വിശ്വസിക്കുന്നവർ ദൈവവുമായുള്ള വ്യക്തിപരമായ ഐക്യം അന്വേഷിക്കുന്നു. ദൈവം തന്നെക്കുറിച്ച് കാണിക്കുന്ന (വെളിപ്പെ ടുത്തുന്ന) എല്ലാ കാര്യങ്ങളിലും അവിടന്നിൽ വിശ്വസിക്കാൻ അവർ സന്നദ്ധരാണ്.
വിശ്വാസത്തിന്റെ ആരംഭത്തിൽ മിക്കപ്പോഴും വൈകാരിക പ്രക്ഷുബ്ധതയോ മാനസിക അസ്വസ്ഥതയോ ഉണ്ടാവും. ദൃശ്യമായ ലോകവും കാര്യങ്ങളുടെ സാധാരണഗതിയും മാത്രമല്ല ഉണ്ടായിരിക്കുന്നതെന്ന്, വിശ്വസിക്കാൻ തുടങ്ങുന്ന വ്യക്തികൾക്കു തോന്നുന്നു. ഒരു രഹസ്യത്താൽ സ്പർശിക്കപ്പെട്ടതായി കരുതുന്നു. ദൈവത്തിന്റെ അസ്തിത്വത്തിലേക്കു വിരൽചൂണ്ടുന്ന അടയാളങ്ങൾ പിഞ്ചെല്ലുന്നു. ക്രമേണ, ദൈവത്തോടു സംസാരിക്കാനും അവസാനം സ്വതന്ത്രമായി അവിടത്തോട് ഐക്യപ്പെടാനുമുള്ള ആത്മധൈര്യം കണ്ടെത്തുന്നു. യോഹന്നാൻ്റെ സുവിശേഷത്തിൽ ഇതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവംതന്നെ യായ ഏകജാതനാണ് അവിടത്തെ വെളിപ്പെടുത്തിയത്” (യോഹ 1:18). അതുകൊണ്ടാണ്. ദൈവം നമ്മോടു പറയാൻ ഇഷ്ടപ്പെടുന്ന തെന്താണെന്നറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, നാം ദൈവപുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കേണ്ടത്. ആകയാൽ വിശ്വസിക്കുകയെന്നതിൻ്റെ അർത്ഥം യേശുവിനെ സ്വീകരിക്കുകയും ജീവിതം മുഴുവനും അവിടന്നിൽ ഉറപ്പിച്ചുനിറുത്തുകയും ചെയ്യുകയെന്നതാണ്.
വൈരുധ്യമില്ല
വിശ്വാസവും ശാസ്ത്രവും തമ്മിൽ പരിഹരിക്കാനാവാത്ത വൈരുധ്യമില്ല. കാരണം, രണ്ടുതരത്തിലുള്ള സത്യം ഉണ്ടായിരിക്കാൻ സാധ്യമല്ല. ശാസ്ത്രത്തിൻ്റെ മറെറാരു സത്യവുമായി മത്സരിക്കുന്ന
വിശ്വാസത്തിന്റെ ഒരു സത്യമില്ല. ഒരു സത്യമേ ഉള്ളൂ. വിശ്വാസവും
ശാസ്ത്രീയയുക്തിയും പരാമർശിക്കുന്ന ഏകസത്യം. നമുക്കു
ലോകത്തിന്റെ യുക്തിപരമായ വ്യവസ്ഥിതികൾ തിരിച്ചറിയാൻ കഴി
യുന്നതിനുവേണ്ടി ദൈവം യുക്തി തരാൻ ഉദ്ദേശിച്ചു. അതുപോലെതന്നെയാണ് വിശ്വാസം നല്കാൻ അവിടന്ന് ഉദ്ദേശിച്ചതും.
അതുകൊണ്ടാണ് ക്രൈസ്തവവിശ്വാസം പ്രകൃതിപരമായശാസ്ത്രങ്ങളെ ആവശ്യപ്പെടുന്നതും അവയെ വളർത്തുന്നതും. യുക്തിക്കു കാണപ്പെടാത്തതും എന്നാൽ യുക്തിക്ക് അപ്പുറത്ത്,
അതിന് ഉപരിയായ യാഥാർത്ഥ്യങ്ങളായിരിക്കുന്നതുമായകാര്യങ്ങൾ നാം അറിയാൻ വേണ്ടിയാണ് വിശ്വാസം നിലകൊള്ളുന്നത്. ശാസ്ത്രം സൃഷ്ടിയെ സേവിക്കാൻ ഉദ്ദേശിച്ചുള്ള
താണെന്നും ദൈവത്തിൻ്റെ സ്ഥാനത്തു സ്വയം പ്രതിഷ്ഠിക്കാനു
ള്ളതല്ലെന്നും ശാസ്ത്രത്തെ വിശ്വാസം ഓർമ്മിപ്പിക്കുന്നു.
ലംഘിക്കുന്നതിനു പകരം മാനുഷികമഹത്ത്വത്തെ ശാസ്ത്രം ആദരിക്കണം.
“ഞാൻ വിശ്വസിക്കുന്നു, മനസ്സിലാക്കാൻ വേണ്ടി, വിശ്വാസം മനസ്സിലാക്കാൻ പരിശ്രമിക്കുന്നു.” (കാൻ്റർബറിയിലെ വിശുദ്ധ ആൻസലേം )
“വിശ്വസിക്കുകയെന്നത് യുക്തിപൂർവകമാ ണെന്ന് തിരിച്ചറിയാൻ കഴി ഞ്ഞില്ലെങ്കിൽ ഞാൻ വിശ്വ സിക്കാൻ മനസ്സാകുകയില്ല.”
(വിശുദ്ധ തോമസ് അക്വീനാസ്)
“നമ്മുടെ യുക്തിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത സത്യത്തിന്റെ സ്വീകരണമാണ്, പ്രകൃത്യാ വിശ്വാസം. സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ലളിത മായും ഉപാധികളില്ലാതെയുള്ള സ്വീകരണം.”
(വി.ജോൺ ഹെൻറി ന്യൂമാൻ).
“ഒരു ദൈവത്തിൽ വിശ്വസിക്കുകയെന്നതിന്റെ അർത്ഥം ലോകത്തിലെ യാഥാർത്ഥ്യങ്ങൾ കൊണ്ട് മുഴുവനും തീരുന്നില്ലെന്ന് തിരിച്ചറിയുകയെന്നതാണ്. ദൈവ ത്തിൽ വിശ്വസിക്കുകയെന്നതിന്റെ അർത്ഥം ജീവിതത്തിന് ഒരർത്ഥമുണ്ടെന്ന് തിരിച്ചറിയുക എന്നതാണ്.”
(ലുഡ്വിഗ് വിറ്ഗെൻ സ്റ്റൈൻ)
“നാം വിശ്വസിക്കുന്ന തെന്തോ അതു സുപ്ര ധാനമാണ്. എന്നാൽ അതിനെ ക്കാൾ പ്രധാനപ്പെട്ടതാണ് നാം ആരിൽ വിശ്വസിക്കുന്നുവോ ആ വ്യക്തി”.
(ബെനഡിക്ട് 16-ാമൻ മാർപാപ്പാ)