ലൂക്ക 12:22-34
22 : വീണ്ടും അവന് ശിഷ്യരോട് അരുളിച്ചെയ്തു: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തു ഭക്ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ടാ.
23 : എന്തെന്നാല്‍, ജീവന് ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ്.
24 : കാക്കകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്ക്കു കലവറയോ കളപ്പുരയോ ഇല്ല. എങ്കിലും, ദൈവം അവയെ പോറ്റുന്നു. പക്ഷികളെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!
25 : ആകുലരാകുന്നതുകൊണ്ട് ആയുസ്സിന്റെ ദൈര്‍ഘ്യം ഒരു മുഴംകൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും?
26 : ഏറ്റവും നിസ്സാരമായ ഇതുപോലും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റുള്ളവയെപ്പറ്റി ആകുലരാകുന്നതെന്തിന്?
27 : ലില്ലികളെ നോക്കുവിന്‍: അവനൂല്‍ നൂല്ക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും, ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും അവന്റെ സര്‍വമഹത്വത്തിലും അവയില്‍ ഒന്നിനെപ്പോലെ അലംകൃത നായിരുന്നില്ല.
28 : ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല!
29 : എന്തു തിന്നുമെന്നോ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാവുകയും വേണ്ടാ.
30 : ഈ ലോകത്തിന്റെ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം.
31 : നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും.
32 : ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്കാന് നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു.
33 : നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്തനിക്ഷേ പം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍. അവിടെ കള്ളന്മാര് കടന്നുവരുകയോ ചിതല് നശിപ്പിക്കുകയോ ഇല്ല.
34 : നിന്റെ നിക്ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും.
ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഇതര ആവശ്യങ്ങൾ ഇവയാണ് നാം പ്രഥമത അന്വേഷിക്കുന്നത്. ഇവയെല്ലാം നമുക്ക് നൽകുന്നത് നല്ല ദൈവം തന്നെയാണെന്ന സത്യം നാം നന്നായി മനസിലാക്കി അത് വിശ്വസിക്കണം. ഇത് ഒരു അടിസ്ഥാന സത്യവുമാണ്. വി. പത്രോസിന്റെ സുവിദിതവും സുസ്പഷ്ടവുമായ വാക്കുകൾ ഓർമയിൽ കൊണ്ടുവരാം. “ദൈവത്തിന്റെ ശക്തമായ കരത്തിന് കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. നിങ്ങളുടെ ആകുലതകളെല്ലാം കർത്താവിനെ ഏൽപ്പിക്കുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യങ്ങളിൽ ശ്രേദ്ധാലുവാണ്. (1 പത്രോ. 5:7)
കർത്താവു ദൈവപരിപാലനയെക്കുറിച്ചു വ്യക്തമാക്കുന്നത് വളരെ ലളിതമായിട്ടാണല്ലോ ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ ആധിയിലായുസ്സിനെ നീട്ടാനാവുമോ നരന് ഉലകിൽ.
വന്നിതാ നിങ്ങള്‍ക്ക് ദൈവരാജ്യം
വന്നിതാ പാവനം സ്വർഗ്ഗരാജ്യം
കാണുവിന്‍ പക്ഷികൾ വാനിലെങ്ങും
താണുപറക്കുന്ന കാഴ്ച നിങ്ങൾ
വീഴുകിലായതിലൊന്നുപോലും
താതനാം ദൈവമറിഞ്ഞിടാതെ.
വിതയില, കൊയ്തില്ല, ശേഖരിക്കാൻ
അറയില്ല പക്ഷിവൃന്ദത്തിനെതും
എങ്കിലും പഞ്ഞമറിഞ്ഞിടാതെ
തമ്പുരാൻ പൊറ്റുന്നവയെയെല്ലാം.