വിശുദ്ധ ലിഖിതങ്ങളിലും സഭയുടെ സജീവപാരമ്പര്യത്തിലും യഥാർത്ഥവിശ്വാസം നാം കാണുന്നു
പുതിയനിയമം സഭയുടെ വിശ്വാസത്തിൽനിന്ന് വികസിച്ചുണ്ടായതാണ്. വിശുദ്ധലിഖിതങ്ങളും പാരമ്പര്യവും ഒന്നിച്ചു നിലകൊള്ളുന്നു. വിശ്വാസകൈമാറ്റം പ്രമാണരേഖകളി ലൂടെയല്ല പ്രധാനമായി നടക്കുന്നത്. വിശുദ്ധലിഖിതങ്ങൾ “തുകൽച്ചുരുളുകളിലെന്നതിനെക്കാൾ സഭയുടെ ഹൃദയത്തിലാണ് എഴുതപ്പെട്ടിരിക്കന്നത്’ എന്ന് ആദിമസഭയിൽ പറയപ്പെട്ടിരുന്നു. ശിഷ്യന്മാരും → അപ്പസ്തോലന്മാരും സർവോപരി ക്രിസ്തുവുമാ യുള്ള സജീവമായ കൂട്ടായ്മയിൽ തങ്ങളുടെ പുതിയജീവിതം അനുഭവിച്ചു. യേശുവിൻ്റെ ഉത്ഥാനാനന്തരം വ്യത്യസ്തമായ ഒരു രീതിയിൽ തുടർന്ന ഈ കുട്ടായ്മയിലേക്ക് ആദിമസഭ ആളുകളെ ക്ഷണിച്ചു. ആദിമ ക്രിസ്ത്യാനികൾ “അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കൽ, പ്രാർത്ഥന എന്നിവയിൽ താത്പര്യപൂർവം പങ്കുചേർന്നു”( അപ്പ 2:42).
അവർ പരസ്പരം ഐക്യപ്പെട്ടിരുന്നു. എന്നാലും മറ്റുള്ളവർക്കും ഇടമുണ്ടായിരുന്നു. ഇന്നും ഇത് നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്: കത്തോലിക്കാസഭയിൽ അപ്പസ്തോലന്മാരുടെ കാലം മുതൽ ഇന്നോളം വ്യത്യാസപ്പെടുത്താതെ സംരക്ഷിച്ചുപോരുന്ന, ദൈവവു മായുളള കൂട്ടായ്മ അറിയാൻ മററു വ്യക്തികളെ ക്രിസ്ത്യാനികൾ ക്ഷണിക്കുന്നു.
വിശ്വാസത്തിൽ വിശ്വാസികൾക്കു മുഴുവനും തെറ്റുപറ്റുകയില്ല. എന്തെന്നാൽ ശിഷ്യന്മാരിലേക്കു തൻ്റെ പരിശുദ്ധാത്മാവിനെ അയയ്ക്കുമെന്നും അവരെ സത്യത്തിൽ സൂക്ഷിക്കുമെന്നും യേശു അവരോട് വാഗ്ദാനം ചെയ്തിട്ടുണ്ട് (യോഹ 14:17) [
ശിഷ്യന്മാർ യേശുവിനെ പൂർണഹൃദയത്തോടെ വിശ്വസിച്ചു. അതുപോലെ ക്രൈസ്തവൻ ജീവനിലേക്കുള്ള വഴിയെപ്പറ്റി ചോദിക്കുമ്പോൾ അവന് സഭയെ പൂർണമായി വിശ്വസിക്കാം. യേശു തന്നെ തന്റെ അപ്പസ്തോലന്മാർക്ക് പഠിപ്പിക്കാൻ കല്പന നല്കി. അതുകൊണ്ട് സഭയ്ക്ക് പഠിപ്പിക്കാൻ അധികാരമുണ്ട് (പ്രബോധ നാധികാരം – മജിസ്റ്റേരിയും). സഭ തന്മൂലം നിശബ്ദമായിരിക്കാൻ പാടില്ല. സഭയിലെ ഒറ്റപ്പെട്ട അംഗങ്ങൾക്കു തെററുപററാം. അവർ ഗൗരവപൂർണമായ തെററുകൾ ചെയ്തെന്നും വരാം. എന്നാലും സഭ മുഴുവനും ദൈവത്തിൻ്റെ സത്യത്തിൽനിന്ന് ഒരിക്കലും തെന്നിപ്പോകുകയില്ല. സഭ നൂററാണ്ടുകളിലൂടെ ഒരു സജീവസത്യം സംവഹിക്കുന്നു. അത് അവളെക്കാൾ വലുതാണ്. വിശ്വാസ നിക്ഷേപം (ദെപ്പോസിത്തും ഫീദേയീ) സംബന്ധിച്ചു നാം പറയുന്നു. സംരക്ഷിക്കപ്പെടേണ്ട വിശ്വാസ നിക്ഷേപമാണത്. അത്തരത്തിലുള്ള ഒരു സത്യം വിവാദവിഷയമാക്കുകയോ കീഴ്മേൽമറിക്കുകയോ ചെയ്യുമ്പോൾ അത് വീണ്ടും വിശദീകരിക്കാൻ സഭ വിളിക്കപ്പെടുന്നു. “എല്ലായ്പ്പോഴും എല്ലായിടത്തും എല്ലാവരും വിശ്വസിച്ചതെന്താണെന്ന്” (ലെറിൻസിലെ വിശുദ്ധ വിൻസെൻ്റ് ) വിശദീകരിക്കാൻ തന്നെ.
“നിങ്ങൾ അന്വേ ഷിക്കുന്ന സന്തോ ഷത്തിന്, ആസ്വദിക്കാൻ നിങ്ങൾക്ക് അവകാശമുള്ള സന്തോഷത്തിന് ഒരു പേരും മുഖവുമുണ്ട്. അത് നസ്രത്തിലെ യേശു ആണ്.”
(ബെനഡിക്ട് 16-ാമൻ മാർപാപ്പാ)
“ക്രിസ്തുവിന്റെ വചനത്തോട് അവഗാഢം ബന്ധിച്ചിരിക്കുന്ന, നമ്മുടെ കാലഘട്ടത്തിൻ്റെ വെല്ലുവിളി കളോടു പ്രത്യുത്തരിക്കാൻ കഴിവുള്ള, എല്ലായിടത്തും സുവിശേഷം വ്യാപിപ്പി ക്കാൻ സജ്ജീകൃതരായ അപ്പസ്തോലന്മാരുടെ പുതിയ തലമുറ ജനിക്കണമെന്ന ഒരു അടിയന്തരാവശ്യമുണ്ട്.”
(ബെനഡിക്ട് 16-ാമൻ മാർപാപ്പാ)
മിഷൻ
(ലത്തീൻഭാഷയിലെ മിസ്യോ എന്ന പദത്തിൽ നിന്ന്. അയയ്ക്കൽ എന്നർത്ഥം). മിഷൻ സഭയുടെ സാരാംശമാണ്. എല്ലാ ക്രൈസ്തവർക്കും യേശു നല്കിയ കല്പന യുമാണ്. എല്ലാമനു ഷ്യർക്കും ക്രിസ്തുവിനു വേണ്ടിയുള്ള തീരുമാനം സ്വതന്ത്രമായി സ്വീകരിക്കാൻ കഴിയുന്നതിന് വാക്കിലും പ്രവൃത്തിയിലും സുവിശേഷം
പ്രഘോഷിക്കണമെന്നതാണ് ആ കല്പന.