ഷെകീന ചാനൽ ഈ ലേഖകന് സംലഭ്യമായിട്ടു ദിവസങ്ങളെ ആയിട്ടുള്ളു. കാലഘട്ടത്തിന്റെ വലിയ ആവശ്യമാണ് സത്യാന്വേഷിയും സത്യത്തിന്റെ അവതാരകയും പ്രചാരകയുമായ ഈ മഹത്തമ മാധ്യമം സഫലീകരിച്ചിരിക്കുന്നതു. തൃശൂർ അതിരൂപതയുടെ അഭിവന്ദ്യപിതാക്കന്മാരെയും വൈദികരെയും സന്യസ്തരെയും ഇതര സകല വിശ്വാസികളെയും ഹൃദ്യപൂർവം അഭിനന്ദിക്കുന്നു; അനുമോദിക്കുന്നു. സവിശേഷമായി അഭിനന്ദനവും അനുമോദനവും നന്ദിയും പ്രോത്സാഹനവും തീക്ഷ്ണമായ പ്രാർത്ഥനയും അർഹിക്കുന്ന, ആവശ്യമുള്ള സഹോദരനാണ് സന്തോഷ് കരുമാത്ര. ദൈവമഹത്വത്തിനും ദൈവമക്കളുടെ നന്മയ്ക്കും സഭയുടെ സംരക്ഷണത്തിനും സത്യത്തിന്റെ പ്രചാരണത്തിനുമായി തന്റെ ചോര നീരാക്കികൊണ്ടിരിക്കുന്ന മകൻ സന്തോഷ്, ലേഖകന്റെ സുഹൃത്തും പുത്രസമാനനുമാണ്. മകനെ, എപ്പോഴും ശക്തനും ധീരനുമായിരിക്കുക. പരിശുദ്ധ ത്രീത്വവും പരിശുദ്ധ അമ്മയും ഔസേപ്പിതാവും എന്തിനു സ്വർഗം മുഴുവനും മകനോടൊപ്പമുണ്ട്.
ഏതാണ്ട് 15 വയസ്സ് മുതൽ ഈ പ്രിയപ്പെട്ട മകൻ ശാലോമിലൂടെ സാക്ഷ്യം പറഞ്ഞും വചനം പ്രഘോഷിച്ചും പടിപടിയായി, വളർന്നു വലുതാകുന്നത് വിദൂരതയിലിരുന്നു സന്തോഷത്തോടും അഭിമാനത്തോടും പ്രാർത്ഥനയോടെ ഹൃദയത്തിൽ അഭിനന്ദനങൾ നിറച്ചു നിശബ്ദതയിൽ ഹൃദ്യമായി ആസ്വദിച്ചുകൊണ്ടിരുന്നു.
ഇപ്പോൾ 75 ആയിരിക്കുന്ന ‘യുവ വൈദിക’നാണു ലേഖകൻ.
ഷെകീന ചാനലിന്റെ നമ്പർ 512