“ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും.
അല്‍പ സമയംകൂടി കഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാല്‍, നിങ്ങള്‍ എന്നെ കാണും. ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും.
ഞാന്‍ എന്റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന് ആദിവസം നിങ്ങള്‍ അറിയും.
എന്റെ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത്. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.
യോഹന്നാന്‍ 14 : 18-21
ഈശോയുടെ കൽപ്പനകൾ പാലിക്കുന്നവനാണ് ഈശോയെ സ്നേഹിക്കുന്നത്. കൽപ്പനകളെല്ലാം കൂടി ഏകോപിപ്പിച്ച് അവിടുന്ന് ഒരു പുതിയ കൽപ്പന നൽകി. “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പര സ്നേഹിക്കുവിൻ”ഇപ്രകാരം സ്നേഹിക്കുന്നവരെ ഒരിക്കലും അവിടുന്ന് അനാഥരായി വിടുകയില്ല.അവിടുന്ന് അവരുടെ അടുത്തേക്ക് വരും.കുടുംബജീവിതക്കാർ (മാതാപിതാക്കൾ) ഇക്കാര്യം ഗ്രഹിച്ച് പരിശുദ്ധ ത്രിത്വത്തെ എപ്പോഴും ഹൃദയത്തിൽ പ്രതിഷ്ഠിച്ചു ജീവിക്കുകയും ഈ ജീവിതത്തിന്റെ പ്രാധാന്യം മാതൃക വഴിയും പ്രബോധനം വഴിയും മക്കൾക്ക് കൊടുത്താൽ മാതാപിതാക്കളും മക്കളും പരിശുദ്ധത്രിത്വത്തിന്റെ ആലയങ്ങൾ ആയിരിക്കും. കുടുംബ ജീവിതം മർമ്മപ്രധാനമാണ്. മാതാപിതാക്കൾ ആണ് മക്കളുടെ പ്രഥമവും പ്രധാനവുമായ ഗുരുഭൂതങ്ങൾ. ഓരോ കുടുംബവും ദൈവത്തിന്റെ ആലയങ്ങളാവുകയും ദൈവാത്മാവ് (പരിശുദ്ധ ത്രിത്വം )അവനിൽ നിത്യം വസിക്കുകയും ചെയ്താൽ ആ കുടുംബം സ്വർഗ്ഗമാവും.
ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ള വാസസ്ഥലം മനുഷ്യഹൃദയമാണ്. അവിടുന്ന്, പ്രവേശനത്തിനുവേണ്ടി, ഓരോ ഹൃദയ കവാടത്തിലും മുട്ടിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്‌ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തീക്‌ഷ്‌ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു.
ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്‌ഷിക്കുകയുംചെയ്യും.
വെളിപാട് 3 : 19-20. ഞാനും നിങ്ങളും നന്നായാൽ ലോകം നന്നാകും. കുടുംബജീവിതക്കാരുടെ ഉത്തരവാദിത്തം ഇത്ര പ്രധാനമെങ്കിൽ പുരോഹിതന്മാരുടെയും മെത്രമാരുടെയും ഉത്തരവാദിത്തം എത്രയോ മടങ്ങാണ്.
വിശുദ്ധ ജോൺ മരിയ വിയാനി എത്രയോ മക്കളെ നരകത്തിൽ നിപതിക്കാതെ കാത്തു. അദ്ദേഹത്തിന്റെ വൈയക്തിക വിശുദ്ധിയും ബന്ധപ്പെട്ട മാതൃകാപരമായ ജീവിതവുമാണ് ഈ :രക്ഷാകർമ്മ’ത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്. മനുഷ്യ ജീവിതത്തിൽ സർവ്വോത്കൃഷ്ടമായത് സ്നേഹമാണ്.
സ്നേഹമില്ലാത്ത, ഐക്യമില്ലാത്ത, അനുരഞ്ജനം സംഭവിക്കാത്ത, വിശുദ്ധിയില്ലാത്ത, അനുസരണയില്ലാത്ത, പരസ്പര ധാരണയില്ലാത്ത,സത്യസന്ധതയില്ലാത്ത, ആത്മാർത്ഥതയില്ലാത്ത, വിട്ടുവീഴ്ചയില്ലാത്ത,സഭയെ സ്നേഹിക്കാത്ത, സഭാ നിയമങ്ങൾ അനുസരിക്കാത്ത,സഭാ സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന, അധികാരത്തിനും, അധികാരികൾക്കും, കീഴ്പ്പെടുത്തുന്ന വ്യക്തികളായാലും കുടുംബങ്ങളാലും വൈദികരായാലും മെത്രാന്മാരായാലും അവർ ആത്മ നാശത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് നഗ്നസത്യം ആരും വിസ്മരിക്കേണ്ട. ചുങ്കക്കാരും വേശ്യകളും ഇക്കൂട്ടർക്കു മുമ്പേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും.
അധികാരത്തിനു വേണ്ടി, സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി,പതിനെട്ടടവും, കള്ളക്കേസ്,കൈക്കൂലി,വ്യാജരേഖ,ചരട് വലി, ഭീഷണി,കോലം കത്തിക്കൽ, മുതലായ ഹീന പ്രവർത്തികൾ ചെയ്യുന്നവരും അവയ്ക്ക് കൂട്ട് നിൽക്കുന്നവരും പരോക്ഷമായും അന്തസാരവിഹിനമായി പിന്തുണ നൽകുന്നവരുമൊക്കെ ഇരിക്കുന്ന കമ്പു മുറിക്കുന്നവരാണ്. നിത്യ രക്ഷ അവതാളത്തിൽ ആക്കുന്നവരാണ്. വിശുദ്ധ ന്യൂമാൻ തന്റെ വിശ്വവിഖ്യാതമായ Idea of a University എന്ന ഗ്രന്ഥത്തിൽ ആരാണ് ഒരു gentleman എന്ന് വ്യക്തമാക്കിയിട്ടുണ്ട്. A gentleman is one who inflicts no pain on others “. മറ്റുള്ളവരെ ഒരു വിധത്തിൽ വേദനിപ്പിക്കാത്തവനാണ് ഒരു gentleman (മാന്യൻ).മാന്യന്മാരേ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളൂ. നമ്മിൽ എത്രപേർക്ക് gentleman എന്ന് അവകാശപ്പെടാൻ ആവും.” നിങ്ങളുടെ വാക്കുകൾ അതേ, അതേ എന്നോ അല്ല എന്നോ ആയിരിക്കട്ടെ ഉപരിയായുള്ളതെല്ലാം ദുഷ്ടനിൽ നിന്ന് വരുന്നു. “
എം. ഓ.ജോസഫ് നെടുംകുന്നത്തിനോട് പട്ടം സ്വീകരിക്കാൻ പോകുന്ന ഒരു ഡിക്കൻ എഴുതി ചോദിച്ചു :” ഞങ്ങൾ എങ്ങനെയുള്ള വൈദികരായിരിക്കണം എന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്? “
എം. ഓ.ജോസഫ് സത്വര മറുപടി ഒറ്റ വാചകത്തിൽ തന്നെ അയച്ചു: ” നിങ്ങൾ വൈദികർ വിശ്വാസം ഉള്ളവരായിരിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു”…, ഒറ്റവാചകത്തിൽ