ഇന്ന് ഉദ്യാനത്തിലേക്കു പോയപ്പോൾ കർത്താവ് എന്നോട് പറഞ്ഞു, നിന്റെ മുറിയിലേക്ക് മടങ്ങിപോകുക. എന്തെന്നാൽ ഞാൻ അവിടെ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്. മടങ്ങിയെത്തിയ ഉടനെത്തന്നെ എന്നെ കാത്തു മേശക്കരുകിൽ ഈശോനാഥാണ് ഇരിക്കുന്നത് കണ്ടു. അവിടുന്ന് എന്നെ കരുണയോടെ നോക്കികൊണ്ട് പറഞ്ഞു. എന്റെ മകളെ, നീ ഇപ്പോൾ എഴുതണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഞാൻ തനിയെയിരുന്ന് ഉടനെത്തന്നെ എഴുതാൻ തുടങ്ങി.
ആ സമയം ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളോട് എന്നെ ഐക്യപ്പെടുത്തികൊണ്ടു ഞാൻ പ്രാർത്ഥനയിൽ മുഴുകി. ഈ വിശുദ്ധ ബാലികളുടെ യോഗ്യതയായി ലോകം മുഴുവന്റെയുംമേലെ പ്രത്യേകിച്ച് മരണാസന്നനായ കഠിനപാപികളുടെമേലും കരുണയുണ്ടാകണമെന്നു ഞാൻ ദൈവത്തോട് യാചിച്ചു. ആ സമയത്തുതന്നെ, ഞാൻ ദൈവത്തിനർപ്പിച്ച മധ്യസ്ഥ പ്രാര്ഥനവഴി ഒരായിരം ആത്മാക്കൾക്ക് കൃപ ലഭിച്ചു എന്ന ആന്തരികമായ ഒരു മറുപടി ദൈവത്തിൽനിന്നു എനിക്ക് ലഭിച്ചു. നമ്മുടെ പ്രാര്ഥനയാലും പരിത്യാഗത്താലും നമ്മൾ രക്ഷപെടുത്തേണ്ട ആത്മാക്കളുടെ എണ്ണം നമുക്കറിഞ്ഞുകൂടാത്തതിനാൽ; പാപികൾക്കുവേണ്ടി നമ്മക്ക് ഇപ്പോഴും പ്രാർത്ഥിക്കാം.
ഇന്ന് ഒരു ദീർഘ സംഭാഷണത്തിനിടയിൽ കർത്താവ് എന്നോട് പറഞ്ഞു, ആത്മാക്കളുടെ രക്ഷ ഞാൻ എത്രയധികമായി ആഗ്രഹിക്കുന്നു! എന്റെ ഏറ്റവും പ്രിയപ്പെട്ട സെക്രട്ടറി, എന്റെ കൃപകൾ സ്വീകരിക്കാൻ താൽപര്യപ്പെടുന്ന മനുഷ്യാത്മാക്കളിലേക്കു എന്റെ ദൈവിക ജീവൻ ചൊരിഞ്ഞു അവരെ വിശുദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് എഴുതുക. ഏറ്റവും വലിയ പാപിക്ക് ഏറ്റവും അധികം വിശുദ്ധി ആർജിക്കാൻ എന്റെ കരുണയിൽ ആശ്രയിച്ചാൽ മാത്രം മതി. എന്റെ ഉള്ളതിന്റെ ആഴങ്ങൾ നിറഞ്ഞു തുളുമ്പുംവരെ നിറഞ്ഞിരിക്കുന്ന കരുണ ഞാൻ സൃഷ്ട്ടിച്ച എല്ലാറ്റിലേക്കും ഒഴുക്കുന്നു. മനുഷ്യാത്മാക്കളിൽ പ്രവർത്തിച്ചു അവരിൽ എന്റെ കരുണ നിറച്ചു അവരെ നീതികരിക്കുന്നതാണ് എന്റെ ആനന്ദം. ഈ ലോകത്തിൽ എന്റെ രാജ്യം എന്നത് മനുഷ്യാത്മാക്കളിലുള്ള എന്റെ ജീവിതമാണ്. എന്റെ സെക്രട്ടറി, എഴുതുക! ഞാൻ തന്നെയാണ് ആത്മാക്കളുടെ ആത്മീയഗുരു – അവരെ പരോക്ഷമായി പോരോഹിതരിലൂടെ നയിക്കുന്ന ഞാൻ, എനിക്കുമാത്രം അറിയാവുന്ന വഴികളിലൂടെ ഓരോ ആത്മാവിനെയും വിഷുദിയിലേക്കു നയിക്കുന്നു.