ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന് സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു (യോഹ. 13:൧). പിതാവ് സകലതും തന്റെ കരങ്ങളില്‍ഏല്‍പിച്ചിരിക്കുന്നുവെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു. അത്താഴത്തിനിടയില്‍ അവന് എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി. അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി.
13:12-17അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന് മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്ന് നിങ്ങള്‍ അറിയുന്നുവോ?നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്.നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം.എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ട തിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്കിയിരിക്കുന്നു.സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍യജമാനനെക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന് അയച്ചവനെക്കാളും വലിയവനല്ല.ഈ കാര്യങ്ങള്‍ അറിഞ്ഞ് നിങ്ങള്‍ ഇതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതര്‍.13:34,35ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു.നിങ്ങള്‍ പരസ്പരം സ്നേഹിക്കു വിന്. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.
ലോകത്തിൽ മറ്റൊരു ഗുരുവും ശിഷ്യരുടെ പാദങ്ങൾ കഴുകിയിട്ടുള്ളതായി നമുക്ക് അറിവില്ല. ശിശ്യരുടെ പാദങ്ങളോളം തല താഴ്ത്തി നിൽക്കുന്ന ഈശോ, ചെറുതായി ചെറുതായി ഒരു പുതിയ സ്നേഹാർപ്പണം നടത്തുകയായിരുന്നു. ആരെയും ഒഴിവാക്കാതെ (യൂദാസ് ഉൾപ്പടെ) എല്ലാവരെയും ഒരുമിച്ചിരുത്തിയ സ്നേഹത്തിന്റെ കലാലയം കർത്താവു തുറന്നു. പഴയ നിയമം തിരുത്തിക്കുറിച്ചുകൊണ്ടാണ് തമ്പുരാൻ ഇത് ചെയ്തത്. ‘തന്നെത്താൻ സ്നേഹിക്കുന്നതുപോലെ അല്ല’ പ്രത്യുത ‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ.’ അതായതു സ്വന്തം ജീവൻ നല്കിപോലും.