ആർക്കും ഒററപ്പെട്ട് തന്നെത്താൻ വിശ്വസിക്കാനാവുകയില്ല. ഒററപ്പെട്ട് സ്വശക്തികൊണ്ട് ജീവിക്കാൻ ആർക്കും കഴിയാത്തതു പോലെ തന്നെ. വിശ്വാസം സഭയിൽനിന്നു നാം സ്വീകരിക്കുന്നു. നാം നമ്മുടെ വിശ്വാസം പങ്കുവയ്ക്കുന്ന ആളുകളുമായുള്ള കൂട്ടായ്മയിൽ അതനുസരിച്ചു ജീവിക്കുന്നു.
ഒരു വ്യക്തിക്കുള്ള ഏറ്റവും വ്യക്തിപരമായ കാര്യമാണ് വിശ്വാസം. എന്നാലും അത് വ്യക്തിപരമായ ഒരു കാര്യമല്ല. വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ആർക്കും, “ഞാൻ” എന്നും “ഞങ്ങൾ” എന്നും പറയാൻ കഴിയണം. എന്തെന്നാൽ നിങ്ങൾക്കു പങ്കുവയ്ക്കാനും പകർന്നു നല്കാനും കഴിയാത്ത വിശ്വാസം യുക്തിരഹിതമായിരിക്കും. വിശ്വസിക്കുന്ന വ്യക്തി സഭയുടെ “ഞങ്ങൾ വിശ്വസിക്കുന്നു” എന്നതിന് സ്വതന്ത്രമായി സമ്മതം നല്കുന്നു. സഭയിൽനിന്ന് അയാൾ വിശ്വാസം സ്വീകരിച്ചു. നൂററാണ്ടുകളിലൂടെ വിശ്വാസം കൈമാറുകയും എന്നിട്ട് അയാൾക്ക് നല്കുകയും അബദ്ധപൂർണമാക്കലിൽ നിന്ന് അതിനെ സംരക്ഷിക്കുകയും വീണ്ടും വീണ്ടും പ്രകാശി ക്കാൻ കാരണമാക്കുകയും ചെയ്തത് സഭയാണ്. അതുകൊണ്ട് വിശ്വസിക്കൽ എന്നത് പൊതുവായ ഒരവബോധത്തിലുള്ള ഭാഗഭാഗിത്വമാണ്. എൻ്റെ വിശ്വാസത്തിൻ്റെ തീക്ഷ്ണത മററുള്ള വരെ പ്രകാശിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതു പോലെ തന്നെ മറ്റുള്ളവരുടെ വിശ്വാസം എന്നെ പിന്താങ്ങുന്നു. സഭ വിശ്വാസത്തിൻ്റെ “ഞാൻ” എന്നതിനും “ഞങ്ങൾ” എന്നതിനും ഊന്നൽ നല്കുന്നു. തൻ്റെ ലിററർജികളിൽ രണ്ടു വിശ്വാസപ്രമാ ണങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്: “ഞാൻ വിശ്വസിക്കുന്നു” (Credo- I believe ) എന്നു തുടങ്ങുന്ന ശ്ലീഹന്മാരുടെ വിശ്വാ സപ്രമാണവും ആദിമരൂപത്തിൽ “ഞങ്ങൾ വിശ്വസിക്കുന്നു” (Credimus- We believe ) എന്നു തുടങ്ങുന്ന വലിയ നിഖ്യകോൺസ്റ്റാന്റി നോപ്പിൾ വിശ്വാസ പ്രമാണവും.
ഗണിതശാസ്ത്രം മുൻകൂട്ടി സമ്പൂർണമായി പഠിച്ചി ല്ലെങ്കിൽ ദൈവികവും മാനു ഷികവുമായ കാര്യങ്ങൾ സംബന്ധിച്ച അറിവിലേക്ക് എത്തിച്ചേരാൻ ഒരുവനും കഴിയുകയില്ല.
(വിശുദ്ധ ആഗസ്തീനോസ്)
ദൈവം ഈ ലോകത്തെ രചിക്കാൻ ഉപയോഗിച്ച അക്ഷരമാല യാണ് ഗണിതശാസ്ത്രം.(ഗലീലിയോ)
വിശ്വാസപ്രമാണം ഞാൻ വിശ്വസിക്കുന്നു എന്നർത്ഥമുള്ള ക്രേദോ എന്ന ലത്തീൻ ക്രിയയിൽ നിന്നാണ് ഇംഗ്ലീഷിലെ ക്രീഡ് എന്ന വാക്കുണ്ടായത്. മലയാളത്തിൽ “വിശ്വസിക്കുന്നേൻ” എന്നു പണ്ടുപറഞ്ഞിരുന്നു. ശ്ലീഹന്മാരുടെ വിശ്വാസപ്രമാ ണത്തിലെ ആദ്യവാക്ക് സഭയുടെ വിശ്വാസം ഏറുപ റയുന്നതിനുള്ള വിവിധ ഫോർമുലകളുടെ പേരായിത്തീർന്നു. അതിൽ വിശ്വാസത്തിന്റെ സാരാം ശപരമായ ഉള്ളടക്കങ്ങൾ സംഗ്രഹിച്ചിട്ടുണ്ട്.
രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും (മത്താ. 18 :20 )