ്ട്. തിരുവചനം അവതരിപ്പിക്കുന്ന പ്രഥമ സന്ദേശം സുവിദിതമാണ്.
“ഭയപ്പെടേണ്ടാ ഇതാ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ,കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു” (ലൂക്കാ 2:10- 11 ).
അതേ സകല ജനത്തിനും അത്യന്താപേക്ഷിതം ആയിരിക്കുന്നതു രക്ഷ, സാത്താന്റെ അടിമത്തത്തിൽ നിന്നുള്ള മോചനം ആണ്. സർവ്വശക്തനും നിത്യനുമായ ദൈവത്തിന് മാത്രമേ ഇതു സാധിക്കുകയുള്ളൂ. കാരണം ഒരേ സമയവും ദൈവവും മനുഷ്യനുമായിരിക്കാൻ അവിടുത്തേക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഈ ദൈവീക നാടക (divine drama)ത്തിന്റെ ആദ്യ രംഗം, ദൈവത്തിന്റെ മനുഷ്യാവതാരം ആണ് ഈ മഹാ സംഭവത്തിന് ഹൃദ്യമായ അനുസ്മരണമാണ് ക്രിസ്തുമസ്. വിശ്വസിക്കുന്നവർക്ക് ഇതിനേക്കാൾ മഹത്വമായ മറ്റൊരു അനുസ്മരണവും ഇല്ല. ഇതിനേക്കാൾ ആനന്ദസം ദായകമായ മറ്റൊന്നില്ല.
ഇവിടെ ഒരു കാര്യം കൂടി അനുസ്മരി ക്കാം.” മറ്റാരിലും രക്ഷയില്ല, ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷക്ക് വേണ്ടി മറ്റൊരു നാമം (മറ്റാരെയും) നൽകപ്പെട്ടിട്ടില്ല “(നട. 4: 12 ). ദൈവത്തിന്റെ പൂർണത മുഴുവൻ അവനിൽ മൂർത്തി ഭവിച്ചിരിക്കുന്നു. എല്ലാ ആധിപത്യങ്ങളും അധികാരങ്ങളും ശിര സ്സായ അവനിൽ ആണ് (ക്രിസ്തുവിൽ ആണ്) നിങ്ങളും പൂർണത പ്രാപിച്ചിരിക്കുന്നത് കൊളോ.2: 9- 10 ).ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.
ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.
ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,
യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്.
ഫിലിപ്പി 2 : 6-11