ലോക രക്ഷകനും ഏക രക്ഷകനും രാജാധിരാജനുമായ ഈശോമിശിഹായെ കുറിച്ചുള്ള വ്യക്തമായ ഒരു പ്രവചനമാണ് ഉൽപ്പത്തി 49: 10. ” ചെങ്കോൽ യൂദായെ വിട്ടു പോകയില്ല; നിന്റെ അവകാശി വന്നു ചേരും വരെ അധികാര ദണ്ഡ് അവന്റെ സന്തതികളിൽ നിന്ന് മാറി പോകുകയില്ല. ജനതകൾ അവനെ അനുസരിക്കും. ചെങ്കോലും അധികാരദണ്ഡും അവിടുത്തെ രാജത്വത്തെ സുവ്യക്തം സൂചിപ്പിക്കുന്നു. രണ്ട് സാമു. 7,16 വാക്യങ്ങളിൽ നാഥാൻ പ്രവാചകൻ നടത്തുന്ന പ്രവചനത്തോടെ ഉൽപ്പത്തി 49 :19ന് ബന്ധമുണ്ട്. മുന്തിരിവള്ളിയിൽ കഴുതയെ കെട്ടുന്നതും മുന്തിരിച്ചാറിൽ തുണി അലക്കുന്നതും മിശിഹായുടെ കാലത്തെ സമൃദ്ധിയാണ് സൂചിപ്പിക്കുക.
യുഗയുഗാന്തരങ്ങളായി ഇസ്രായേൽജനം വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുകയായിരുന്നു. വാഗ്ദാനം നിറവേറി. സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ആയ മിശിഹാ സമയത്തിന്റെ പൂർണതയിൽ ലോകത്തിലേക്ക് വന്നു. അവൻ ലോകത്തിൽ ആയിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും ലോകം അവനെ അറിഞ്ഞില്ല. തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്ക് എല്ലാം, ദൈവമക്കൾ ആകുവാൻ അവൻ കഴിവു നൽകി. അവൻ ജനിച്ചത് രക്തത്തിൽ നിന്നോ ശാരീരിക അഭിലാഷത്തിൽനിന്നോ പുരുഷന്റെ ഇച്ഛയിൽ നിന്നോ അല്ല. ദൈവത്തിൽ നിന്നത്രേ. വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവിടുത്തെ മഹത്വം നമ്മൾ ദർശിച്ചു. കൃപയും സത്യവും നിറഞ്ഞതും ഏകജാതന്റേതുമായ മഹത്വം (1:9-12).
മഹത്വത്തിന്റെ രാജാവാണ് മിശിഹാ.എന്നാല്‍, ദുഃഖത്തിലാണ്ടുപോയവളുടെ അന്ധകാരം നീങ്ങിപ്പോകും. ആദ്യകാലങ്ങളില്‍ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാല്‍, അവസാനനാളുകളില്‍ സമുദ്രത്തിലേക്കുള്ള പാതയെ, ജോര്ദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന് മഹത്വപൂര്‍ണമാക്കും.
അന്ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല് പ്രകാശം ഉദിച്ചു.
അങ്ങ് ജനതയെ വര്‍ധിപ്പിച്ചു; അവര്‍ക്ക് അത്യധികമായ ആനന്ദം നല്കി. വിളവെടുപ്പില്‍ സന്തോഷിക്കുന്നവരെപ്പോലെയും കവര്‍ച്ചവസ്തു പങ്കുവയ്ക്കുമ്പോള്‍ ആനന്ദിക്കുന്നവരെപ്പോലെയും അവര്‍ അങ്ങയുടെ മുന്പില് ആഹ്ളാദിക്കുന്നു.
അവന് വഹിച്ചിരുന്ന നുകവും അവന്റെ ചുമലിലെ ദണ്ഡും മര്‍ദകന്റെ വടിയും മിദിയാന്റെ നാളിലെന്നപോലെ അങ്ങ് തകര്‍ത്തുകളഞ്ഞിരിക്കുന്നു.
അട്ടഹാസത്തോടെ മുന്നേറുന്ന യോദ്ധാവിന്റെ ചെരിപ്പും രക്തം പുരണ്ട വസ്ത്രവും വിറകുപോലെ അഗ്നിയില്‍ ദഹിക്കും;
എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന് നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന് വിളിക്കപ്പെടും.
ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ കര്‍ത്താവിന്റെ തീക്ഷ്ണത ഇതു നിറവേറ്റും. ഏശയ്യാ 9 : 1-7.
അവിടുത്തെ ഭരണം നീതിയുടെയും സത്യത്തിന്റെയും സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ശാന്തിയുടെയും വിശുദ്ധിയുടെയും വിശ്വസ്തതയുടെയും വിനയത്തിന്റെയും കരുണയുടെയും ഭരണമായിരിക്കും. അവിടുന്നു നീതിയും കരുണയും സമഞ്ജസമായി സമ്മേളിപ്പിക്കും. ഇതിനും പുറമെ അവിടുന്നു വിസ്മയനീയനായ ഉപദേഷ്ടവും ശക്തനായ ഉപദേഷ്ടവും ശക്തനായ ദൈവവും നിത്യനായ പിതാവും ആയിരിക്കും. ഇവയിൽ ശക്തനായ ദൈവം എന്നത് യഹോവയുടെ വിശേഷണമാണ്. (നിയ 10:37; ഏ ശ.10:21;പുറ.32:18).രക്ഷകനായ മിശിഹായുടെ ദൈവത്വവും മനുഷ്യത്വവും പ്രവാചകൻ ഏകോപിപ്പിക്കുക യാണ്. ഈ സവിശേഷതകളിൽ സജീവമായി പങ്കാളികളാവുക എന്നത് ക്രിസ്തുമസിന്റെ സുപ്രധാന സന്ദേശങ്ങളാണ്. അതായത് വാക്കിലും പ്രവർത്തിയിലും പെരുമാറ്റത്തിലും എല്ലാം “മറ്റൊരു മിശിഹാ”, ജീവിക്കുന്ന ക്രിസ്തു ആവുക. ദാവീദ് വംശത്തിലെ മഹത്വ പൂർണ്ണനായ ഭരണാധികാരിയുമാണ് മിശിഹാ.