വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലൊക്കെയും പ്രശ്നങ്ങളും പ്രതിസന്ധികളും വർധിക്കുന്നതിന് അടിസ്ഥാന കാരണം ദൈവവുമായുള്ള ഐക്യം കുറയുന്നതോ ശിഥിലമാകുന്നതോ ആണെന്ന് കാർഡിനാൾ മാർ ക്ളീമിസ് ബാവ വ്യക്തമാക്കുന്നു. ആഗോള സിറിയൻ ഓർത്തഡോൿസ് സഭയുടെ UAE കുടുംബസംഗമം ഷാർജയിൽ ഉത്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഈ സത്യം വ്യക്തമാക്കിയത്. സമൂഹത്തിലെ പ്രതിസന്ധികളെക്കുറിച്ചു പല വ്യഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും അടിസ്ഥാനപരമായ പരിശോധനയോ പരിഹാരമോ ഉണ്ടാകുന്നില്ല.
ദൈവത്തോട് ഒട്ടിനിന്നു പ്രാർത്ഥിക്കാനും ഊഷ്മളമായ സൗഹൃദം പുലർത്താനും ആവുന്നില്ലെങ്കിൽ അത് ദൈവത്തിന്റെ കുറ്റമല്ല. ദൈവവും കാലവും മാറ്റമില്ലാതെ തുടരുന്നു. മാറ്റം ഉണ്ടാവുന്നത്, നള ദിശയിലേക്കു ഉണ്ടാകുന്നതു, ഉണ്ടാവേണ്ടത് നമ്മുടെ നാമോരുരുത്തരുടേയും ഹൃദയങ്ങളിലാണ്. മനം മാറണം. സുഖലോലുപത, ദ്രവ്യാസക്തി (സ്ഥാനാധികാര മോഹങ്ങൾ ഉളപ്പടെ) ജീവിത വ്യഗ്രത ഇവയില്നിന്നെല്ലാം നാം വിമോചിതരാവണം. “നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും” (മത്താ. 6:33).
ദൈവത്തിന്റെ പദ്ധതിയിൽ നാം ആരെന്നു തിരിച്ചറിയുക എന്നത് മാത്രമാണ് പരിഹാരം. “ദൈവം അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി” (ജെറെ. 29:11. അവിടുത്തെ പദ്ധതിയുടെ അന്തസത്ത അവിടുന്ന് നൽകിയ പുതിയ കല്പന തന്നെയാണ്. “നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങള്ക്ക് പരസ്പരം (ആത്മാർത്ഥവും സത്യസന്ധവുമായ) സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യരാണെന്നു, അതുമൂലം എല്ലാവരും അറിയും” (യോഹ. 13: 34,35).