നിങ്ങളോടു ഞാൻ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിൻ. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത് (ഗലാ.5:16)
ജഡത്തിന്റെ വ്യാപാരങ്ങൾ എല്ലാവർക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയ ചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈ ദൃശ്യമായ മറ്റു പ്രവർത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നവർ ദൈവരാജ്യം (നിത്യജീവൻ) അവകാശപ്പെടുകയില്ലെന്ന് മുമ്പു ഞാൻ നിങ്ങൾക്കു നൽകിയ താക്കീത് ഇപ്പോഴും ആവർത്തിക്കുന്നു. (ഗലാ. 5:19-21).
അഭിലാഷങ്ങൾക്ക് അടിപ്പെടരുത്; അവ നിന്നെ കാളക്കൂറ്റനെപ്പോലെ കുത്തിക്കീറും (പ്രഭാ.6:2)
കർത്താവിങ്കലേക്കു തിരിയാൻ വൈകരുത്; നാളെ നാളെ എന്നു നീട്ടിവയ്ക്കുകയുമരുത്. അവിടുത്തെ ക്രോധം അവിചാരിതമായി ഉണരുകയും ആ ശിക്ഷയിൽ നീ നശിക്കുകയും ചെയ്യും. (പ്രഭാ: 5:7)