നീതിമാൻ പരിത്യജിക്കപ്പെടുന്നതോ അവന്റെ മക്കൾ ഭിക്ഷ യാചിക്കുന്നതോ ഞാനിന്നോളം കണ്ടിട്ടില്ല.
അവൻ എപ്പോഴും ഉദാരമായി ദാനം ചെയുകയും വായ്പ കൊടുക്കയും ചെയുന്നു.
തിന്മയിൽ നിന്നകന്നു നന്മ ചെയുക,
എന്നാൽ സ്ഥിര പ്രതിഷ്ട ലഭിക്കും.
കർത്താവു നീതിയെ സ്നേഹിക്കുന്നു;
അവിടുന്ന് തന്റെ വിശുദ്ധരെ പരിത്യജിക്കുകയില്ല.
അവർ അനര്‍ഥകാലത്തു ലജ്ജിതരാവുകയില്ല.
ക്ഷാമകാലത്തു അവർക്കു സമൃദ്ധിയുണ്ടാകും.
മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നത് കർത്താവാണ്.
നീതിമാന്മാർ എന്നേക്കും പരിപാലിക്കപെടും.
ദൈവത്തിന്റെ ജ്ഞാനവും നീതിയും കൈമുതലായുള്ള നീതിമാൻ പതറാതെ, തളരാതെ മുന്നേറുന്നു. ദൈവം അവനു ഒരു അനര്‍ഥവും അനുവദിക്കുകയില്ല. കർത്താവിൽ ആശ്രയിക്കുന്നവന്റെ അന്ത്യം രക്ഷ, ഐശ്വര്യം, സഹായം, അഭയം, അനുഗ്രഹം ഇവയാണ്. അവന്റെ സഹായം സകലസഹായങ്ങളുടെയും ഉറവിടമായ ദൈവത്തിൽ നിന്നാണ്.