കേദ്രോൺ നദിയുടെ അക്കരെ ഗത് സേമനിയിൽ ഈശോയും ശിഷ്യന്മാരും പ്രവേശിച്ചു. യൂദാസ് ഒരു ഗണം പട്ടാളക്കാരെയും പുരോഹിതരെയും പ്രമുഖരെയും ഫരിസേയരുടെയും അടുക്കൽ നിന്നും സേവകരെയുംകൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി. അപകടം മണത്ത ശിമയോൻ പത്രോസ് വാളൂരി പ്രധാന പുരോഹിതന്റെ ഭ്രിത്യനെ വെട്ടി അവന്റെ വലത്തു ചെവി ചേദിച്ചു കളഞ്ഞു.ഈശോ പത്രോസിനോട് സഗൗരവം കൽപ്പിച്ചു. വാൾ ഉറയിൽ ഇടുക വാളെടുക്കുന്നവൻ വാളാൽ മരിക്കും (മത്തായി 26: 52 ). അനന്തരം അവിടുന്ന് അവന്റെ ചെവി ചേർത്തു വച്ച് അവനെ സുഖപ്പെടുത്തി( ലൂക്കാ 22 :51 ). എന്തൊരു ക്ഷമ!എന്തൊരു മനസ്സാന്നിധ്യം!എന്തൊരു കരുണയും കരുതലും!.
സർവ്വ വിജ്ഞാന സാഗരം. കണ്ണുകൾ മൂടി കെട്ടപ്പെട്ട് നിർദ്ദയം അടിയ്ക്കപ്പെട്ടപ്പോൾ അവിടുന്ന് അക്ഷോഭ്യനും ശാന്തനും ആയിരുന്നു. മാലാഖമാർ ആരാധിച്ചു വണങ്ങുന്ന ആ തിരുമുഖത്ത് കശ്മലന്മാർ തുപ്പിയപ്പോൾ അതും അവിടുന്നു സമചിത്തതയോടെ സ്വീകരിച്ചു. ജന പ്രമാണികളും അവരോടൊപ്പം ജനക്കൂട്ടവും അവനെ ക്രൂശിക്ക എന്ന് ആക്രോശിച്ച് പ്പോൾ പ്രശാന്ത സുന്ദരമായി അതും സമൗനം അവിടുന്ന് സ്വീകരിച്ചു . ചമ്മട്ടികളാൽ ആ തിരുശരീരം ക്രൂര ക്രൂരം അടിച്ചുതകർത്തു മാംസക്കഷണങ്ങൾ, ചോര യോടൊപ്പം ചിതറിത്തെറിച്ചപ്പോൾ പോലും അവിടുന്ന് ലവലേശം കോപിക്കുകയോ പരാതി പറയുകയോ വിലപിക്കുകയോ ചെയ്തില്ല.
തിരു ശിരസ്സിൽ മുടി തറച്ചുകയറിയ അപ്പോഴും അവിടുന്ന് ദൈവികമൗനം ബാധിച്ച പ്രപഞ്ച കർത്താവായ തന്നെ ഒരു ഭ്രാന്തനെപ്പോലെ വേഷമണിയിച്ചു ആക്ഷേപിച്ചപ്പോൾ അവിടുന്ന് പരാതിപ്പെട്ടില്ല. സർവ്വലോക നിയന്താവും സകലരെയും താന്താങ്ങളുടെ പ്രവർത്തിക്കനുസൃതം വിധിക്കുന്നവനും വിധിക്കാൻ ഇരിക്കുന്നവനുമായ അവിടുത്തെ വെറുമൊരു ഭൗമിക ന്യായധിപൻ കൈകഴുകി യഹൂദ പരിക്ഷയ്ക്ക് വധിക്കാൻ ഏൽപ്പിച്ചു കൊടുത്തപ്പോൾ സത്യം തെളിയിക്കാനൊന്നും അവിടുന്ന് യാതൊരു വ്യാഗ്രതയും കാട്ടിയില്ല.
