വിശ്വാസം ശൂന്യമായ വാക്കുകൾ സംബന്ധിച്ചതല്ല. പിന്നെയോ യാഥാർത്ഥ്യം സംബന്ധിച്ചതാണ്. കാലഗതിയിൽ വിശ്വാസത്തിന്റെ സംക്ഷിപ്ത ഫോർമുലകൾ → സഭയിൽ വികസിച്ചുവന്നു. അവയുടെ സഹായത്തോടെ ഈ യാഥാർത്ഥ്യത്തെക്കുറിച്ചു ധ്യാനിക്കാനും അതു പ്രകാശിപ്പിക്കാനും പഠിക്കാനും കൈമാ റാനും ആഘോഷിക്കാനും അതനുസരിച്ചു ജീവിക്കാനും നമുക്കാ കഴിയും.
സുനിശ്ചിതമായ രൂപങ്ങളില്ലായിരുന്നാൽ വിശ്വാസത്തിന്റെ ഉള്ളടക്കം ചിതറിപ്പോകും. അതുകൊണ്ടാണ് സഭ സുനിശ്ചിത മായ വാക്യങ്ങൾക്ക് വലിയ പ്രാധാന്യം കല്പ്പിക്കുന്നത്. അവ യിലെ കൃത്യമായ വാക്കുകളുടെ പ്രയോഗം സാധാരണമായി വളരെ ക്ളേശിച്ചാണ് നേടിയിട്ടുള്ളത്. ക്രിസ്തുവിൻ്റെ സന്ദേശം തെറ്റിധാരണകളിൽ നിന്നും അബദ്ധപൂർണമാകലിൽനിന്നും സംരക്ഷിക്കാൻവേണ്ടിയാണ് അങ്ങനെ ചെയ്തത്. കൂടാതെ, സഭയുടെ വിശ്വാസം സാരാംശപരമായ ഘടകങ്ങൾ സംരക്ഷിച്ചു കൊണ്ട് വിവിധ സംസ്കാരങ്ങളിലേക്ക് പകർത്തുമ്പോഴും വിശ്വാസ പ്രമാണങ്ങൾ സുപ്രധാനമാണ്. കാരണം, പൊതുവായ ഒരു വിശ്വാ സമാണ് സഭയുടെ ഐക്യത്തിൻ്റെ അടിസ്ഥാനം.
എല്ലാ വിശ്വാസികൾക്കും പൊതുവായ ഒരു ഏറ്റുപറച്ചിൽ നടത്താൻ സാധ്യത നല്കുന്ന വിശ്വാസത്തിൻ്റെ ഹ്രസ്വമായ ഫോർമുലകളാണ്- വിശ്വാസപ്രമാണങ്ങൾ
വിശുദ്ധ പൗലോസിൻ്റെ ലേഖനങ്ങളിൽത്തന്നെ ഇത്തരത്തിലുള്ള ലഘുഫോർമുലകൾ കണ്ടെത്താൻ കഴിയും. ആദിമക്രൈസ്തവ ഗ്ലൈഹിക വിശ്വാസപ്രമാണത്തിന് സവിശേഷമായ ഒരു മഹത്ത്വമുണ്ട്. കാരണം, → ശ്ലീഹന്മാരുടെ വിശ്വാസത്തിന്റെ സംഗ്രഹമായി അതു കരുതപ്പെടുന്നു. നിഖ്യാ വിശ്വാസപ്ര മാണം വലിയതോതിൽ വിലമതിക്കപ്പെടുന്നു. കാരണം, സഭ വിഭജിക്കപ്പെടാതിരുന്ന കാലത്തുതന്നെയുണ്ടായ രണ്ടു മഹാസൂന ഹദോസുകളിൽനിന്ന് (നിഖ്യ 325, കോൺസ്റ്റാന്റിനോപ്പിൾ 381) ഉദ്ഭവിച്ചവയാണ് അവ. ഇന്നും പൗരസ്ത്യദേശത്തും പാശ്ചാത്യദേശത്തും ക്രൈസ്തവർക്കുള്ള പൊതു അടിസ്ഥാനം അതാണ്.
സഭ (ഈ പ്രഘോ ഷണവും വിശ്വാ സവും] ഒറ്റഭവനത്തിൽ ജീവിക്കുന്നതുപോലെ ശ്രദ്ധാപൂർവം കാത്തു സുക്ഷിക്കുന്നു. അതു പോലെ ഒരാത്മാവും ഒരു ഹൃദയവും മാത്രമുള്ളതു പോലെ വിശ്വസിക്കുന്നു. ഈ വിശ്വാസം ഒരേ ശബ്ദംകൊണ്ട് – ഒരു വായ മാത്രമുണ്ടായിരുന്നാ ലെന്നപോലെ പ്രഘോഷി ക്കുകയും പഠിപ്പിക്കുകയും കൈമാറുകയും ചെയ്യന്നു.
(ലിയോണിലെ വിശുദ്ധ ഇറനേവൂസ് )
വിശ്വാസപ്രമാണം നിനക്ക് ഒരു കണ്ണാടി പോലെയായിരിക്കട്ടെ. നീ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്നതെല്ലാം യഥാർത്ഥത്തിൽ വിശ്വസിക്കു ന്നുണ്ടോയെന്നറിയാൻ നീ അതിൽ നിന്നെത്തന്നെ നോക്കുക. ഓരോ ദിവസവും നിൻ്റെ വിശ്വാസത്തിൽ സന്തോഷിക്കുകയും ചെയ്യുക. (വിശുദ്ധ ആഗസ്തീനോസ്)
ഒരു മനുഷ്യനും ഒററ യ്ക്ക് ജീവിക്കുന്നില്ല. ഒരു മനുഷ്യനും ഒറ്റയ്ക്ക് വിശ്വസിക്കുന്നില്ല. ദൈവം തന്റെ വാക്ക് നമ്മോടു പറയുന്നു. അതുപറയു മ്പോൾ അത് നമ്മെ വിളിച്ച് ഒന്നിപ്പിക്കുന്നു. സമൂഹത്തെ സൃഷ്ടിക്കുന്നു. അവിടത്തെ ജനവും അവിടത്തെ സഭയു മാണത്. യേശു തന്റെ പിതാവിങ്കലേക്കു തിരിച്ചു പോയശേഷം സഭ ലോകത്തിൽ അവിടത്തെ സാന്നിധ്യത്തിന്റെ അടയാ ളമാണ്.(മഹാനായ വിശുദ്ധ ബേസിൽ)