പ്രഭാ. 30:1-13
പുത്രനെ സ്നേഹിക്കുന്നവന് അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന് പിതാവിനെ സന്തോഷിപ്പിക്കും.
മകനെ ശിക്ഷണത്തില്‍ വളര്ത്തുന്നവന് അവന് മൂലം നന്മയുണ്ടാകും; സ്നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യും.
മകനെ പഠിപ്പിക്കുന്നവന് ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്നേഹിതരുടെ മുമ്പില്‍ അവന്അഭിമാനിക്കാം.
ആ പിതാവു മരിച്ചാലും മരിക്കുന്നില്ല: തന്നെപ്പോലെ ഒരുവനെ അവന് അവശേഷിപ്പിച്ചിട്ടുണ്ട്.
ജീവിച്ചിരുന്നപ്പോള്‍ അവന് മകനെ കണ്ടു സന്തോഷിച്ചു; മരിക്കുമ്പോള്‍ അവനു ദുഃഖമില്ല.
ശത്രുക്കളോടു പകരംവീട്ടാനും സ്നേഹിതന്മാര്ക്കു പ്രത്യുപകാരംചെയ്യാനും അവന് ഒരുവനെ അവശേഷിപ്പിച്ചിട്ടുണ്ട്.
മകനെ വഷളാക്കുന്നവന് മുറിവു വച്ചുകെട്ടേണ്ടിവരും; അവന്റെ ഓരോ നിലവിളിയും പിതാവിനെ വേദനിപ്പിക്കും.
മെരുക്കാത്ത കുതിര ദുശ്ശാഠ്യം കാണിക്കും; ശിക്ഷണം ലഭിക്കാത്ത പുത്രന് തന്നിഷ്ടക്കാരനാകും.
പുത്രനെ അമിതമായി ലാളിച്ചാല്‍ അവന് നിന്നെ ഭയപ്പെടുത്തും; അവനോടുകൂടെ കളിക്കുക,അവന് നിന്നെ ദുഃഖിപ്പിക്കും.
അവനോടുകൂടെ ഉല്ലസിക്കരുത്; ഒടുക്കം നീ ദുഃഖിച്ചു പല്ലു ഞെരിക്കും.
അവനു യൗവനത്തില്‍ അധികാരം നല്‍കുകയോ അവന്റെ തെറ്റുകള്‍ അവഗണിക്കുകയോ അരുത്.
ചെറുപ്പത്തിലേതന്നെ അവനെ വിനയം അഭ്യസിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുക; അല്ലെങ്കില്‍ അവന് അനുസരണമില്ലാത്ത നിര്‍ബന്ധ ബുദ്ധിയായിത്തീര്‍ന്ന് നിന്നെ ദുഃഖിപ്പിക്കും.
മകന്റെ ലജ്ജാകരമായ പ്രവൃത്തികള്‍ നിമിത്തം ദുഃഖിക്കാതിരിക്കേണ്ടതിന് അവനെ ശിക്ഷണത്തില്‍ വളര്‍ത്താന്‍ ശ്രദ്ധിക്കുക.
സുഭാഷിതങ്ങൾ 13:24
മകനെ ശിക്ഷകൂടാതെ വളര്ത്തുന്നവന് അവനെ വെറുക്കുന്നു; സ്നേഹമുള്ള പിതാവ് അവനു ശിക്ഷണം നല്കാന് ജാഗരൂകത കാട്ടുന്നു.
ശിക്ഷണം ഇഷ്ട്ടപെടുന്നവൻ ജ്ഞാനത്തെയാണ് സ്നേഹിക്കുന്നത്. ശാസനം വെറുക്കുന്നവൻ മൂഢനത്രെ. ഉത്തമനായ മനുഷ്യന് കർത്താവിന്റെ ശിക്ഷണം ലഭിക്കുന്നു. പരിഹാസകൻ ശാസനം അവഗണിക്കുന്നു. വാക്കുകളിൽ നിയന്ത്രണം പാലിക്കുന്നവർ തന്റെ ജീവൻ സുരക്ഷിതമാക്കുന്നു. ശാസനം ആദരിക്കുന്നവൻ ബഹുമാനിക്കപ്പെടുന്നു. യഥാർത്ഥ ശിക്ഷണം നൽകുന്ന മനുഷ്യൻ തന്റെ അവകാശം തലമുറകളിലേക്ക് കൈമാറുന്നു. ശിക്ഷണം നൽകുന്നവരും സ്വീകരിക്കുന്നവരും ഐശ്വര്യം പ്രാപിക്കുകയും തലമുറകൾക്കു അനുഗ്രഹമാവുകയും ചെയുന്നു.