‘ഇസ്രായേലിന്റെ പരിശുദ്ധൻ’ എന്നാണ് ദൈവത്തെ അഭിസംബോധന ചെയ്യുന്നത്(60:14) കർത്താവിന്റെ പർവ്വതത്തെ വിശുദ്ധ മല എന്നാണ് 64: 10 വിശേഷിപ്പിക്കുക; ജെറുസലേമിനെ വിശുദ്ധ നഗരം എന്ന സവിശേഷ സ്ഥാനമാണ് പ്രവാചകൻ നഗരത്തിന് നൽകുന്നത്. ദൈവത്താൽ സവിശേഷമായി തെരഞ്ഞെടുക്കപ്പെട്ട മലയാണ് സെഹിയോൻ(60:13;66:6). ജനതകളുടെ ഇടയിൽ ഇസ്രായേലിനുള്ള സ്ഥാനവും അദ്വതീയം (64:7;65:8,9;13-14). കർത്താവിന്റെ വിധിയുടെ ദിനം രക്ഷയും ശിക്ഷയും കൊണ്ടുവരുന്നതാണ്. (56:1;62:11;63:1-6;66:6;14,15).
കര്‍ത്താവ് അരുളിച്ചെയ്യുന്നു:ന്യായം പാലിക്കുക, നീതി പ്രവര്‍ത്തിക്കുക. ഞാന്‍ രക്ഷ നല്കാന് പോകുന്നു; എന്റെ നീതി വെളിപ്പെടും.
ഏശയ്യാ 56 : 1
ഭൂമിയുടെ അതിര്‍ത്തികള്‍വരെ കര്‍ത്താവ് പ്രഘോഷിക്കുന്നു: സീയോന് പുത്രിയോടു പറയുക, ഇതാ, നിന്റെ രക്ഷ വരുന്നു. ഇതാ, അവിടുത്തെ പ്രതിഫലം അവിടുത്തോടുകൂടെ; സമ്മാനം അവിടുത്തെ മുന്‍പിലും.
ഏശയ്യാ 62 : 11
ഏദോമില്‍നിന്നു വരുന്നത് ആര്? രക്താംബരം ധരിച്ച് ബൊസ്രായില്‍നിന്നു വരുന്നത് ആര്? തന്റെ മഹനീയമായ വേഷവിധാനങ്ങളോടെ, ശക്തി പ്രഭാവത്തോടെ, അടിവച്ചടുക്കുന്നതാര്? നീതിയുടെ വിജയം പ്രഖ്യാപിക്കുന്നവനും രക്ഷിക്കാന്‍ ശക്തിയുള്ളവനുമായ ഞാന്‍ തന്നെ.
നിന്റെ വസ്ത്രം ചെമന്നിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മേലങ്കി മുന്തിരിച്ചക്കു ചവിട്ടുന്നവന്റേ തുപോലെ ആയിരിക്കുന്നതെന്തുകൊണ്ട്?
മുന്തിരിച്ചക്ക് ഞാന്‍ ഒറ്റയ്ക്കു ചവിട്ടി; ജനതകളില്‍ ആരും എന്നോടൊപ്പമുണ്ടായിരുന്നില്ല; എന്റെ കോപത്തില്‍ ഞാനവരെ ചവിട്ടി; ക്രോധത്തില്‍ ഞാനവരെ മെതിച്ചു; അവരുടെ ജീവരക്തം എന്റെ മേലങ്കിയില്‍ തെറിച്ചു. എന്റെ വസ്ത്രങ്ങളില്‍ കറ പുരണ്ടു.
പ്രതികാരത്തിന്റെ ദിനം ഞാന്‍ മനസ്സില്‍ കരുതിയിരുന്നു. ഞാന്‍ നല്കുന്ന മോചനത്തിന്റെ വത്സരം ആസന്നമായി.
