സഭ തന്റെ ജീവനും ശക്തിയും വിശുദ്ധലിഖി തത്തിൽ നിന്ന് സ്വീകരിക്കുന്നു.
→ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിൻ്റെ സാന്നിധ്യത്തെ സഭ ബഹുമാനിക്കുന്നതു കഴിഞ്ഞാൽ, വിശുദ്ധലിഖിതത്തിലുള്ള ക്രിസ്തു വിന്റെ സാന്നിധ്യത്തെക്കാൾ കൂടുതലായി മറെറാന്നിനെയും സഭ അത്യാദരപൂർവം ബഹുമാനിക്കുന്നില്ല. കുർബാനയർപ്പണത്തിൽ നാം സുവിശേഷം നിന്നു കൊണ്ടു സ്വീകരിക്കുന്നു. കാരണം, നാം കേൾക്കുന്ന മാനുഷീകവാക്കുകളിൽ ദൈവം തന്നെ നമ്മോടു സംസാരിക്കുന്നു.
ദൈവത്തോടു പ്രത്യുത്തരിക്കുകയെന്നതിന്റെ അർത്ഥം ദൈവത്തെ വിശ്വസിക്കുകയെന്നതാണ്
വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ശ്രദ്ധിച്ചുകേൾക്കാൻ തയ്യാറുള്ള ഹൃദയമുണ്ടായിരിക്കണം 1 രാജാ 3:9). നമ്മോടു സമ്പർക്കം പുലർത്താൻ ദൈവം വിവിധ മാർഗങ്ങളിലൂടെ പരിശ്രമിക്കുന്നു. ഓരോ മാനുഷിക കണ്ടുമുട്ടലിലും പ്രകൃതിയെ സംബന്ധിച്ച ഹൃദയസ്പർശകമായ ഓരോ അനുഭവത്തിലും യാദൃച്ഛികമെന്നു തോന്നുന്ന ഓരോ വെല്ലുവിളിയിലും ഓരോ സഹനത്തിലും ദൈവത്തിന്റെ ഒരു നിഗൂഢസന്ദേശം നമുക്കു ലഭിക്കുന്നുണ്ട്. അവിടന്ന് തന്റെ ദിവ്യ വചനത്തിൽ അല്ലെങ്കിൽ നമ്മുടെ മനസ്സാക്ഷിയുടെ ശബ്ദത്തിൽ നമ്മിലേക്കു തിരിയുമ്പോൾ അവിടന്ന് നമ്മോടു കൂടുതൽ വ്യക്ത മായി സംസാരിക്കുന്നു. അവിടന്ന് സുഹൃത്തുക്കളെന്നു നമ്മെ വിളിക്കുന്നു. അതുകൊണ്ട്. നമ്മൾ അവിടത്തോട് സുഹൃത്തുക്ക ളെന്നപോലെ പ്രത്യുത്തരിക്കുകയും അവിടന്നിൽ വിശ്വസിക്കുകയും പൂർണമായി വിശ്വസിച്ച് ആശ്രയിക്കുകയും കൂടുതൽ കൂടുതൽ നന്നായി അവിടത്തെ മനസ്സിലാക്കാൻ പരിശ്രമിക്കുകയും അവിടത്തെ ഇഷ്ട്ടം കലവറയില്ലാതെ സ്വീകരിക്കുകയും ചെയ്യണം.
അബ്രാഹത്തിന്റെ ദൈവം, ഇസഹാക്കിന്റെ ദൈവം യാക്കോബിന്റെ ദൈവം –
തത്വചിന്തകരുടെ ദൈവത്തിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. ഈശോമിശിഹാ വെളിപ്പെടുത്തിയ ദൈവമാണ് സത്യദൈവം(അബ്രാഹത്തിന്റെ ദൈവം, ഇസഹാക്കിന്റെ ദൈവം യാക്കോബിന്റെ ദൈവം). (ബ്ലെയ്സ് പാസ്കൽ)
വിശുദ്ധ ലിഖിതങ്ങളെ കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെ കുറിച്ചുള്ള അജ്ഞതയാണ്. (വിശുദ്ധ ജെറോം).
ബൈബിൾ ദൈവം നമുക്ക് അയച്ച പ്രേമലേഖനമാണ്.
(സോറെൻ കീർക്കെഗോർ)