ആരെങ്കിലും സത്യവിശ്വാസത്തിൽനിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കർത്താവായ ഈശോമിശിഹായുടെ യഥാർത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേർന്ന വചനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്താൽ അവൻ അഹങ്കാരിയും അജ്ഞനുമാണ്. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെ ചൊല്ലി തർക്കിക്കാനുമുള്ള ദുർവ്വാസനയ്ക്കു വിധേയനാണവൻ. ഇതിൽനിന്നു അസൂയയും വഴക്കും അപവാദവും ദുസംശയങ്ങളും ഉണ്ടാകുന്നു. ദുഷിച്ച മനസുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാർഗമായി കരുതുന്നവരുമായ മനുഷ്യർ തമ്മിലുള്ള തുടർച്ചയായ വാദകോലാഹലങ്ങളും ഇതിന്റെ ഫലമത്രെ.
നാം ഇവയില്നിന്നെല്ലാം അകന്നു നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത ഇവ ഉന്നം വയ്ക്കണം. വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവൻ മുറുകെപ്പിടിക്കുകയും ചെയ്യണം. ഇതിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുക. ഏപ്പോഴും പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യുനമയും കാത്തുസൂക്ഷിക്കുക. എല്ലാ പ്രതീക്ഷകളും ദൈവത്തിൽ അർപ്പിക്കുക. നമ ചെയുക. സത്യപ്രവർത്തികളിൽ സമ്പന്നരും വിശാലമനസ്ക്കരും ഉദാരമതികളുമായിരിക്കുക.