(1) എപ്പോഴും ദൈവസാന്നിധ്യത്തിൽ ജീവിക്കുക ( സദാ ദൈവഹിതം അന്വേഷിക്കുക, ദൈവഹിതം നിറവേറ്റുക)
(2) വിമർശനം ഒഴിവാക്കുക- മറ്റുള്ളവരിലെ നന്മകൾ കണ്ടെത്തി പ്രശംസിക്കുക.
(3) പരാതി പറയാതിരിക്കുക
(4) സേവനതല്പരരായിരിക്കുക- മറ്റുള്ളവർക്കു നന്മ ചെയ്യാൻ അവസരം പാർത്തിരിക്കുക
(5) സമാധാനസംസ്ഥാപകരാകുക
അസ്സീസ്സി പുണ്യവാന്റെ സമാധാന പ്രാർത്ഥന
കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപരണമാക്കേണമേ!
വിദ്വേഷഹൃത്തിൽ സ്‌നേഹം വിതയ്ക്കാൻ
മുറിവേല്പിക്കുന്നവരോട് ക്ഷമിക്കാൻ
സംശയഗ്രസ്തരെ വിശ്വാസത്തിലേക്ക് നയിക്കാൻ
നിരാശയുള്ളവരിൽ പ്രത്യാശ ഉണർത്താൻ
സന്താപഗ്രസ്തരെ സന്തോഷചിത്തരാക്കാൻ
അന്ധകാരമുള്ളിടത്തു പ്രകാശം പരത്താൻ
സ്‌നേഹിക്കപ്പെടുന്നതിനേക്കാൾ സ്‌നേഹിക്കാൻ
ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കാൻ
മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കാൻ
എന്നെ അനുഗ്രഹിക്കണമേ!
എന്തുകൊണ്ടെന്നാൽ കൊടുക്കുമ്പോഴാണു ഞങ്ങൾക്ക് ലഭിക്കുക.
ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുക
മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവനിലേക്കു പ്രവേശിക്കുക!