ഏവരെയും അനുഗ്രഹിക്കാൻ ഉയർത്തിയ കരങ്ങൾ രോഗികളെ തൊട്ടു സുഖപ്പെടുത്തിയ ആ കരങ്ങൾ അപ്പമെടുത്ത് ആശിർവദിച്ചു മുറിച്ചു ഉപയോഗിച്ചു വിളമമ്പിയ ആ കരങ്ങൾ നിരവധി രോഗികളെ തൊട്ടു സുഖപ്പെടുത്തിയ ആ പാവന കരങ്ങൾ ചേർത്ത് വച്ചു ആണികൾ തറച്ച വരെയും അവിടുന്ന് ആശിർവദിച്ചു. അവസാനമായി 3 ആണികളിൽ മൂന്ന് മണിക്കൂർ നേരം കുരിശിൽ തറച്ച് തൂക്കിയിട്ടവരുടെ ഉൾപ്പെടെ തന്നെ അവർണ്ണനീയമായി പീഡകളേൽപ്പിച്ചു കുരിശിൽ തറച്ചവർക്ക് വേണ്ടി അവിടുന്ന് പ്രാർത്ഥിച്ചു. ” പിതാവേ, ഇവരോട് ക്ഷമിക്കണേ! എന്തെന്നാൽ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല “( ലുക്ക23:34). ഒടുവിൽ ഹൃദയം കുത്തിത്തുറന്നവന്റെ അന്ധമായ കണ്ണിന് കാഴ്ച നൽകാൻ ഒരു തുള്ളി രക്തവും വെള്ളവും അവിടുന്ന് ഒളിപ്പിച്ചു വച്ചിരുന്നു!
അങ്ങനെ സകലരേയും ഹൃദയപൂർവ്വം അനുഗ്രഹിച്ചു അവിടുന്ന് തന്റെ ഉത്ഥാ നത്തിന്റെ നാല്പതാം നാൾ സ്വർഗ്ഗാരോഹണം ചെയ്തു.
ദൈവത്തിന്റെ മനസ്സ് അറിയാനും അവിടുത്തെ പ്രതികരണം വായിച്ചെടുക്കാനും ഈശോയുടെ ജീവിതം മനസ്സിരുത്തി പഠിച്ചാൽ മതി.
ചരിത്രത്തിൽ ഇന്നുവരെ അവിടത്തെ പോലെ ജീവിച്ച, പ്രവർത്തിച്ച,പ്രതികരിച്ച, സ്നേഹിച്ച, ക്ഷമിച്ച, സഹിച്ച, പഠിപ്പിച്ച, പ്രോത്സാഹിപ്പിച്ച, ആരെ ഒരാളെയെങ്കിലും കണ്ടുപിടിക്കാൻ ആവുമോ?ഇല്ല തന്നെ. തന്റെ ജീവിതം കൊണ്ടും പ്രവർത്തികൾ കൊണ്ടും സകല മഹാത്മാക്കളെ ക്കാൾ ഉയർന്നു നിൽക്കുന്നു. മാനവകുലം മുഴുവൻ ആദരിക്കുന്ന ഒരേ ഒരു വ്യക്തി ഈശോ മാത്രമാണ്. വിശ്വസാഹിത്യത്തിലെ ഏറ്റവുമധികം പ്രഘോ ഷി ക്കപ്പെടുന്ന പ്രകീർത്തിക്കപ്പെടുന്ന മറ്റൊരു വ്യക്തിത്വവുമില്ല. നന്മയുള്ളവർ എല്ലാം അവിടുത്തെ തിരുമുമ്പിൽ നമ്രശിരസ്കരായി ആകുന്നു. അവിടുത്തെ നാം നമ്മുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു പൂർണ്ണ മനസ്സോടും പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും സർവ്വ ശക്തിയോടും സ്നേഹിച്ചു പോവില്ലേ?
നാഥാ തവാജ്ഞകൾകേട്ടു നടക്കാതെ
നാനാ പരാധങ്ങൾ ചെയ്തുപോയി
ഷാഷിതമായോനേ, സർവ്വം ക്ഷമിച്ചു തൻ
ദാസിയെ തൃക്കാൽക്കൽ നിർത്തണമേ