ജോൺ ദേ ബെബ്റോഫ് ഒരു ഫ്രഞ്ച് ഈശോസഭ വൈദികനാണ്. അദ്ദേഹം ഫാദർ ജോഗ്സിനോട് കൂടെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ക്യാനഡയിലെത്തി 24 വര്‍ഷം അവിടെ അധ്വാനിച്ചു. 1639 ൽ ഇംഗ്ലീഷുകാർ ക്യുബെക് പിടിക്കുകയും ഈശോസഭക്കാരെ പുറത്താക്കുകയും ചെയ്തപ്പോൾ ഫാദർ ജോൺ ഫ്രാൻസിലേക്ക് മടങ്ങി. നാലുവര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം ഹുറാൻസിന്റെ ഇടയിൽവന്നു മസൂരി രോഗം ബാധിച്ചവരെ ശുശ്രൂക്ഷിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരു വേദോപദേശവും ഒരു നിഘണ്ടുവുമെഴുതി. 7000 പേരെ മനസാധാരപ്പെടുത്തുകയും ചെയ്തു. ഇറോക്കോയിസ് ഫാദർ ബെബ്റോഫിനെ പിടിച്ചു നാലു മണിക്കൂർ നേരം മർദിച്ചപ്പോൾ അദ്ദേഹം ദിവംഗതനായി.
1930 ൽ ഈശോസഭക്കാരായ 8 രക്തസാക്ഷികളെ വിശുദ്ധരെന്നു നാമകരണം ചെയ്തു: ഐസക് ജോഗ്സ്, ജോൺ ബെബ്റോഫ്, ആന്റണി ഡാനിയേൽ, ഗബ്രിയേൽ ലലെമന്ത, ചാൾസ് ഗർനിർ, നോവെൽ ചബനാൽ, ജീൻ ദേ ലാലന്റ്, റെനിഗുവിന്.