ലോകത്തിന്റെ സ്രഷ്ടാവും സംരക്ഷകനുമെന്നനിലയിലും മനു ഷ്യവർഗത്തിന്റെ നായകനും ഉപദേശകനുമെന്നനിലയിലും പഴയനിയമത്തിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നു. പഴയനിയമത്തിലെ പുസ്തകങ്ങളും ദൈവത്തിൻ് ദിവ്യവച നവും വിശുദ്ധലിഖിതവുമാണ്. പഴയനിയമത്തെക്കൂടാതെ യേശു വിനെ മനസ്സിലാക്കാൻ നമുക്കു സാധിക്കുകയില്ല.
വിശ്വാസത്തെക്കുറിച്ചുള്ള പഠനത്തിൻ്റെ മഹത്തായ ചരിത്രം പഴയനിയമത്തിൽ തുടങ്ങുന്നു. ആ പഠനം പുതിയനിയമത്തിൽ ഒരു നിർണായക വഴിത്തിരിവിലെത്തുന്നു. ലോകാവസാന ത്തോടും ക്രിസ്തുവിൻ്റെ രണ്ടാംവരവോടും കൂടെ അതിന്റെ ലക്ഷ്യത്തിലെത്തിച്ചേരുന്നു. പഴയനിയമം പുതിയനിയമത്തിന്റെ മുൻരംഗം മാത്രമല്ല. ഇതിൽ ജനങ്ങൾക്കു വേണ്ടിയുള്ള കല്പനകളും വാഗ്ദാനങ്ങളും എല്ലാമനുഷ്യർക്കുമായി ഇതിൽ ഉൾക്കൊണ്ടിരിക്കുന്ന വാഗ്ദാനങ്ങളും പ്രവചനങ്ങളും ഒരിക്കലും റദ്ദാക്കിയിട്ടില്ല. ഇതിലെ പുസ്തകങ്ങളിൽ പ്രാർത്ഥനകളുടെയും ജ്ഞാനത്തിൻ്റെയും പകരം വയ്ക്കാനാവാത്ത നിക്ഷേപം നാം കാണുന്നു, പ്രത്യേകിച്ച് സങ്കീർത്തനങ്ങൾ. സഭയുടെ അനുദിന പ്രാർത്ഥനയുടെ ഭാഗമാണത്.
പുതിയനിയമത്തിൽ ദൈവത്തിൻ്റെ വെളിപാട് പൂർണമാകുന്നു. മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാൻ എന്നിവരുടെ നാലു സുവിശേഷങ്ങൾ വിശുദ്ധ ലിഖിതങ്ങളുടെ കേന്ദ്രമാണ്. സഭയുടെ ഏററവും വിലപ്പെട്ട നിധിയുമാണ്. അവയിൽ ദൈവപുത്രൻ, താൻ ആയിരിക്കുന്നതുപോലെ സ്വയം വെളിപ്പെടുത്തുകയും നമ്മെ കണ്ടുമുട്ടുകയുംചെയ്യുന്നു. അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ സഭയുടെ ആരംഭത്തെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തന ങ്ങളെയുംകുറിച്ച് നാം പഠിക്കുന്നു. അപ്പസ്തോലന്മാർ എഴു തിയ ലേഖനങ്ങളിൽ മനുഷ്യജീവിതത്തിൻ്റെ എല്ലാ മുഖങ്ങളും ക്രിസ്തുവിന്റെ പ്രകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു. വെളിപാ ടിൻ്റെ പുസ്തകത്തിൽ യുഗങ്ങളുടെ അവസാനം നാം മുൻകൂട്ടി കാണുന്നു
ദൈവം നമ്മോടു പറയാൻ ആഗ്രഹിച്ചതെല്ലാം ഈശോ യെ കുറിച്ചാണ്. പഴയനിയമം മുഴുവനും ദൈവപുത്രൻ്റെ മനുഷ്യാവതാരത്തിനുള്ള തയ്യാറെടുപ്പാണ്. ദൈവത്തിൻ്റെ എല്ലാ വാഗ്ദാനങ്ങളും ഈശോയിൽ പൂർത്തിയാകുന്നു.
പഴയനിയമം
(ലത്തീനിൽ നിയമ മെന്നതിന് ‘തെസ്തമെന്തും’ എന്നുപറയും. ഉടമ്പടി, വില്പത്രം എന്നിങ്ങ നെയാണർത്ഥം). സമ്പൂർണ ബൈബിളിൻ്റെ ആദ്യഭാഗമാണു പഴയ നിയമം. യഹൂദരുടെ വിശുദ്ധ ലിഖിതസമാഹാരണമാണിത്. കത്തോലിക്കാസഭയുടെ പഴയനിയമത്തിൽ നാല്പ ത്താറു പുസ്തകങ്ങളുണ്ട്: ചരിത്രപരമായ ഗ്രന്ഥങ്ങൾ, പ്രവാചകരുടെ ലിഖിതങ്ങൾ, സങ്കീർത്തനങ്ങൾ,
ജ്ഞാനഗ്രന്ഥങ്ങൾ
ഉൾപ്പെടെ.
പുതിയനിയമം
സമ്പൂർണ ബൈബി ളിൻ്റെ രണ്ടാംഭാഗമാണിത്. സവിശേഷമാംവിധം ക്രിസ്തീയമായ ഗ്രന്ഥങ്ങൾഅതിൽ ഉൾപ്പെടുന്നു. അതായത്, സുവിശേഷങ്ങൾ, അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, വിശുദ്ധ പൗലോസ് എഴുതിയ 14 ലേഖനങ്ങൾ, ഏഴു കാതോലിക ലേഖനങ്ങൾ, വെളിപാട് എന്നിവ അതിൽ ഉൾപ്പെടുന്നു