മക്കൾ നല്ലവരാകാൻ

Fr Joseph Vattakalam
1 Min Read

രാത്രിയിൽ, യാമങ്ങളുടെ ആരംഭത്തിൽ, എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കർത്താവിന്റെ സന്നിധിയിൽ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാൽക്കവലകളിൽ വിശന്നു തളർന്നു വീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തെ സന്നിധിയിലേക്കു കൈകളുയർത്തുക. (വിലാ. 2:19)

ഞാൻ സകല മർത്ത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? (ജെറെ.32:27)

ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ (ഉൽപ.1:28)

നോഹയെയും പുത്രൻമാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താനപുഷ്ടിയുണ്ടായി, പെരുകി, ഭൂമിയിൽ നിറയുവിൻ (ഉൽപ.9:1)

കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും (സങ്കീ.127:3)
ശൈശവത്തിൽത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാർധക്യത്തിലും അതിൽനിന്നു വ്യതിചലിക്കുകയില്ല (സുഭാ. 22:6)

നിങ്ങളുടെ കണ്ണുകൾ കണ്ട കാര്യങ്ങൾ മറക്കാതിരിക്കാനും ജീവിതകാലം മുഴുവൻ അവ ഹൃദയത്തിൽ നിന്നു മായാതിരിക്കാനും ശ്രദ്ധിക്കുവിൻ; ജാഗരൂകരായിരിക്കുവിൻ. അവയെല്ലാം നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അറിയിക്കണം (നിയ. 4:9)

നഷ്ടപ്പെട്ടതിനെ ഞാൻ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാൻ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാൻ വച്ചുകെട്ടും. ബലഹീനമായതിനെ ഞാൻ ശക്തിപ്പെടുത്തും (എസെ:34:16)

നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്. (ലൂക്കാ. 19:10)

യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യർക്ക് ഇത് അസാധ്യമാണ്; എന്നാൽ ദൈവത്തിന് എല്ലാം സാധ്യമാണ് (മത്ത. 19:26)

Share This Article
error: Content is protected !!