ശാസ്ത്രം സ്രഷ്ടാവിനെ അനാവശ്യമായി കരുതുന്നുണ്ടോ?

Fr Joseph Vattakalam
1 Min Read

ഇല്ല. “ദൈവം ലോകത്തെ സൃഷ്‌ടിച്ചു” എന്ന വാക്യം ശാസ്ത്രസംബന്ധമായ പഴഞ്ചൻ പ്രസ്‌താവനയല്ല. നാം ഇവിടെ ഒരു ദൈവ-ശാസ്ത്രപ്രസ്‌താവനയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് വസ്‌തുക്കളുടെ ദൈവികമായ അർത്ഥം (ലോഗോസ് അർത്ഥം – തേവോസ് = ദൈവം) ഉത്‌പത്തി എന്നിവയെക്കുറിച്ചാണ് പറയുന്നത്.

ലോകത്തിന്റെ ആരംഭത്തെപ്പറ്റി വിവരിക്കാനുള്ള ശാസ്ത്രീയമാതൃകയല്ല സൃഷ്‌ടിവിവരണം.

ദൈവം ലോകത്തെ സൃഷ്‌ടിച്ചു’ എന്നത് ദൈവശാസ്ത്രപരമായ പ്രസ്താവനയാണ്. ലോകത്തിനു ദൈവത്തോടുള്ള ബന്ധത്തെക്കു റിച്ചുള്ളതാണത്. ലോകമുണ്ടായിരിക്കാൻ ദൈവം നിശ്ചയിച്ചു. അവി ടന്ന് അതിനെ താങ്ങിനിറുത്തുന്നു. അതിനെ അവിടന്ന് പൂർണമാക്കും. സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നത് വസ്തുക്കളിൽ ചിരസ്ഥായിയായ ഒരു ഗുണവും അവയെ സംബന്ധിച്ച ഒരു മൗലികസത്യവുമാണ്.

സൃഷ്ടിവാദം

ഇംഗ്ലീഷിൽ ക്രിയേഷ നിസമെന്നുപറയും. ഉത്പാദിപ്പിക്കൽ, നിർമ്മിക്കൽ എന്നിങ്ങനെ അർത്ഥമുള്ള ക്രെയാസ്യോ എന്ന ലത്തീൻ വാക്കിൽനിന്നാണതു വരുന്നത്). ദൈവം തന്റെ നേരിട്ടുള്ള പ്രവർത്തനം വഴി പെട്ടെന്ന് ലോകം സൃഷ്ടിച്ചു എന്ന്, ഉത്പത്തിപുസ്‌ത കത്തെ, ദൃക്സാക്ഷിയുടെ വിവരണമായിക്കരുതി സമർത്ഥിക്കാൻ ശ്രമിക്കുന്ന വാദമാണ് സൃഷ്ടിവാദം.

Share This Article
error: Content is protected !!