അദൃശ്യനായ ദൈവത്തെ അറിയുകയെന്നത് മനുഷ്യ മനസ്സിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അനേകരെ അത് വിരട്ടി ഓടിക്കുന്നു. ചിലർ ദൈവത്തെ അറിയാൻ ആഗ്രഹിക്കാത്തതിന്റെ കാരണമിതാണ്; അവർക്കു തങ്ങളുടെ ജീവിതത്തിനു മാറ്റം വരുത്തേണ്ടിവരും. ദൈവത്തെ ക്കുറിച്ചുള്ള ചോദ്യം ഉത്തരം പറയാനാവാത്തതായതുകൊണ്ട് അർത്ഥശൂന്യമാണെന്നു പറയുന്നവർ തനിക്കുവേണ്ടി കാര്യങ്ങൾ നിസ്സാരമാക്കുകയാണ്
മനുഷ്യരായ നമ്മൾ പരിമിതരാണ്. ദൈവത്തിന്റെ അനന്തമഹത്വം പരിമിതമായ മാനുഷികാശയങ്ങളിൽ ഒതുങ്ങുന്നില്ല. എന്നാലും ദൈവത്തെപ്പറ്റി ശരിയായി പറയാൻ നമുക്ക് കഴിയും
ദൈവത്തെപ്പറ്റി എന്തെങ്കിലും പറയണമെങ്കിൽ നാം അപൂർണമായ ബിംബങ്ങളും പരിമിതമായ ആശയങ്ങളും ഉപയോഗിക്കുന്നു. അതു കൊണ്ട്, നമ്മുടെ ഭാഷ ദൈവത്തിന്റെ മഹത്ത്വത്തോടു തുല്യമല്ലെന്ന വ്യവസ്ഥയ്ക്കു വിധേയമാണ് നാം പറയുന്നതെന്തും. അതിനാൽ, ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ഭാഷ സ്ഥിരം വിശുദ്ധമാക്കുകയും വളർത്തുകയും വേണം.
“ഇത്തരം കാര്യങ്ങളിൽ സത്യമായിരിക്കരുതെന്ന് ഒരുവൻ ആഗ്രഹിക്കുന്ന കാര്യം തെറ്റാണെന്നോ സംശയാസ്പദമെങ്കിലുമോ ആണെന്നോ ചിന്തിക്കാൻ സ്വയം നിർബന്ധിക്കുന്നു. അതാണു സംഭവിക്കുന്നത്.
(പീയൂസ് 12-ാമൻ മാർപാപ്പാ)
മനുഷ്യന്റെ അനന്യമായ മഹത്ത്വം ആത്യന്തികമായി അടിയുറപ്പിച്ചിരിക്കുന്നത് സത്യം അറി യാനുള്ള അവന്റെ കഴിവി ന്മേലാണ്. മനുഷ്യർ സത്യം അറിയാൻ ആഗ്രഹിക്കുന്നു. എന്നാലും സ്വാതന്ത്ര്യത്തിൽ മാത്രമേ സത്യം അറിയാൻ കഴിയൂ. ശാസ്ത്രത്തിന്റെ ചരിത്ര ത്തിൽനിന്നു വ്യക്തമാകുന്ന തുപോലെ എല്ലാ സത്യത്തെ യും സംബന്ധിച്ചു ഇതു ശരി യാണ്. എന്നാൽ മനുഷ്യനെ ത്തന്നെ സംബന്ധിച്ച, മനു ഷ്യനെ സന്ദിഗ്ധാവസ്ഥയി ലാക്കുന്ന സത്യങ്ങൾ, ചൈതന്യം സംബന്ധിച്ച സത്യ ങ്ങൾ, നന്മയെയും തിന്മയെയും കുറിച്ചുള്ള സത്യങ്ങൾ ജീവിതത്തിന്റെ മഹാലക്ഷ്യ ങ്ങളെയും ചക്രവാള ങ്ങളെയും കുറിച്ചുള്ള സത്യങ്ങൾ, ദൈവ വുമായുള്ള നമ്മുടെ ബന്ധ ത്തെക്കുറിച്ചുള്ള സത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അറി വിനെ സംബന്ധിച്ചിടത്തോളം അത് ഉയർന്ന തോതിൽ ശരി യാണ്. നമ്മുടെ ജീവിതരീതി കൾ സംബന്ധിച്ചിടത്തോളം അഗാധമായ അനന്തരഫലങ്ങൾ കൂടാതെ ഈ സത്യങ്ങൾ അറിയാനാവുകയില്ല.
(ബെനഡിക്ട് പതിനാറാമൻ മാർപാപ്പ)
അഗ്രാഹ്യമായ
എന്തെങ്കിലും, അക്കാരണത്താൽത്തന്നെ, കുറഞ്ഞ യാഥാർത്ഥ്യമാകുകയില്ല ( ബ്ലെയ്സ് പാസ്കൽ)