വി. ശെമയോൻ (ഒന്നാം ശതാബ്ദം)

Fr Joseph Vattakalam
1 Min Read

ജെറൂസലേമിൽ താമസിച്ചിരുന്ന ഒരു ഭക്ത പുരോഹിതനായിരുന്നു ശെമയോൻ. രക്ഷകനായ ക്രിസ്തു ജനിക്കുന്നതിനുമുമ്പു താൻ മരിക്കുകയി ല്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തിനു വെളിപ്പെടുത്തിയിരുന്നു. അതിനാൽ രക്ഷകന്റെ ജനനത്തെ പ്രതീക്ഷിച്ചും അതിനായി പ്രാർത്ഥിച്ചും കഴിയു കയായിരുന്നു ഹില്ലെലിന്റെ പുത്രനായ ശെമയോൻ പരിശുദ്ധാത്മാവ് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.

ദൈവമാതാവിന്റെ ശുദ്ധീകരണത്തിന് മറിയവും യൗസേപ്പും ഉണ്ണിയെ ക്കൊണ്ടു ദൈവാലയത്തിലെത്തിയപ്പോൾ ശെമയോനും ദൈവാലയത്തിലെത്തി ആ സമയത്ത് അവിടെ എത്തിയതും ആ കുഞ്ഞാണു വരാനിരിക്കുന്ന രക്ഷ കനെന്നും ശെമയോൻ മനസ്സിലാക്കിയതും പരിശുദ്ധാത്മാവിന്റെ നിവേശന ത്താലാണ്. അദ്ദേഹം ആ കുഞ്ഞിനെ കൈയിലെടുത്തുകൊണ്ടു ദൈവത്തെ ഇങ്ങനെ സ്തുതിച്ചു.

“കർത്താവേ, അങ്ങയുടെ തിരുവചനമനുസരിച്ച് സമാധാനത്തോടെ ഇനി വിട്ടയയ്ക്കണമേ. എല്ലാ ജനങ്ങൾക്കുമായി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൊണ്ടുതന്നെ ഞാൻ കണ്ടുകഴിഞ്ഞു. അതു വിജാതീയർക്കു വെളിപ്പെടാനുള്ള പ്രകാശവും അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മഹത്വവുമാണ്.

ശെമയോൻ മറിയത്തോടു പറഞ്ഞു.

“ഈ കുഞ്ഞ് അനേകരുടെ എതിർപ്പിനു കാരണമാകും. നിന്റെ ഹൃദ യത്തെ ഒരു വാൾ ഭേദിക്കും” (ലൂക്കാ 2:25-35)

വിചിന്തനം : ശെമയോൻ രക്ഷകനെ കാത്തിരുന്നതുപോലെ നീ വിശുദ്ധ കുർബാനയിൽ ഈശോയോ സ്വീകരിക്കാൻ കാത്തിരിക്കുന്നുണ്ടോ?

Share This Article
error: Content is protected !!