“വിശുദ്ധലിഖിതങ്ങളിലെ ഗ്രന്ഥങ്ങൾ ദൃഢമായി വിശ്വസ്തതാ പൂർവം തെറ്റുകൂടാതെ സത്യം പഠിപ്പിക്കുന്നു… പരിശുദ്ധാത്മാ വിന്റെ നിവേശനത്തിൻകീഴിൽ എഴുതപ്പെട്ട അവയുടെ കർത്താവ് ദൈവമാണ്” (രണ്ടാം വത്തിക്കാൻ സൂനഹദോസ്, ദൈവാവിഷ് കരണം.
→ ബൈബിൾ അതിൻ്റെ അന്തിമരൂപത്തിൽ സ്വർഗത്തിൽ നിന്നു വീണുകിട്ടിയതല്ല. ദൈവം നേരിട്ടു പറഞ്ഞുകൊടുക്കുകയും മാനു ഷിക എഴുത്തുകാർ യാന്ത്രികമായി പകർത്തിയെടുക്കുകയും ചെയ് തതല്ല. പിന്നെയോ “ദൈവം ചില മനുഷ്യരെ തിരഞ്ഞെടുത്തു. അവർ തങ്ങളുടെ മാനുഷികകഴിവുകളും ബൗദ്ധികശക്തികളും പൂർണമായി ഉപയോഗിച്ചു. അങ്ങനെ അവർ അവയുടെ യഥാർത്ഥ നിർമ്മാതാക്കളായി. എന്നാൽ, ദൈവമാണ് അവരിലും അവർ വഴിയും പ്രവർത്തിച്ചത്. അതുകൊണ്ട് അവിടന്ന് ആവശ്യപ്പെട്ട എല്ലാകാര്യങ്ങളും – അവമാത്രം – അവർ എഴുതി”.
രണ്ടാം വത്തിക്കാൻ കൗൺസിൽ, ദൈവാവിഷ്കരണം, നമ്പർ 11). ഏതെങ്കിലും പ്രത്യേക പാഠങ്ങൾ വിശുദ്ധ ലിഖിത മായി അംഗീകരിക്കുന്നതിൻ്റെ ഒരു കാരണം, സഭയിൽ അവ പൊതുവായി അംഗീകരിച്ചിരുന്നുവെന്ന വസ്തുതയാണ്. ക്രൈസ്തവസമൂഹങ്ങളിൽ പൊതുസമ്മതമുണ്ടാകേണ്ടിയിരുന്നു: “അതേ, ഈ പാഠത്തിലൂടെ ദൈവംതന്നെ നമ്മോടു സംസാരിക്കുന്നു. ഇത് പരിശുദ്ധാത്മാവാൽ പ്രചോദിപ്പിക്കപ്പെട്ടതാണ്”. ആദിമ കാലത്തെ യഥാർത്ഥ ക്രൈസ്തവലിഖിതങ്ങൾ ധാരാളമുണ്ട്. അവയിൽ ഏതൊക്കെയാണ് യഥാർത്ഥത്തിൽ പരിശുദ്ധാത്മാവാൽ നിവേശിപ്പിക്കപ്പെട്ടതെന്ന് നാലാം നൂററാണ്ടുമുതൽ നിർവചിക്ക പ്പെട്ടിട്ടുണ്ട്. → വിശുദ്ധ ലിഖിതങ്ങളുടെ കാനോൻ എന്ന പട്ടികയി ലാണ് അങ്ങനെ ചെയ്തിട്ടുള്ളത്.
കൃത്യമായ ചരിത്രവിവരങ്ങളോ ശാസ്ത്രപരമായ കണ്ടുപി ടിത്തങ്ങളോ നമ്മെ അറിയിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല → ബൈബിൾ. കൂടാതെ, ഗ്രന്ഥകർത്താക്കൾ അവരുടെ കാലഘട്ടത്തിന്റെ സന്തതികളാണ്. അവർ തങ്ങളുടെ ചുററുമുള്ള ലോകത്തിന്റെ സാംസ്കാരികാശയങ്ങളിൽ പങ്കുചേർന്നിരുന്നു. മിക്കപ്പോഴും അതിൻ്റെ തെററുകളാൽ കീഴടക്കപ്പെട്ടിരുന്നു. എന്നാലും ദൈവത്തെക്കുറിച്ച് മനുഷ്യൻ അറിയേണ്ട എല്ലാ കാര്യങ്ങളും അവൻ്റെ രക്ഷയുടെ മാർഗവും വിശുദ്ധ ലിഖിതങ്ങളിൽ തെറ്റുപറ്റാനാവാത്ത വിധം സുനിശ്ചിതമായി കണ്ടെത്തുന്നു.
അപ്പസ്തോലൻ
(ഗ്രീക്കുഭാഷയിലെ ‘അപ്പസ്തോലോസ്’ എന്ന പദത്തിൽ നിന്നുണ്ടായ വാക്ക്. സന്ദേശവാഹകൻ, ദൂതൻ എന്നിങ്ങനെയാണർത്ഥം). യേശു തൻ്റെ ഉററസഹ പ്രവർത്തകരും സാക്ഷിക ളുമായിരിക്കാൻ വേണ്ടി വിളിച്ച പന്ത്രണ്ടുപേരെയാണ് പുതിയ നിയമത്തിൽ ആദ്യം ഈ പേരു സൂചിപ്പിച്ചത്. പൗലോസും ക്രിസ്തുവാൽ വിളിക്ക പ്പെട്ട അപ്പസ്തോലനായി കരു തപ്പെടാൻ ആനുകുല്യമുള്ള വനായി.
എന്തെന്നാൽ, കർത്താവിൽനിന്ന് എനിക്കു ലഭിച്ചതും ഞാൻ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യം
വിശുദ്ധ പൗലോസ് 1കോറി 11:23
അതുകൊണ്ട് വിശുദ്ധപാരമ്പര്യവും വിശുദ്ധ ലിഖിതങ്ങളും തമ്മിൽ സുദൃഢമായ ബന്ധവും പരസ്പരവിനിമയവു മുണ്ട്. കാരണം, അവ രണ്ടി ന്റെയും ഉദ്ത്ഭവം ഏക ദിവ്യ സ്രോതസ്സിൽനിന്നാണ്. രണ്ടും ഒരു വിധത്തിൽ ഒന്നായിത്തീ രുകയും ഒരേ ലക്ഷ്യത്തി ലേക്കു നീങ്ങുകയും ചെയ്യുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ, ദൈവാവിഷ്കരണം.
പ്രബോധനാധികാരം
(ലത്തീൻ ഭാഷയിൽ ‘മജിസ്തേരിയും’, അധ്യാപകൻ എന്നർത്ഥ മുള്ള ‘മജിസ്തെർ എന്ന വാക്കിൽനിന്ന്). വിശ്വാസം അവതരിപ്പി ക്കാനും പരിശുദ്ധാത് മാവിൻ്റെ സഹായത്താൽ അതു വ്യാഖ്യാനിക്കാനും അബദ്ധമാക്കലിൽ നിന്ന് അതിനെ രക്ഷിക്കാനും കത്തോലിക്കാസഭയ്ക്കുള്ള ശാസനാധികാരത്തിന്റെ പേര്.