ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ആയ ഈശോയെ ലോകത്തിനു വെളിപ്പെടുത്താൻ അവിടുത്തേക്ക് മുന്നോടിയായി അയക്കപ്പെട്ടവൻ ആണ് സ്നാപകയോഹന്നാൻ. ” അടുത്ത ദിവസം യോഹന്നാൻ തന്നെ രണ്ട് ശിഷ്യന്മാരെ കൂടെ നിൽക്കുമ്പോൾ, ഈശോ (എതിരെ) നടന്നു വരുന്നത് കണ്ടു പറഞ്ഞു :” ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണെന്ന് ഞാൻ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം എനിക്കു മുമ്പേ തന്നെ ഇവൻ ഉണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാൽ ഇവനെ ഇസ്രായേലിനെ വെളിപ്പെടുത്താൻ വേണ്ടിയാണ് ഞാൻ വന്നു ജലത്താൽ സ്നാനം നൽകുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന് അവന്റെ മേൽ ആവസിക്കുന്നത് താൻ കണ്ടുവെന്ന് യോഹന്നാൻ സാക്ഷ്യപ്പെടുത്തി. ഞാനും അവനെ അറിഞ്ഞിരുന്നില്ല. എന്നാൽ ജലം കൊണ്ടു സ്നാനം നൽകാൻ എന്നെ അയച്ച്ചിരുന്നവൻ എന്നോട് പറഞ്ഞിരുന്നു. ആത്മാവ് ഇറങ്ങി വന്ന ആരുടെ മേൽ വസിക്കുന്നു വോ, അവനാണ് പരിശുദ്ധാത്മാവ് കൊണ്ട് സ്നാനം നൽകുന്നവൻ. ഞാനത് കാണുകയും ഇവൻ ദൈവപുത്രനാണെന്ന് സാക്ഷ്യ പെടുത്തുകയും ചെയ്തിരിക്കുന്നു” (യോഹന്നാൻ 1: 29- 34).
അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന് പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
എന്റെ പിന്നാലെ വരുന്നവന് എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു.
ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളി പ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്നാനം നല്‍കുന്നത്.
ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെ മേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാന് സാക്ഷ്യപ്പെടുത്തി.
ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്നാനം നല്കാന് എന്നെ അയച്ചവന് എന്നോടു പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആ വസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്കുന്നവന്.
ഞാന്‍ അതു കാണുകയും ഇവന് ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
യോഹന്നാന് 1 : 29-34.
സമാന്തര സുവിശേഷ സ്നാപകന്റെ ദൗത്യത്തെ ദൈവ പദ്ധതി അനുസരിച്ചുള്ള ഒരു ക്രമീകരണം ആയാണ് കാണുക. ഏശയ്യ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് മത്തായി എഴുതിയിരിക്കുന്നു : ” മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം – കർത്താവിന്റെ വഴിയൊരുക്കുവിൻ, അവന്റെ പാതകൾ നേരെയാക്കുവിൻ”( മത്തായി 3
). ദൈവരാജ്യ പ്രഖ്യാപനവുമായി വരുന്ന ലോകരക്ഷകനായ ഈശോയുടെ വരവിന് ഒരുക്കമായി ‘മാനസാന്തരപ്പെടുവിൻ എന്നാണ് സ്നാപകൻ വിളിച്ചുപറയുക’.( 3: 2 ). ഈശോ തന്റെ ദൗത്യം ഔപചാരികമായി ആരംഭിക്കുന്നതും ഇതേ വാക്കുകളിൽ തന്നെയാണ് ( 4: 17 ; ഇരുവരും മാനസാന്തരത്തിന് കാരണമായി പറയുന്നത് ‘ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നതാണ്’. യഹൂദർക്ക് മാനസാന്തരപ്പെടുക മാനസാന്തരം മഹോന്നതനിലേക്ക്,അവിടുന്ന് മനുഷ്യനായി നടത്തിയ ഉടമ്പടിയിലേക്ക് മടങ്ങി വരിക എന്നതാണ്.
ഉത്ഥിതനായ ഈശോ ഗലീലിയിൽ, അതായത് അവിടുന്നു തന്റെ ദൗത്യം ആരംഭിച്ചിടത്തു, മഹത്വ പൂർണനായി പ്രത്യക്ഷപ്പെടുമ്പോൾ ശിഷ്യർക്ക് കൊടുക്കുന്ന സാർവത്രിക ദൗത്യത്തിൽ തന്റെ
രാജ്യം, ദൈവരാജ്യം, ലോകം മുഴുവനും വ്യാപിക്കാനുള്ളതാണെന്ന് വ്യക്തമാക്കുന്നു.( 28: 16 -20)
യേശു നിര്‍ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്കു പോയി.
