നിത്യപുരോഹിതനായ ഈശോ, അങ്ങേ ദാസന്മാരായ വൈദികർക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തിൽ അഭയം നൽകണേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസം തോറും എടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താൽ നനയുന്ന അവരുടെ നാവുകളെ നിർമ്മലമായി കാത്തുകൊള്ളണമേ. ശ്രഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളിൽനിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളിൽ നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങൾ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശ്രുശൂഷ ലഭിക്കുന്നവർ ഇഹത്തിൽ അവരുടെ ആനന്ദവും ആശ്വാസവും പരത്തിൽ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേൻ.
ലോകരാക്ഷനായ ഈശോ,
അങ്ങേ പുരോഹിതരെയും വൈദികശ്രുശൂഷകരെയും ശുദ്ധീകരിക്കണമേ.
വൈദികരുടെ രാജ്ഞിയായ മറിയമേ,
വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമേ.