മാമ്മോദീസ നല്കാൻ തൻ്റെ ശിഷ്യന്മാരോടു കല്പിച്ച യേശു വിൽനിന്നാണ് വിശ്വാസപ്രമാണങ്ങളുടെ തുടക്കംമാമ്മോദീസ നല്കുമ്പോൾ, മാമ്മോദീസ സ്വീകരിക്കാൻ വരുന്നവനിൽനിന്ന് സുനിശ്ചിതമായ വിശ്വാസം അതായത്, പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസം ഏറ്റുപറയാൻ അവർ ആവശ്യപ്പെടേണ്ടിയിരുന്നു. → ത്രിത്വം
കർത്താവായ യേശുവിലുള്ള വിശ്വാസത്തിൻ്റെ ഏറ്റുപറച്ചിലും അവിടത്തെ പ്രേഷിതത്വകല്പനയുമാണ് പില്കാലത്തു വളർന്നുവന്ന എല്ലാ വിശ്വാസപ്രമാണങ്ങളുടെയും ആദിമ ജീവകോശം. അവിടന്ന് ശ്ലീഹന്മാരോട് ഇപ്രകാരം പറഞ്ഞു: “ആക യാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് മാമ്മോദീസ നല്കുവിൻ” (മത്താ 28:19), സഭയുടെ സകല വിശ്വാസപ്രമാണങ്ങളും ഈ ത്രിതൈകദൈവത്തിലുള്ള വിശ്വാസത്തിന്റെ വിപുലീകരണങ്ങളാണ്. അവയിൽ ഓരോന്നും ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനുമായ പിതാവിലുള്ള വിശ്വാസത്തിന്റെ ഏറ്റുപറച്ചിലോടെ തുടങ്ങുന്നു. തുടർന്ന് പുത്രനെക്കുറിച്ചു പറയുന്നു. പുത്രനിലൂടെയാണ് ലോകവും നമ്മൾ തന്നെയും രക്ഷ കണ്ടെത്തിയത്. പരിശുദ്ധാത്മാവിലുള്ള വിശ്വാസത്തിന്റെ ഏറ്റുപറയലോടെ അത് അവസാനിക്കും. പരിശുദ്ധാത്മാവ് സഭയിലും ലോകത്തിലും ദൈവത്തിന്റെ സാന്നിധ്യമാണ്.
ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം
സർവശക്തനായ പിതാവും
ആകാശത്തിന്റെയും ഭൂമിയുടെയും
സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിലും ഞാൻ വിശ്വസിക്കുന്നു.
അവിടന്ന് പരിശുദ്ധാത്മാവാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്ന് പന്തിയോസ് പീലാത്തോസിൻ്റെ ഭരണത്തിൻകീഴിൽ അവിടന്ന് പീഡകൾ സഹിക്കുകയും ക്രൂശിക്കപ്പെടുകയും മരിക്കുകയും
സംസ്കരിക്കപ്പെടുകയും ചെയ്തു. അവിടന്ന് പാതാളങ്ങളിലേക്കിറങ്ങി, മരിച്ചവരുടെയിടയിൽനിന്ന് മൂന്നാം ദിവസം ഉയിർത്തെഴുന്നേററു.
അവിടന്ന് സ്വർഗത്തിലേക്ക് എഴുന്നള്ളി സർവശക്തനായ പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്നു.
അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ അവിടന്ന് വീണ്ടും വരും.
പരിശുദ്ധാത്മാവിലും പരിശുദ്ധകത്തോലിക്കാസഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിൻ്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു, ആമേൻ.