അവനെക്കണ്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ചു. എന്നാല്‍, ചിലര്‍ സംശയിച്ചു.
യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
മത്തായി 28 : 16-20.
ഈശോ വന്നത് വിമോചകനായാണ് ; തന്റെ ജനത്തെ പാപത്തിൽ നിന്ന് മോചിപ്പിക്കാൻ (1:21). അപ്പോൾ വ്യക്തമാകുന്ന സത്യം അവിടുന്ന് സ്ഥാപിക്കുന്ന രാജ്യം സ്വർഗ്ഗരാജ്യം, പാപത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടവരുടെ ഒരു കൂട്ടായ്മയാണെന്നതാണ്.
ആദിമസഭയിൽ ഉടലെടുത്ത ഒരു വലിയ പ്രശ്നമായിരുന്നു ഈശോയും യോഹന്നാനും തമ്മിലുള്ള താരതമ്യം. ഇവരിൽ ആരാണ് വലിയവൻ എന്നത് സ്നാപകന്റെ ശിഷ്യരിൽ പലരുടെയും പ്രശ്നമായിരുന്നു. അവൻ തന്നെ പ്രശ്നം പരിഹരിച്ചു. അവൻ പറഞ്ഞു :ഞാൻ നിങ്ങൾക്കു ജലം കൊണ്ടു സ്നാനം നൽകി. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ ; അവന്റെ ചെരിപ്പ് വഹിക്കാൻ പോലും ഞാൻ യോഗ്യനല്ല. അവൻ പരിശുദ്ധാത്മാവിനാൽ അഗ്നിയായും നിങ്ങളെ സ്നാനപ്പെടുത്തും (3:11). സ്നാപകന്റെ സ്നാനം മാനസാന്തരത്തിൽ നിന്നുത്ഭവിക്കുന്ന ഒരു ജീവിത നവീകരണം ഉന്നം വെച്ചുള്ളതു മാത്രമായിരുന്നു.
ഈശോ നൽകുമെന്ന് സ്നാപകൻ പ്രഖ്യാപിക്കുന്ന സ്നാനം അവന്റെ തിൽ ( സ്നാപകൻ ) നിന്നു തികച്ചും വ്യത്യസ്തമാണ്. അവിടുന്ന് പരിശുദ്ധാത്മാവിനെ നൽകുക വഴി ഈശോ നൽകുന്ന മാമോദിസ (സ്നാനം )സ്വീകർത്താക്കളെ ദൈവമക്കളുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. ” തന്നെ സ്വീകരിച്ചവർക്ക് എല്ലാംതന്നെ നാമത്തിൽ വിശ്വസിച്ചവർക്ക് എല്ലാം “.
ദൈവമക്കൾ ആകാൻ അവിടുന്ന് കഴിവു നൽകി (യോഹന്നാൻ 1: 12). യോഹന്നാനിൽ നിന്ന് ഈശോ മാമോദിസ സ്വീകരിച്ചപ്പോൾ (അപ്പോൾ മാത്രം) സ്വർഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ അവന്റെ മേൽ ഇറങ്ങി വന്നത് അവൻ കണ്ടു.’ ഇവൻ എന്റെ പ്രിയ പുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വർഗ്ഗത്തിൽനിന്ന് കേട്ടു “( 3: 16 -17 ). അപ്പോസ്തോലന്മാരും പിൻഗാമികളും വൈദികരും മാമോദീസാ നൽകുമ്പോൾ ഇതുതന്നെയാണ് സംഭവിക്കുക.
ശുദ്ധീകരിക്കുന്ന ശക്തിയാണ് അഗ്നി. അഗ്നി ലോകത്ത് ശുദ്ധീകരിക്കുന്നത് പോലെ പരിശുദ്ധാത്മാവ് മനുഷ്യരെ ശുദ്ധീകരിക്കുന്നു. നന്മ ചെയ്യുന്നവരെ രക്ഷിക്കാനും,തിന്മ ചെയ്യുന്നവരെ ശിക്ഷിക്കാനും അവിടുത്തേക്ക് അധികാരമുണ്ട്. ” വീശുമുറം അവന്റെ കൈയിലുണ്ട് അവിടുന്ന് കള വെടിപ്പാക്കി ഗോതമ്പ് (നല്ലവർ) കളപ്പുരയിൽ ശേഖരിക്കും. പതിര് (തിന്മ ചെയ്തവർ) കെടാത്ത തീയിൽ കത്തിച്ചു കളയുകയും ചെയ്യും (3:2). കുലമഹിമ സ്ഥാന മഹിമയോ ഒന്നും ആർക്കും നിത്യരക്ഷ നൽകുകയില്ല. മാനസാന്തരത്തിന് യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുന്നവർക്ക് മാത്രമേ നിത്യരക്ഷ ലഭിക്കുകയുള്ളൂ.