വി. മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന

Fr Joseph Vattakalam
1 Min Read

മുഖ്യദൂതനായ വി.മിഖായേലെ, സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ.

ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത്‌ വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂരകരങ്ങളില്‍ നിന്നും രക്ഷിക്കുവാൻവരണമേ.

കര്‍ത്താവ്‌ രക്ഷിച്ച ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക്‌ കൂട്ടി കൊണ്ടുപോകുവാന്‍ നിയുക്തനായിരിക്കുന്നത്‌ അങ്ങ്‌ തന്നെ ആണല്ലോ.

ആകെയാല്‍ ഞങ്ങളുടെ പാദങ്ങളുടെ കീഴില്‍ പിശാചിനെ അടിമപ്പെടുത്തുവാന്‍ സമാധാനദാതാവായ ദൈവത്തോട്‌ പ്രാര്‍ത്ഥിക്കണമേ.

സാത്താന്‍ ഒരിക്കലും മനുഷ്യരെകീഴ്പ്പെടുത്തുകയോ തിരുസ്സഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ.

കര്‍ത്താവിന്‍റെ കരുണ വേഗം ഞങ്ങളുടെ മേല്‍ ഉണ്ടാകുന്നതിനായി, ഞങ്ങളുടെ യാചനകള്‍ അത്യുന്നതന്‍റെ മുന്‍പില്‍ സമർപ്പിക്കണമേ.

ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവന്‍റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തില്‍ തള്ളി താഴ്ത്തണമേ. അവന്‍ ഒരിക്കലും ഞങ്ങളെവഴി തെറ്റിക്കാതിരിക്കട്ടെ. ആമ്മേന്‍

Share This Article
error: Content is protected !!