ഞാന്‍ നോക്കി, സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ പരിഭ്രാന്തനായി, താങ്ങാന്‍ ആരുമുണ്ടായിരുന്നില്ല. എന്റെ കരംതന്നെ എനിക്കു വിജയം നേടിത്തന്നു. എന്റെ ക്രോധം എനിക്കു തുണയായി.
എന്റെ കോപത്തില്‍ ഞാന്‍ ജനതകളെ ചവിട്ടിമെതിച്ചു, എന്റെ ക്രോധത്താല്‍ അവരെഞെരിച്ചു. അവരുടെ ജീവരക്തം ഞാന്‍ മണ്ണില്‍ ഒഴുക്കി.
ഏശയ്യാ 63 : 1-6
ഇതാ, എല്ലാറ്റിന്റെയും രേഖ എന്റെ മുന്പിലുണ്ട്; ഞാന്‍ നിശ്ശബ്ദനായിരിക്കുകയില്ല; പ്രതികാരം ചെയ്യും.
അവരുടെയും അവരുടെ പിതാക്കന്മാരുടെയും തിന്മകള്ക്ക് അവരുടെ മടിയിലേക്കു തന്നെ ഞാന്‍ പ്രതികാരം ചൊരിയും- കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവര്‍ മലമുകളില്‍ ധൂപമര്‍പ്പിക്കുകയും കുന്നുകളില്‍ എന്നെ നിന്ദിക്കുകയും ചെയ്തു. അവരുടെ പഴയ പ്രവൃത്തികള്‍ക്കുള്ള ശിക്ഷ അവരുടെ മടിയില്‍ത്തന്നെ ഞാന്‍ അളന്നു നല്‍കും.
ഏശയ്യാ 65 : 6-7
ഇതാ, നഗരത്തില്‍നിന്ന് ഒരു ശബ്ദകോലാഹലം! ദേവാലയത്തില്‍നിന്ന് ഒരു സ്വരം! ശത്രുക്കളോടു പ്രതികാരം ചെയ്യുന്ന കര്‍ത്താവിന്റെ സ്വരമാണത്.
ഏശയ്യാ 66 : 6
അതു കണ്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥി പുല്ലുപോലെ തളിര്‍ക്കും; കര്‍ത്താവിന്റെ കരം അവിടുത്തെ ദാസരോടുകൂടെയും കര്‍ത്താവിന്റെ രോഷം അവിടുത്തെ ശത്രുക്കള്‍ക്കെതിരേയും ആണെന്ന് അപ്പോള്‍ വെളിവാകും.
കര്‍ത്താവ് അഗ്നിയില്‍ എഴുന്നള്ളും; അവിടുത്തെ രഥം കൊടുങ്കാറ്റുപോലെ. അവിടുത്തെ ഉഗ്രക്രോധം ആഞ്ഞടിക്കും; അവിടുത്തെ ശാസനം ആളിക്കത്തും.
ഏശയ്യാ 66 : 14-15.
ദൈവം അപരിമേയനാണ്.ഉന്നതൻ, മഹത്വപൂർണ്ണൻ, ഉയരങ്ങളിൽ വസിക്കുന്നവൻ, എന്നെല്ലാം ആണ് പ്രവാചകൻ പ്രപഞ്ചനാഥനെ വിശേഷിപ്പിച്ചിരിക്കുന്നത്. (57:15;63:15;66:11). ജനത്തെ നയിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. അവിടുത്തെ ശക്തി ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു ( 64: 1- 4 ). അവിടുത്തെ കരം ചേർത്തുനിൽക്കാൻ ആർക്കും ആവില്ല( 59 :16 ;64: 1 -4). നീതിമാന്മാരോട് അവിടുന്ന് വലിയ ഔദാര്യവും കരുണയും കാണിക്കുന്നു. പാവപ്പെട്ടവർ അവിടത്തെ സവിശേഷമായ കൃപാ കടാക്ഷത്തിന് പാത്രിഭൂതരാണ്