യേശുക്രിസ്തുവിൽ ദൈവം തന്നെ ഭൂമിയിൽ വന്നു. അവിടന്ന് ദൈവത്തിന്റെ അവസാനവാക്കാണ്. ദൈവം ആരാണെന്നും നിത്യരക്ഷയ്ക്ക് അത്യാവശ്യമായത് എന്താണെന്നും യേശുക്രിസ്തുവിനെ ശ്രദ്ധിച്ചുകേട്ടുകൊണ്ട് എല്ലാക്കാലത്തെയും എല്ലാ മനുഷ്യർക്കും അറിയാൻ കഴിയും.
യേശുക്രിസ്തുവിന്റെ സുവിശേഷത്തോടെ ദൈവത്തിന്റെ വെളി പാട് സമ്പൂർണവും സമാപ്തവുമായി. നമുക്ക് അതു ഗ്രഹിക്കാവുന്നതാക്കാൻ വേണ്ടി പരിശുദ്ധാത്മാവ് കൂടുതൽ കൂടുതൽ ആഴത്തിലേക്ക് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു. “സ്വർഗം തുറക്കപ്പെട്ടിരിക്കുന്നു” (അപ്പ 7:56) എന്ന് അനേകർ പറയ ത്തക്കവിധം ദൈവത്തിന്റെ പ്രകാശം ശക്തിപൂർവം അവരുടെ ജീവിതത്തിലേക്കു പ്രവേശിക്കുന്നു. അങ്ങനെയാണ് മെക്സിക്കോ യിലെ ഗൗദാലുപെ , ഫ്രാൻസിലെ ലൂർദ് മുതലായ മഹാതീർത്ഥാടന കേന്ദ്രങ്ങൾ ഉണ്ടായത്. ദർശനങ്ങൾ ഉണ്ടാകുന്നവരുടെ “സ്വകാര്യ വെളിപാടുകൾ” യേശുക്രിസ്തുവിന്റെ സുവിശേഷം മെച്ചപ്പെടുത്താൻ കഴിവുള്ളവയല്ല. അവയിൽ വിശ്വസിക്കാൻ ആർക്കും കടമയില്ല. പക്ഷേ, സുവിശേഷം കൂടുതൽ നന്നായി എന്നതിൽ സഹായിക്കാൻ അവയ്ക്കു കഴിയും. അവയുടെ അകൃത്രിമത പരിശോധിച്ചറിയുന്നത് സഭയാണ്.
നാം വിശ്വാസം കൈമാറുന്നു. കാരണം, യേശു നമ്മോട് ഇപ്ര കാരം കല്‌പിച്ചു: “ആകയാൽ നിങ്ങൾ പോയി സകലജനതക ളെയും ശിഷ്യപ്പെടുത്തുവിൻ” (മത്താ 28:19)
യഥാർത്ഥ ക്രിസ്ത്യാനിയായ ആരും വിശ്വാസം പകർന്നു നല്കൽ വിദഗ്ധർക്ക് (അധ്യാപകർ, അജപാലകർ, മിഷണറിമാർ) മാത്രമായി വിട്ടുകൊടുക്കുകയില്ല. നമ്മൾ മററുള്ളവർക്ക് ക്രിസ്‌തു ആണ്. മറ്റുള്ളവരിലേക്കു ദൈവം വന്നുചേരണമെന്ന് ഓരോ യഥാർത്ഥ ക്രിസ്ത്യാനിയും ആഗ്രഹിക്കുന്നുവെന്നുകൂടി അതിനർത്ഥമുണ്ട്. ആ വ്യക്തി തന്നോടുതന്നെ ഇങ്ങനെ പറയുന്നു : “കർത്താവിന് എന്നെ ആവശ്യമുണ്ട്! എനിക്കു മാമ്മോദീസയും സ്ഥൈര്യലേപനവും നല്‌കപ്പെട്ടിട്ടുണ്ട്. ദൈവത്തെപ്പററി അറി
യാനും ‘സത്യത്തിൻ്റെ അറിവിലേക്കു വരാനും’ (1 തിമോ 2:46)
ചുറ്റുമുള്ളവരെ സഹായിക്കാൻ എനിക്കു കടമയുണ്ട്”.
മദർതെരേസ നല്ലൊരു ഉപമ ഉപയോഗിക്കുന്നു: “തെരുവുകളിലൂടെ വൈദ്യുതകമ്പികൾ പാകിയിരിക്കുന്നതു നാം കാണുന്നു. അവയി ലൂടെ വൈദ്യുതി പ്രവഹിക്കുന്നില്ലെങ്കിൽ പ്രകാശമുണ്ടാവുകയില്ല. ഈ വൈദ്യുതകമ്പി നിങ്ങളും ഞാനുമാണ്! വൈദ്യുതി ദൈവമാണ്.
നമ്മിലൂടെ വൈദ്യുതി ഒഴുകാൻ അനുവദിക്കാനും അങ്ങനെ ലോകത്തിനു പ്രകാശം ഉത്പാദിപ്പിക്കാനും നമുക്കു കഴിയും. ലോകത്തിന്റെ ആ പ്രകാശം യേശു ആണ്. അല്ലെങ്കിൽ അപ്രകാരം നാം ഉപയോഗിക്കപ്പെടാൻ സമ്മതിക്കാതിരിക്കാനും അങ്ങനെ അന്ധകാരം വ്യാപിക്കാൻ അനുവദിക്കാനും നമുക്കു കഴിയും’
യേശുക്രിസ്‌തുവിൽ ദൈവം മാനുഷികമുഖം സ്വീകരിച്ചു. നമ്മുടെ സുഹൃത്തും സഹോദരനുമായിത്തീരുകയും ചെയ്തു.
ബെനഡിക്ട‌് 16-ാമൻ മാർപാപ്പാ,
“മനുഷ്യാവതാരം ലത്തീനിൽ ഇൻ കാർണാസ്യോ എന്നു പറയും. മാംസമായിത്തീരൽ എന്നർത്ഥം. കാരോ=മാംസം. ഇൻകാർ നേഷൻ എന്ന ഇംഗ്ലീഷ് പദം ലത്തീൻ വാക്കിൽ നിന്നുണ്ടാ യതാണ്. യേശുക്രിസ്തുവിൽ ദൈവം മനുഷ്യനായിത്തീരുന്ന പ്രവൃത്തി. ക്രൈസ്‌തവവിശ്വാസ ത്തിൻ്റെയും മനുഷ്യവംശ ത്തിൻ്റെ രക്ഷയെക്കുറിച്ചുള്ള പ്രത്യാശയുടെയും അടിസ്ഥാനം ഇതാണ്
“പൂർവകാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതിക ളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരി ച്ചിട്ടുണ്ട്. എന്നാൽ ഈ അവസാനനാളുകളിൽ തന്റെ പുത്രൻ വഴി അവിടന്ന് നമ്മോടു സംസാരിച്ചിരിക്കുന്നു.”
ഹെബ്രാ 1:1-2
“യേശുക്രിസ്‌തുവിനെ ക്കൂടാതെ ദൈവം ആരാ ണെന്നോ ജീവനും മരണവും എന്താണെന്നോ നമ്മൾ തന്നെ ആരാണെന്നോ നമ്മൾ അറിയു ന്നില്ല.”
ബ്ലെയ്‌സ് പാസ്‌കൽ
“എനിക്കു ഭാവനാശ ക്തിയില്ല. പിതാവായ ദൈവത്തെ ചിത്രീകരിക്കാൻ എനിക്കു കഴിവില്ല.
കൽക്കട്ടയിലെ വി.തേരെസ